Monday, 15 October 2012


ജിബ്രാന്റെ 'പ്രവാചകന്‍ ' സല്‍മ ഹെയ്ക്ക് സിനിമയാക്കുന്നു
15 Oct 2012
വിഖ്യാത എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ മാസ്റ്റര്‍ പീസ് 'പ്രവാചകന്' ആനിമേറ്റഡ് സിനിമാഭാഷ്യമൊരുങ്ങുന്നു. പ്രശസ്ത ഹോളിവുഡ് നടി സല്‍മ ഹെയ്ക്കാണ് സിനിമ നിര്‍മിക്കുന്നത്. 'ദി ലയണ്‍ കിങ്ങി'ന്റെ സംവിധായകന്‍ റോജര്‍ അല്ലേര്‍സ് ആണ് സംവിധാനം.

1923-ല്‍ ആണ് ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ പുറത്തിറങ്ങുന്നത്. ഇപ്പോഴും വായനക്കാരെ ഇളക്കിമറിക്കുന്ന പ്രവാചകന്‍ ജിബ്രാന്റെ ദര്‍ശനാത്മകകാവ്യങ്ങളുടെ സമാഹാരമാണ്. നാല്പതിലധികം ഭാഷകളിലേക്ക് തര്‍ജ്ജുമ ചെയ്യപ്പെട്ട പ്രവാചകന്റെ 100 മില്ല്യണിലധികം കോപ്പികള്‍ ഇത് വരെയായി വിറ്റഴിഞ്ഞിട്ടുണ്ട്. ഷേക്‌സ്​പിയറിന്റെയും ലാവോത്സുവിന്റെയും കൃതികള്‍ക്ക് ശേഷം ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമാണ് പ്രവാചകന്‍.

പ്രവാചകനൊപ്പം ജിബ്രാന്റെ പെയിന്റിങുകളും സ്‌കെച്ചുകളും സിനിമയുടെ ഭാഗമാകും. എഴുത്തുകാരനപ്പുറത്തുള്ള ജിബ്രാന്‍ സിനിമയില്‍ അവതരിപ്പക്കപ്പെടുമെന്ന് തിരക്കഥാകൃത്ത് ഗ്രേസ് യാസ്‌ബെക്ക് പറയുന്നു.

No comments:

Post a Comment