രതിചേച്ചീ.. രതിചേച്ചീ...
ഡോ. സജിത്ത് ഏവൂരേത്ത്
25 Oct 2012

കൗമാരകാമനയുടെ ലാവാപ്രവാഹത്തില്‍ സംഭവിക്കുന്ന ദാരുണദുരന്തമാണ് രതിനിര്‍വേദം. സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കലാലയപഠനത്തിനൊരുങ്ങുന്ന പപ്പുവാണ് നായകന്‍. പറഞ്ഞും കേട്ടും പ്രകൃതിയില്‍ക്കണ്ടും അവന്റെ ഇളംമനസ്സില്‍ മുളയിട്ട ലൈംഗികചിന്തകള്‍ അവിവാഹിതയും അയല്‍ക്കാരിയുമായ രതിച്ചേച്ചിയില്‍ കേന്ദ്രീകരിക്കുന്നതോടെ പപ്പുവിന്റെ മനസ്സ് പിടിവിട്ടു പായുന്നു. അവന്റെ മനസ്സിന്റെ കാമനകളില്‍ രതി മദാലസയാവുന്നു.
പത്മരാജന്‍ സമ്പൂര്‍ണ്ണനോവലുകള്‍ വാങ്ങാം
നോവല്‍ തുടങ്ങുന്നതുതന്നെ പാമ്പുകളുടെ ഇണചേരല്‍ദൃശ്യം അവതരിപ്പിച്ചുകൊണ്ടാണ്. ഈ വൈകാരികതീവ്രതയിലാണ് 'രതുവേച്ചി'(രതി)യെ അവതരിപ്പിക്കുന്നത്. 'ഞാന്‍ വന്നതുകൂടിയറിയാതെ, പുളഞ്ഞുരസിക്കുന്ന സര്‍പ്പശരീരങ്ങളില്‍ മാത്രം ലീനയായി, എല്ലാം മറന്ന് കുടകപ്പാലയുടെ നരച്ച തടിയില്‍ ഒരു കാലുയര്‍ത്തിക്കുത്തി രതുച്ചേച്ചി.... മറ്റൊരു നാഗദേവത.' പലപ്പോഴും പപ്പു, തന്റെ കൗമാരരതിചിന്തകള്‍ ഉള്‍ഭീതിയോടെ അവളോട് സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവള്‍ ദേഷ്യപ്പെടുകയോ ഭയപ്പെടുത്തി അവനെ നിരാശനാക്കുകയോ ചെയ്തു. പക്ഷേ, ഒരു മധ്യാഹ്നത്തില്‍ രതിക്കും മനസ്സു പതറുന്നു. പിന്നീടുള്ള രാത്രികളില്‍ അവര്‍ വീടിനു പിന്നിലെ സര്‍പ്പക്കാവില്‍ സംഗമിക്കുന്നു. പക്ഷേ അപ്പോഴൊന്നും പപ്പുവിന് ഒരു പുരുഷനാകാന്‍ കഴിഞ്ഞില്ല!
പപ്പുവിന് കാമനകളുടെ 'ഹരിശ്രീ' പറഞ്ഞുകൊടുക്കുന്ന കൊച്ചുമ്മിണി കഥയില്‍ മിഴിവുള്ള കഥാപാത്രമാണ്. പപ്പുവിന്റെ മനസ്സിലെ രതിചിന്തകളില്‍ അയല്‍ക്കാരി രതുവേച്ചിയാണെന്ന് തിരിച്ചറിയുന്നതും അവരെ വശീകരിക്കാന്‍ വിദ്യകളും ഭസ്മവും നല്കുന്നതും കൊച്ചുമ്മിണി തന്നെ. സര്‍പ്പക്കാവിനുള്ളിലെ പപ്പുവിന്റെയും രതിയുടെയും സംഗമങ്ങള്‍ ആരുമറിയാതെ കണ്ടുനില്ക്കാനും അവന്‍ മിടുക്കുകാട്ടി. ഒടുവില്‍ പപ്പു തിരുവനന്തപുരത്ത് കോളേജില്‍ ഇന്റര്‍വ്യൂവിനു പോയ രാത്രി, വിവരം അറിയാതെ സര്‍പ്പക്കാവിലെത്തിയ രതിയെ കൊച്ചുമ്മിണി കയറിപ്പിടിക്കുന്നതോടെയാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്. സര്‍വകാര്യങ്ങളും അവന്‍ പപ്പുവിന്റെ വീട്ടിലെ വൃദ്ധയായ വേലക്കാരിയോട് തുറന്നു പറയുന്നു. അവര്‍ ആ വിവരങ്ങളെല്ലാം പപ്പുവിന്റെ അമ്മയേയും ചെറിയമ്മയേയും അറിയിക്കുന്നു.
