Monday, 15 October 2012

പെട്രോൾ പന്പുകൾ രാവിലെ ഒന്പതു മുതൽ വൈകിട്ട് ഏഴു വരെ മാത്രം
Posted on: Monday, 15 October 2012


തിരുവനന്തപുരം: ഇന്ധനവില കൂട്ടിയിട്ടും പമ്പുകള്‍ക്കുള്ള കമ്മീഷന്‍ എണ്ണക്കമ്പനികള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുടമകള്‍ പ്രവര്‍ത്തന സമയം ചുരുക്കുന്നു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിങ്കളാഴ്ച പമ്പുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ചൊവ്വാഴ്ച മുതല്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് അഖിലേന്ത്യാ തലത്തില്‍ തീരുമാനമെടുത്തത്. അസോസിയേഷന്റെ കീഴില്‍ 20 സംസ്ഥാനങ്ങളിലായി മുപ്പതിനായിരത്തോളം പമ്പുകളാണുള്ളത്. കേരളത്തില്‍ മൂന്ന് എണ്ണക്കമ്പനികള്‍ക്ക് കീഴിലായി 1,875 പമ്പുകളുണ്ട്.

ഇന്ധനവില കുത്തനെ ഉയര്‍ന്നിട്ടും കമ്മീഷന്‍ രണ്ട് വര്‍ഷമായി വര്‍ധിപ്പിച്ചിട്ടില്ലെന്നാണ് പമ്പുടമകളുടെ പരാതി. കമ്മീഷന്‍ കൂട്ടിയാല്‍ തീരുമാനം പുനഃപരിശോധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Post a Comment