അനിശ്ചിതകാല ഹർത്താലിൽ വിളപ്പിൽശാല നിശ്ചലമായി
Posted on: Monday, 15 October 2012
മലയിൻകീഴ്: ചെറിയൊരു ഇടവേളയ്ക്കുശേഷം സമരഭൂമിയായി മാറിയ വിളപ്പിൽശാല പ്രദേശത്ത് അനിശ്ചിതകാല ഹർത്താൽ തുടങ്ങി. വിളപ്പിൽശാലയും പരിസരവും സ്തംഭിപ്പിച്ചു കൊണ്ടുള്ള സമരത്തിനാണ് തുടക്കമിട്ടത്. അതിന്റെ ഭാഗമായി വിളപ്പിൽശാലയിലേക്കുള്ള റോഡുകളെല്ലാമടച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഒരു വാഹനപോലും ഉള്ളിലേക്ക് കടത്തിവിടാത്ത രീതിയിലാണ് മാർഗ്ഗതടസ്സം സൃഷ്ടിച്ചത്.
ചിലയിടങ്ങളിൽ റോഡുകളിലിട്ടിരുന്ന തടികളും കല്ലുകളും പൊലീസ് എടുത്തുമാറ്റിയെങ്കിലും സമരക്കാർ വീണ്ടും അവിടെ മാർഗ്ഗതടസ്സം സൃഷ്ടിച്ചു. ഇതോടെ വാഹനഗതാഗതം സ്തംഭിച്ചു.വെള്ളൈക്കടവ്-കൊല്ലങ്കോണം റോഡ്, വിളപ്പിൽശാല-കാട്ടാക്കട റോഡ്, പടവൻകോട്-വിളപ്പിൽശാല റോഡ്, പേയാട്-വിളപ്പിൽശാല റോഡ് തുടങ്ങിയവയെല്ലാം അടച്ചു. കാട്ടാക്കട- തിരുവനന്തപുരം റോഡും ഉപരോധിച്ചേക്കും.
വിളപ്പിൽശാല പ്രദേശത്തെ കടകളും വ്യാപാരസ്ഥാപനങ്ങളുമൊന്നും തുറന്നില്ല. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനവും തടസ്സപ്പെടും. ഈ സ്ഥാപനങ്ങൾക്ക് മുന്പിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിളപ്പിൽശാല ഫാക്ടറി അടച്ചുപൂട്ടി സർക്കാർ ഉത്തരവ് ഇറക്കുംവരെ സമരം തുടരാനാണ് സമരസമിതി തീരുമാനം.
സ്ത്രീകളും കുട്ടികളുമടക്കം വിളപ്പിൽശാല ജനത മുഴുവൻ സമരത്തിൽ പങ്കെടുക്കാനായി ഒഴുകി എത്തുകയാണ്. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരി തുടങ്ങിയ അനിശ്ചിതകാല നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വിവിധ മേഖലകളിലുള്ളവർ ഇന്നും സമരപ്പന്തലിലെത്തും. വൻ പൊലീസ് സംഘമാണ് വിളപ്പിൽശാലയിൽ നിയോഗിച്ചിരിക്കുന്നത്.
പ്രശ്നപരിഹാരത്തിന് നാളെ സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്.

No comments:
Post a Comment