അവരുടെ സംഗമങ്ങള്‍ക്ക് ഇതോടെ അര്‍ധവിരാമമായി. എന്നാല്‍ മനസ്സുകളില്‍ പ്രണയത്തിന്റെ ഉദ്ദീപ്തശക്തി പ്രവഹിച്ചുകൊണ്ടിരുന്നു. പരസ്പരം കാണാനുള്ള ആഗ്രഹം അദമ്യമാകുന്നു. പപ്പു കോളേജില്‍ ചേരാന്‍ പോകുന്നതിനു തലേരാത്രിയില്‍ സര്‍പ്പക്കാവില്‍ പപ്പുവും രതിയും ഒന്നിക്കുന്നു. കനമുള്ള മഴനൂലുകള്‍ക്കു താഴെ അവര്‍ രതിയുടെ അനിര്‍വചനീയ ലോകത്തേക്ക് ഉയരുന്നു. 'അദ്ഭുതം തോന്നി. എനിക്കിന്ന് ലജ്ജയില്ല. ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും ഒരു പുരുഷനായിക്കഴിഞ്ഞിരിക്കുന്നു' എന്ന് പപ്പു തിരിച്ചറിയുന്നു. വൈകാരികതയുടെ ഉത്തുംഗതയില്‍വെച്ച് രതിക്ക് സര്‍പ്പദംശമേല്ക്കുകയാണ്. തീവ്രവേദനയുടെ നടുവില്‍ ഇരുവരും വേര്‍പിരിയുന്നു. പുലര്‍ച്ചെ ഗ്രാമം വിട്ട് യാത്രയാകുന്ന പപ്പുവിനു മുന്നില്‍ രതിയുടെ ദുരന്തമരണം പ്രതീകങ്ങളിലൂടെ ദൃശ്യമാകുകയാണ്.
മനസ്സിന്റെ പമ്പരച്ചുഴികള്‍
കൗമാരമനസ്സിന്റെ വൈകാരിക സങ്കീര്‍ണതകള്‍ മാത്രമല്ല സ്‌നേഹം തേടുന്ന സ്ത്രീമനസ്സിന്റെ കാണാച്ചുഴികളും ഈ ദുരന്തകഥനത്തിലൂടെ പത്മരാജന്‍ അവതരിപ്പിക്കുന്നുണ്ട്. സ്‌നേഹവും രതിയും സദാചാരസങ്കല്പങ്ങളുടെ വ്യര്‍ഥതയുമൊക്കെ രതിനിര്‍വേദത്തില്‍ ഇഴപിരിയുന്നു. പപ്പു, രതുവേച്ചി എന്നീ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രകൃതിയും പശ്ചാത്തലവും വൈകാരികതയും വിഭാവ-അനുഭാവ-വ്യഭിചാരി ഭാവങ്ങളായി പ്രവര്‍ത്തിക്കുന്നു. രതിയുടെ പ്രതീകംപോലെ, കഥയുടെ തുടക്കം മുതല്‍ പാമ്പും സര്‍പ്പക്കാവും ഇതുമായി ബന്ധപ്പെട്ട വിശ്വാസ(മിത്തുകള്‍)ങ്ങളും കഥാഗതിയില്‍ സുപ്രധാന സാന്നിധ്യമുറപ്പിക്കുന്നു. ഇതിവൃത്തത്തിനും അതു പുലര്‍ത്തുന്ന ഭാവത്തിനും അടിസ്ഥാനമായ കാല്പനിക ഭാഷയും രതിനിര്‍വേദത്തിന്റെ സവിശേഷതയാണ്.
