സിനിമയിലെ ഒരു പ്രണയം കൂടി വിവാഹത്തിലെത്തുന്നു. യുവതാരങ്ങളായ വിനുമോഹനും യുവനടി വിദ്യയുമാണ് ജീവിതത്തില്‍ കൈപിടിക്കാനൊരുങ്ങുന്നത്.
ഇരുവരും ഒന്നിച്ചഭിനയിച്ച'ഈ തിരക്കിനിടയില്‍' എന്ന സിനിമയ്‌ക്കിടെ തുടങ്ങിയ പരിചയം പ്രണയമായി വളര്‍ന്ന് വിവാഹത്തില്‍ കലാശിക്കുകയായിരുന്നുവത്രേ. അടുത്ത വര്‍ഷം മെയ് പത്തൊന്‍പതിനാണ് ഇവരുടെ വിവാഹം.
ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്ത് തുടക്കം കുറിച്ച വിനു മോഹന്‍ അന്തരിച്ച നാടക ചലച്ചിത്ര പ്രവര്‍ത്തകന്‍ മോഹന്റേയും കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകളും നടന്‍ സായ്‌കുമാറിന്റെ സഹോദരിയും ചലച്ചിത്ര താരവുമായ ശോഭാ മോഹന്റേയും മകനാണ്. സൈക്കിള്‍, സുല്‍ത്താന്‍, ചട്ടമ്പി നാട്, ദലമര്‍മ്മരങ്ങള്‍ തുടങ്ങിയവയാണ് വിനുവിന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. കോട്ടയം തോട്ടയ്‌ക്കാട് സ്വദേശിയായ വിദ്യ മലയാളത്തിലും തമിഴിലുമുള്‍പ്പെടെ തെന്നിന്ത്യയില്‍ തിരക്കേറിയ താരമായി മാറിക്കൊണ്ടിരിക്കുന്ന നടിയാണ്. നീലാംബരി, മഹാരാജാ ടാക്കീസ്, എം.എല്‍. എ. മണി തുടങ്ങിയവയാണ് വിദ്യയുടേതായി മലയാളത്തില്‍ പുറത്തു വന്ന ചിത്രങ്ങള്‍. |
No comments:
Post a Comment