കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുമ്പോൾ
Posted on: Thursday, 11 October 2012
തിരുവനന്തപുരം: എഴുനൂറ്റി മുപ്പത്തിയേഴ് രൂപ കൊടുത്ത് വാങ്ങിയ ചിക്കനിൽ നുരയ്ക്കുന്ന പുഴു. ഷവർമ്മ കഴിച്ച് വിദ്യാർത്ഥി മരിച്ചു. ഷവർമ്മ കഴിച്ച മറ്റൊരു വിദ്യാർത്ഥി ആശുപത്രിയിൽ. ബിരിയാണിയിൽ പാറ്റ, ഊണിൽ പല്ലി, നഗരത്തിലെ പ്രശസ്ത ഹോട്ടലിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു.... കുറേക്കാലമായി പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളാണ്. രണ്ടു മൂന്നു ദിവസം ഇതുമായി ബന്ധപ്പെട്ട വാർത്തകളും റെയ്ഡിന്റെ വാത്തകളും മറ്റും നിറയും. ഹോട്ടൽ ഭക്ഷണം കഴിക്കുന്നവന് ആദ്യമൊരു ഞെട്ടൽ. പിന്നെയൊരു തമാശ. ഏതാനും ദിവസങ്ങൾ കഴിയുന്നതോടെ വിവാദങ്ങളും കോലാഹലങ്ങളും കെട്ടടങ്ങും. പൂട്ടിച്ച ഹോട്ടലുകൾ ഒന്ന് വൃത്തിയാക്കി തുറക്കും. ജനം പുതിയ ഭക്ഷണം കഴിക്കാമെന്ന പ്രതീക്ഷയിൽ ഹോട്ടലുകളിലേക്ക് തള്ളിക്കയറും.
എത്ര കിട്ടിയാലും പഠിക്കില്ലെന്ന വാശി
തുറക്കുന്ന നിമിഷം മുതൽ ഇവിടങ്ങളിൽ വീണ്ടും തിരക്കോടു തിരക്കാണ്. കഴിഞ്ഞ ദിവസം പുഴുവുള്ള ഇറച്ചി പിടിച്ചതല്ലേ ഇനി കുറച്ചു ദിവസമെങ്കിലും ഇവിടുത്തെ ഭക്ഷണം നല്ലതായിരിക്കും എന്നൊക്കെ പറഞ്ഞാകും വീണ്ടും അവിടേക്ക് തള്ളിക്കയറുക. ആൾക്കാർ ധാരാളം വീണ്ടും ഒഴുകിയെത്തുന്നതോടെ എല്ലാം പഴയമട്ടിലാകും. പാതിവെന്ത ഇറച്ചി ചൂടാക്കി, കൊള്ള വിലയ്ക്ക് വില്ക്കും. പുഴുവരിച്ച ഇറച്ചിയുടെ വാർത്ത വായിച്ചവർ അതെല്ലാം മറന്ന് മുടിഞ്ഞ വില നൽകി ഈ പാതിവെന്ത ഇറച്ചി വയർ നിറയെ വെട്ടി വിഴുങ്ങും. അഭിമാനത്തോടെ(ദുരഭിമാനമണെങ്കിലും) അതിന്റെ രുചിക്കഥ നാട്ടിലെങ്ങും വിളമ്പും. അടുത്ത ദിവസം വീണ്ടും ഇതു വിഴുങ്ങാൻ എത്തുമ്പോഴായിരിക്കും ചിക്കനിൽ പച്ചച്ചോരയും പുഴുവും കാണുന്നത്. ഉടൻ വാർത്തയായി, റെയ്ഡായി, അന്വേഷണമായി, അടച്ചുപൂട്ടലായി. ഒരാഴ്ച കഴിയുമ്പാൾ എല്ലാം മറക്കും. കുറേക്കഴിയുമ്പാൾ ഇക്കഥ ആവർത്തിക്കും. അപ്പോൾ ആരാണ് യഥാർഥ ഉത്തരവാദി? പഴകിയ ഇറച്ചി വിളമ്പുന്നവരോ, ഇതെല്ലാം അറിഞ്ഞുകൊണ്ട് കൊള്ള വില നൽകി ഇവ വാങ്ങി സ്വന്തം ജീവൻ അപകടത്തിലാക്കുന്നവരോ?
ജനം ഇടിക്കുന്നു
പൂട്ടിയവ അടക്കം വീണ്ടും തുറന്നാലും ഒരിടത്തും തിരക്കും വില്പനയും കുറഞ്ഞതായി കാണുന്നില്ല. പുഴുവുള്ള ഇറച്ചി വിറ്റാലും പഴകിയ മട്ടൺ വിറ്റാലും ജീവനെടുത്ത ഷവർമ്മ വിറ്റാലും ജനത്തിന് ഒരു പ്രശ്നവുമില്ല. രണ്ടു ദിവസം കഴിഞ്ഞ് അതേ സാധനം കൂടിയ വിലയ്ക്ക് വാങ്ങി വയറു നിറച്ച് തട്ടും. ആരാണ് ഉത്തരവാദി? എല്ലാ ദിവസവും ഓടിനടന്ന് സകല ഹോട്ടലുകളും ചിക്കൻ സ്റ്റാളുകളും പരിശോധിക്കുകയും മറ്റും ചെയ്യുക അസാധ്യമാണ്. അങ്ങനെ ചെയ്യാത്തതാണ് കുറ്റമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ പഴിചാരിയിട്ട് കാര്യമില്ല.