നോവലിന്റെ തുടക്കത്തില്‍ത്തന്നെ കഥയെ സംബന്ധിച്ച സൂചനകള്‍ പ്രതീകവത്കരിക്കുന്നുണ്ട്. 'ബ്ലാവു മരത്തിന്റെ ചോട്ടില്‍, രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു. ഭീകരവും അതേസമയം കാമോദ്ദീപകവുമായ ദൃശ്യം' എന്നു നോവലിന്റെ മുഴു വൈകാരികതയും ആദ്യ വരിയില്‍ത്തന്നെ അനുഭവിപ്പിക്കുന്നു. 'കൂട്ടത്തില്‍ കറുപ്പുനിറം കൂടിയത് ആണാണെന്നു തോന്നി. കറുപ്പുനിറം കൂടിയത്, പുരയിടത്തിന്റെ തെക്കേ കോണിലുള്ള സര്‍പ്പക്കാവിനു നേരെ ഇഴഞ്ഞുനീങ്ങി.' എന്നു പാമ്പിനെ വര്‍ഗീകരിക്കുന്നുമുണ്ട്. കഥാവസാനം രതി (രതുവേച്ചി) ദുരന്തം ഏറ്റുവാങ്ങുന്നതും സര്‍പ്പക്കാവില്‍വെച്ചാണ്. കറുപ്പ് മൃതിയുടെ നിറവും പ്രതീകവുമാണ്. കഥയുടെ തുടക്കത്തില്‍ത്തന്നെ ഇതിലൂടെ ദുരന്തമുന്നറിയിപ്പ് നല്കുകയാണ്. രതി (രതുവേച്ചി)യും പപ്പുവും ഏറ്റുവാങ്ങിയ ദുരന്തത്തിന് പാരമ്പര്യ വിശ്വാസത്തിന്റെ ചേര്‍ച്ച നല്കാന്‍കൂടി കഥാകാരന്‍ അബോധമായി ശ്രമിച്ചിട്ടുണ്ട്. അതിനുവേണ്ടി പാമ്പു പിടിത്തക്കാരെ അവതരിപ്പിക്കുന്നു. 'പാമ്പുപിടിത്തക്കാര്‍ എല്ലാ പാമ്പുകളെയും പിടിക്കുന്ന കൂട്ടത്തില്‍ കാവിലെ താമസക്കാരായ സത്യമുള്ള പാമ്പുകളും പെട്ടുപോകുമെന്നാണ് അച്ഛന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ ശാപം കുടുംബത്തിനായിരിക്കും.
പാമ്പുപിടിത്തക്കാരോട് ആരാധനയും ബഹുമാനവുമാണ്. 'തിരിഞ്ഞു കൊത്തിയാല്‍ മരണം സംഭവിക്കുമെന്ന് ഉറപ്പുണ്ടായിട്ടും വിറയ്ക്കാത്ത കൈകൊണ്ട് അവര്‍ പാമ്പുകളുടെ വാലില്‍ ചുറ്റിപ്പിടിക്കുന്നു. പിറകോട്ട് വെട്ടിവലിച്ചു നിലത്തുനിന്നുയര്‍ത്തി അടുത്തു കാണുന്ന തെങ്ങിലോ തലയിലോ അടിക്കുന്നു. തല ചതഞ്ഞ പാമ്പിനെ കൈലേസുപോലെ കൈയുടെ മണിബന്ധത്തില്‍ ചുറ്റിക്കെട്ടുകയും ചെയ്യും.' മരണത്തോട് ഏറ്റ് മരണത്തെയും മരണവാഹകനെയും തോല്പിക്കുന്നവരോടുള്ള ആരാധനയാണ് പപ്പുവില്‍ പ്രതിഫലിക്കുന്നത്. മരണത്തെ തോല്പിക്കുക. അത് അബോധമായ വിജയമാണ്. ആശ്വാസമാണ്. മരണഭീതിയുടെ പ്രകടനമാണ്. 'മൃത്യുഭയം മൃത്യുവിനെ എതിരിട്ടേ അകറ്റാനാവൂ. പലായനംകൊണ്ട് ഭീതി വര്‍ധിക്കുകയേ ഉള്ളൂ'* എന്ന ദര്‍ശനത്തോട് ഇവിടുത്തെ വൈകാരികത പൂരകമാണ്.
