Sunday, 14 October 2012


സമ്പത്ത് കസ്റ്റഡിമരണം: കുറ്റപത്രം സ്വീകരിച്ചില്ല

കൊച്ചി: സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി കോടതി സ്വീകരിച്ചില്ല. പുതിയ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

ഐ.പി.എസ് ഉദ്യോഗസ്ഥരായ അഡീഷണല്‍ ഡി.ജി.പി മുഹമ്മദ് യാസിന്‍, ഡി.ഐ.ജി വിജയ് സാഖറെ എന്നിവരെ പ്രതിയാക്കാന്‍ വേണ്ടത്ര തെളിവില്ലാത്ത് ചൂണ്ടിക്കാട്ടി ഇവരെ ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ടൗണ്‍ സിഐ അടക്കം ഏഴുപേരാണ് പ്രതികളായുള്ളത്.

2010 മാര്‍ച്ച് 29ന് പാലക്കാട് പോലീസിന്റെ കസ്റ്റഡിയില്‍ വച്ചാണ് പുത്തൂര്‍ ഷീലവധക്കേസിലെ പ്രതി സമ്പത്ത് കൊല്ലപ്പെട്ടത്. 60ഓളം മുറിവുകള്‍ സമ്പത്തിന്റെ ദേഹത്തുണ്ടായിരുന്നു.

No comments:

Post a Comment