ന്യൂജനറേഷൻ
കെ. എഫ്.സി പോലുള്ള സ്ഥലങ്ങളിൽ നിന്ന് പുഴുവരിച്ചവ വാങ്ങിക്കഴിവുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. എന്തു വില നൽകിയും എന്തിനാ ഈ ചവറൊക്കെ വാങ്ങി വിഴുങ്ങുന്നതെന്ന് ചോദിച്ചാൽ കക്ഷികൾക്ക് പുച്ഛവുമാണ്. കളർഫുൾ റസ്റ്റോറന്റുകളിൽ കയറി സുഹൃത്തുക്കളോടൊപ്പം ചിക്കൻ വലിച്ചുകീറി കഴിച്ചില്ലെങ്കിൽ അഭിമാനത്തിന് ക്ഷതം സംഭവിച്ചാലോ. പക്ഷേ ക്ഷതം സംഭവിക്കുന്നത് അവനവന്റെ വയറിനാണെന്ന് മാത്രം അറിയുന്നില്ല. പിന്നെ വരുന്നതൊക്കെ സഹിക്കുകയേ മാർഗമുള്ളു. വൈകിട്ട്, പുഴുവരിച്ച ചിക്കൻ നാട്ടുകാരെ തീറ്റിച്ച സ്ഥലങ്ങളിൽ ഉൽസവത്തിനുള്ള തിരക്കാണ്. ക്യൂ നിൽക്കാൻ അങ്ങേയറ്റം മടിയുള്ള മലയാളികൾ ഇവിടങ്ങളിൽ ക്യൂ നിന്നാണ് ഇവ വാങ്ങുന്നത്. അതും ഭയാനകമായ വില നൽകി. ഇത്തരം കടകളുടെ അടുത്ത് വലിയ കുഴപ്പമില്ലാത്തവ ഉണ്ടെങ്കിലും അവിടെ പോകില്ല, നാണക്കേട്. അഭിമാനപ്രശ്നം.
വീടും നാടൻ കടകളും
കുറച്ചുകാലം മുൻപു വരെ വല്ലപ്പോഴും വീടുകളിൽ ഇറച്ചി വെച്ച് കഴിക്കുന്ന ശീലമുണ്ടായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകളിൽ, ഇന്ന് ആർക്കും നേരമില്ല. ആ നേരത്ത് കുളിച്ച് വൃത്തിയായി നല്ല വസ്ത്രത്തിൽ വൻകിട റസ്റ്റോറന്റുകളിൽ ക്യൂ നിൽക്കേണ്ടേ. ഇവിടങ്ങളിലാണ് സ്വാദു കൂടുതലെന്നാണ് ഒരു വാദം. അതാണ് അജിനാമോട്ടോയുടെ ഗുണം. അത് ദുർഗുണമാണെന്ന് വാരിവലിച്ചു തിന്നുവർ അറിയുന്നില്ലല്ലോ...
ഫ്രീസറിൽ വയ്ക്കേണ്ട നിയമം
പുഴുച്ചിക്കൻ വിളമ്പിയ കടയിൽ കഴിഞ്ഞ ഏപ്രിൽ മാസം മുതലുള്ള ഇറച്ചിയാണ് സൂക്ഷിച്ചിരുന്നത്. ചോദിച്ചുവരുന്നവർക്ക് ഭംഗിയുള്ള പാത്രങ്ങളിൽ വിളന്പിയിരുന്നതും അതാണ്. സ്വന്തം വീട്ടിൽ ഒരു നേരം വൈകിയാൽ പാത്രം വലിച്ചെറിയുന്നവരാണ് ആറഉ മാസം പഴക്കമുള്ള ചിക്കൻ ആർത്തിയോടെ കഴിക്കുന്നത്. ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കിലും പവർകട്ട് സമയം അടക്കം പല സമയത്തും ഫ്രീസർ പ്രവർത്തിക്കുന്നുണ്ടാകില്ല. എത്ര ഡീപ് ഫ്രീസറിൽ ആണെങ്കിലും ഇറച്ചിയല്ലേ, പഴകുന്നത് ഏതായാലും നല്ലതല്ല. ഫ്രീസറിൽ ഇത് ഏതാണ്ട് ഒരു വർഷം വരെ സൂക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ടത്രേ. അപ്പോൾ ഫ്രീസറിൽ വയ്ക്കേണ്ടത് ഇറച്ചിയോ ഈ നിയമമോ?
പച്ചവെള്ളം കൊടുക്കാത്ത ബിസിനസ്
വൻകിട ചിക്കൻ വില്പന കേന്ദ്രങ്ങളിൽ ഫ്രൈഡ് ചിക്കനും മറ്റ് ചിക്കൻ ഉല്പന്നങ്ങളും വാങ്ങിക്കഴിക്കുമ്പാൾ കുടിക്കാൻ കൊടുക്കുന്നത് കോളയും മറ്റ് കുപ്പിയിലടച്ച ശീതളപാനീയങ്ങളും. വെള്ളം കൊടുത്താൽ കാശു വാങ്ങാൻ പറ്റില്ലല്ലോ. ഇതിന് കുപ്പിയിലുള്ളതിനേക്കാൾ വിലയും വാങ്ങാം. ഇനി വെള്ളം വേണമെന്ന് പറഞ്ഞാലോ. മിനറൽ വാട്ടർ കുപ്പി പൊട്ടിക്കും. മുഴുവൻ കുടിച്ചാലും ഇല്ലെങ്കിലും കുപ്പിയുടെ വിലയും വാങ്ങാം. ഇത്രയൊക്കെയായിട്ടും ഒരു നാണവുമില്ലാതെ തള്ളിക്കയറി കഴിക്കുന്നവരെ സമ്മതിക്കണം. അല്ലാതെന്താ...

No comments:
Post a Comment