കഥാകാരനെ അലട്ടുന്ന മൃത്യുഭീതിയും വിശ്വാസദാര്‍ഢ്യവും ഏറ്റവും പ്രകടമാവുന്നതും പാമ്പുപിടിത്തവും മരണവും അവതരിപ്പിക്കുമ്പോള്‍ തന്നെ. 'ഒരു പാമ്പിനെക്കൊന്നാല്‍ അതിന്റെ ഇണ ആ വാശി മറക്കാതെ സൂക്ഷിക്കും. എന്നിട്ട് എന്നെങ്കിലും എവിടെവെച്ചെങ്കിലും അതിന്റെ വൈരാഗ്യം തീര്‍ക്കുകയും ചെയ്യും. പാമ്പുപിടിത്തക്കാര്‍ക്ക് ദോഷമൊന്നും കിട്ടിയെന്നു വരില്ല. എന്നാല്‍ അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഞാന്‍ ഈ വീട്ടിലെ ഒരംഗമാവുമ്പോള്‍ പാപം മുഴുവന്‍ എന്റെ തലയില്‍ വന്നുവീഴുന്നു' എന്ന് പപ്പു ഭയപ്പെടുന്നു. പപ്പുവിനെയും രതിച്ചേച്ചിയെയും ആദ്യം കാട്ടിത്തരുന്ന ഉച്ചസമയത്ത് പാമ്പുകള്‍ തമ്മിലുള്ള ഇണചേരലാണ് അവതരിപ്പിച്ചത്. പിന്നീട് ഉച്ചസഞ്ചാരത്തിന് ഇറങ്ങിയ പാമ്പിനാണ് പാമ്പുപിടിത്തക്കാരില്‍നിന്ന് ദാരുണമരണം സംഭവിക്കുന്നത്. അതിനു കാരണക്കാരനായത് പപ്പുവും. കഥാവസാനം രതിയെ സ്വന്തം പ്രണയിനിയായി, ഇണയായി പൂര്‍ണമനസ്സുകൊണ്ട് അംഗീകരിച്ച് പപ്പു പുരുഷനായി മാറുന്ന സമയത്താണ് അവളെ പാമ്പു കടിക്കുന്നത്. ഇരുസംഭവങ്ങളും ചേര്‍ത്തുവെക്കുമ്പോള്‍ പാമ്പിന്റെ ഇണ അതിന്റെ വാശി തീര്‍ക്കുകയായിരുന്നു എന്ന വിശ്വാസത്തില്‍ അടിയുറയ്ക്കുന്ന സംഭവഗതിയാണ് ഉണ്ടാകുന്നത്. ഗ്രാമ്യമായ മിത്തുകളോട് കഥാകാരനുണ്ടായിരുന്ന ജൈവബന്ധംകൂടിയാണ് കഥാസന്ദര്‍ഭങ്ങളില്‍ പ്രതിഫലിക്കുന്നത്.
