ത്രീ ബ്യൂട്ടീസ്

മൂന്നു സുന്ദരികള്‍. . . കേരളത്തില്‍ ഫാഷന്റെ തലസ്ഥാനമായ കൊച്ചിയില്‍. . . റാംപിലേക്ക് എടുത്തുവെച്ച ആദ്യ ചുവടില്‍ തന്നെ സുന്ദരിപ്പട്ടം നേടിയതിന്റെ ആശ്ചര്യം വിട്ടു മാറിയിട്ടില്ല മൂവരിലും. . . ആരവങ്ങളില്ലാത്ത അന്തരീക്ഷത്തില്‍ നിന്ന് സംസാരിക്കുമ്പോഴും വിജയികളായതിന്റെ തിളക്കം മായാതെ മുഖത്തുണ്ട്.
വിജയികളായപ്പോഴത്തെ അനുഭവം
ആദ്യം ആശ്ചര്യം തന്നെ . ഒട്ടും പ്രതീക്ഷിച്ചില്ല. സുന്ദരിമാര്‍ വാചാലരായി. വിജയം ശരിക്കാസ്വദിക്കുന്നു.
ശരിക്കും ഈ വേഷങ്ങള്‍ തന്നെയാണോ ഇഷ്ടം.
സാരിയാണ് ഇഷ്ടം ദീപ്തിക്കും സനികയ്ക്കും രശ്മി കാഷ്വല്‍ ഡ്രസിനെ പ്രണയിക്കുന്നു. . .
വെള്ളിത്തിരയില്‍ ഇനി പ്രതീക്ഷിക്കാമല്ലോ.
ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല
ഭക്ഷണവും ജീവിതശൈലിയും.
റാംപില്‍ എത്തും മുമ്പ് യാതൊരു ശ്രദ്ധയുമില്ലായിരുന്നു. . രണ്ടാഴ്ച നീണ്ട ഗ്രൂമിംഗ് സെഷന്‍ ശരിക്ക് മാറ്റിമറിച്ചു. ഇപ്പോള്‍ യോഗയൊക്കെ ദിനചര്യകളുടെ ഭാഗമായി. . .
മോഡലിങ് രംഗത്ത് ഇനി തുടരാനാണോ താല്പര്യം.
താല്പര്യമുണ്ട് പക്ഷെ പഠനത്തെ ബാധിക്കാതെ രംഗത്ത് സജീവമാകാനും താല്പര്യം . . മിസ് ഇന്ത്യ മല്‍സരം തന്നെ സ്വപ്നം. . .
സനിക പണ്ടത്തെ ജോണ്‍സ് കുടയുടെ കുഞ്ഞാഞ്ഞ ഫെയിം ആണ്. . . സിനിമയെ ഏറെ ഇഷ്ടത്തോടെ കാണുകയാണ് . .
വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ ഇരുന്ന് മൂന്നുപേരും സംസാരിച്ചു. ഫഹദ് ഫാസില്‍ അപ്രതീക്ഷിതമായി ഹോട്ടലില്‍ എത്തിയതും ഏറെ ആവേശമായി മൂവര്‍ക്കും. . . . സനിക, ഫഹദിന്റെ കടുത്ത ഫാന്‍ തന്നെ . . . ഒപ്പം അഭിനയിക്കുവാനുള്ള ആഗ്രഹവും സനിക പറഞ്ഞു.
No comments:
Post a Comment