പപ്പുവിനോട് രതിക്ക് തുടക്കത്തില്‍ വാത്സല്യം മാത്രമായിരുന്നു. കാരണം പപ്പു അവളുടെ മുന്‍പില്‍ വളര്‍ന്നുവന്ന കുട്ടിയാണ്. അവന്റെ സഹോദരിയോടൊപ്പം പഠിച്ചവളാണ് രതി. പപ്പുവിന് അവള്‍ രതുച്ചേച്ചിയും. പക്ഷേ, അവന്റെ കൗമാരകാമനകളോടു തോന്നിയ വാത്സല്യം പിന്നീട് പ്രണയവും കാമവുമായി മാറുന്നു. ഭര്‍ത്താവില്‍നിന്ന് കിട്ടാത്ത സ്‌നേഹം അവള്‍ക്ക് ലഭിക്കുന്നു. ഇതാണ് അവളെ പപ്പുവിനോട് അടുപ്പിച്ചത്. ഭര്‍ത്തൃമതി ആയിട്ടുപോലും സദാചാര ധാര്‍മികദര്‍ശനങ്ങളൊന്നും ഇവിടെ പ്രതിബന്ധമായില്ല. അടിച്ചമര്‍ത്തപ്പെട്ട പ്രേമകാമനകളാണ് ഇവിടെ ഇണക്കുകണ്ണിയായി പ്രവര്‍ത്തിക്കുന്നത്. സ്‌നേഹം ആഗ്രഹിക്കുന്നവളാണ് രതി. ഭര്‍ത്താവായി വന്നവന്‍പോലും അവളെ സ്‌നേഹിക്കാത്ത സാഡിസ്റ്റ് ആയിരുന്നു. ഗ്രാമ്യതയുടെ നന്മയും നിഷ്‌കളങ്കതയും രതിയില്‍ നിറഞ്ഞുനിന്നു. അവള്‍ എല്ലാവരേയും സ്‌നേഹിച്ചു. ഒടുവില്‍ പപ്പുവിന്റെ ആഗ്രഹത്തേയും അവള്‍ സ്‌നേഹിച്ചു.
അവസാനംവരെ രതുച്ചേച്ചിയോടുള്ള അടുപ്പത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്നറിയാത്ത ആശയക്കുഴപ്പത്തിലായിരുന്നു പപ്പു. 'എന്നെ മറക്കുമോ?' എന്ന അവസാന ചോദ്യത്തിനുപോലും തുറന്ന മറുപടി നല്കാന്‍ കഴിയാത്ത വിഹ്വലത. പക്ഷേ, സ്‌നേഹം മാത്രം തേടിയ രതിക്ക്, അവന്‍ അന്തഃരംഗത്തിലെ രാജാവും കാമുകനുമൊക്കെ ആയിരുന്നു. പപ്പുവിന്റെ മനസ്സിലെ ആശയക്കുഴപ്പമാണ് സംഗമിക്കുമ്പോഴൊക്കെയും അവന് പുരുഷനായി മാറാന്‍കഴിയാത്ത നിസ്സഹായത സൃഷ്ടിക്കുന്നത്. ഒടുവില്‍ ദുരന്തരാത്രിയില്‍ അവന്‍ പുരുഷനായി മാറുന്നുവെങ്കിലും അവന്റെ കാമുകിയെ നഷ്ടമാവുകയാണ്. സ്‌നേഹം തീവ്രപ്രണയത്തിന് വഴിമാറുമ്പോള്‍ രതിയെ അവന് കൈവിട്ടുപോകുന്നു.
പാമ്പുകളോട് ഭയമായിരുന്നു രതിക്ക്. അവള്‍ മരണത്തെ പാമ്പിലാണ് കണ്ടത്. ആദ്യസമാഗമത്തില്‍ത്തന്നെ പാമ്പിനെ ഭയത്തോടെ അവള്‍ തിരിച്ചറിയുന്നുണ്ട്. അവനാകട്ടെ പാമ്പ് രതിയുടെ പ്രതീകമായി. ദുരന്തം ഏറ്റുവാങ്ങുംമുന്‍പ് അവളെ 'വിവാഹം കഴിക്കട്ടെ' എന്നുപോലും പപ്പു ചോദിക്കുന്നുണ്ട്. അവന്റെ ദുഃഖം തീവ്രമാണെന്നും അവന്റെ സ്‌നേഹം നിസ്വാര്‍ഥമാണെന്നും അവള്‍ അവിടെ തിരിച്ചറിയുന്നു. തന്റെ സ്വപ്നകാമുകനെ പപ്പുവില്‍ അവള്‍ കണ്ടെത്തുകയാണ്. രതുച്ചേച്ചി എന്ന വിളിയെ 'രതീ എന്ന് മാറ്റി അവനെക്കൊണ്ട് വിളിപ്പിക്കുന്നുണ്ട്. ഇതോടെ അവരുടെ സ്‌നേഹം, ബന്ധം എല്ലാം തീവ്രമാകുന്നു. രതിയുടെ വേര്‍പാട് അതുകൊണ്ടുതന്നെ കനത്ത ആഘാതമാവുന്നു. ഇഴഞ്ഞെത്തിയ മരണത്തിന്റെ ദംശമേറ്റ രതിക്ക് ഒന്നും സംഭവിക്കല്ലേ എന്ന പ്രാര്‍ഥനയോടെയാണ് പപ്പു നഗരത്തിലേക്ക് യാത്രയാവുന്നത്. പപ്പു അന്യനാവുകയാണ്. ഗ്രാമത്തിന്റെ നിഷ്‌കളങ്കത പേറിയ പപ്പു ഇവിടെ ഇല്ലാതാവുകയാണ്. അവന്‍ നാഗരികനാവുന്നു. അവന്‍ കളങ്കിതനായിക്കഴിഞ്ഞു. സ്വത്വനഷ്ടം, പരിവര്‍ത്തനം. ഒപ്പം പഴയ ബാല്യം പൗരുഷത്തിന് വഴിമാറിയ പുതിയ വ്യക്തിത്വം.
രതിയുടെ നിര്‍വേദങ്ങള്‍
രതിക്കുവേണ്ടിയുള്ള പ്രാര്‍ഥനയോടെ പ്രഭാതത്തില്‍ യാത്രയ്‌ക്കൊരുങ്ങുന്ന പപ്പു. അവന്റെ 'തലയ്ക്കു മുകളിലൂടെ ഒരു ഒറ്റക്കിളി പറന്നുപോയി. ഒരു സൂചി പോകുന്ന വേഗതയില്‍, നിര്‍ത്താതെ ചിലച്ചുകൊണ്ട്.' രതി മരണപ്പെട്ടു എന്ന പ്രസ്താവം നോവലില്‍ കഥാകാരന്‍ പറയുന്നില്ല.

മറിച്ച് ഒരു സ്വപ്നദൃശ്യത്തിലൂടെ, പറന്നുപോയ കിളിയിലൂടെ അവളുടെ ആത്മാവിനെ പ്രതീകവത്കരിക്കുകയാണ്. 'ഞാന്‍ അതുതന്നെ നോക്കിനിന്നു. വിദൂരതയില്‍ മഴയൊഴിഞ്ഞ, മേഘമകന്ന, ചുവപ്പിന്റെ ആകാശത്തില്‍ അതുപോയി ലയിക്കുന്നതുവരെ ഞാനവിടെത്തന്നെ നിന്നു. പിന്നെ കണ്ണുകള്‍ നിറഞ്ഞു.' അവളുടെ മരണം എന്ന യാഥാര്‍ഥ്യം അവന്‍ ഉള്‍ക്കൊള്ളുകയാണ്. അനന്തതയിലേക്കുള്ള അവളുടെ ജീവന്റെ പ്രയാണമാണ് കിളിയുടെ ദൃശ്യങ്ങളിലൂടെ അവതരിപ്പിക്കുന്നത്. 'ഏറ്റവും മികച്ച സ്‌നേഹകാവ്യങ്ങളിലെല്ലാം സ്‌നേഹവും മരണവും കാട്ടുപക്ഷികളെപ്പോലെ ഇണചേരാറുണ്ട്'** എന്ന വിലയിരുത്തല്‍ രതിനിര്‍വേദത്തില്‍ സാത്മ്യം പ്രാപിക്കുന്നു.
രതിയാണ് തീവ്രദുരന്തം ഏറ്റുവാങ്ങുന്നത്. അവള്‍ നിഷ്‌കളങ്കമായി സ്‌നേഹിച്ചു. സ്‌നേഹം നല്കി. സ്‌നേഹത്തിനു കൊതിച്ചു. പക്ഷേ, ദുരന്തമരണം ഏറ്റുവാങ്ങാനായിരുന്നു വിധി. ഇണചേര്‍ന്ന് പ്രണയം പകര്‍ന്ന സര്‍പ്പങ്ങള്‍ പിന്നീട് പ്രണയം മുടക്കിയ മരണവാഹകരാകുന്നു. ഒപ്പം കാവുതീണ്ടിയാല്‍ ശിക്ഷ ഉറപ്പാണ് എന്ന വിശ്വാസം കൂടുതല്‍ രൂഢിയാകുന്നു. നാഗത്താന്‍മാര്‍ കുടികൊള്ളുന്ന കാവിലാണ് അഗമ്യഗമനം ഉണ്ടാകുന്നത്. നിലനില്ക്കുന്ന ധാര്‍മികതയുടെ അളവുകള്‍ അനുസരിച്ച് രതിക്കാണ് കൂടുതല്‍ ശിക്ഷ നല്‌കേണ്ടത്. മരണം സ്വാഭാവികമായി അവള്‍ക്കു ലഭിക്കുന്ന ശിക്ഷയാകുന്നു. 'പാപത്തിന്റെ ശമ്പളം മരണമാകുന്നു'*** എന്ന ബൈബിള്‍ വചനവും ഇവിടെ പൂരകമാണ്.
നിലനില്ക്കുന്ന മൂല്യസങ്കല്പങ്ങളുടെ നിരാകരണം ആധുനികതയുടെ മുഖ്യഘടകമായി പരിഗണിക്കുന്നു. ധാര്‍മികത, സദാചാരസങ്കല്പങ്ങള്‍, ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഇവയിലൊക്കെ മുന്‍ധാരണകളില്ലാത്ത പൊളിച്ചെഴുത്തുകള്‍ ആധുനികരുടെ കൃതികളില്‍ കാണാം. സ്വാനുഭവത്തില്‍ നിന്നോ സ്വന്തം വൈകാരികതയുടെ സത്യസന്ധമായ ആവിഷ്‌കരണത്തിലൂടെയോ അതിനെ പ്രതിഫലിപ്പിക്കുന്നവരുമുണ്ട്. 'ഉള്ളില്‍ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളെ വെളിപ്പെടുത്താനുള്ള ശ്രമം അറിഞ്ഞോ അറിയാതെയോ സാഹിത്യസൃഷ്ടിയില്‍ നടക്കുന്നതായി'**** മനോവിജ്ഞാനീയം കണ്ടെത്തുന്നു.
എഴുത്തുകാരന്റെ ജൈവപശ്ചാത്തലത്തോട് ഇത്രയേറെ ചേര്‍ന്നു നില്ക്കുന്ന മറ്റൊരു രചന അപൂര്‍വമാണ്. അതുകൊണ്ടുതന്നെ ഇതില്‍ സ്വാനുഭവതീവ്രത കാണുന്നവരുമുണ്ട്. പത്മരാജന്റെ മുതുകുളത്തെ തറവാടിന്റെയും അവിടെ തെക്കേമൂലയിലുള്ള സര്‍പ്പക്കാവിന്റെയും നഗ്നമായ പ്രതിഫലനമാണ് കഥയില്‍ കാണുന്നത്. മാത്രമല്ല കുടകപ്പാലയടക്കം വിവിധ മരങ്ങള്‍, തെക്കുവശത്തെ വഴി, മണ്ണാറശാല, വെട്ടിക്കുളങ്ങര, പാണ്ഡവര്‍കാവ് ക്ഷേത്രങ്ങള്‍, സര്‍ക്കാര്‍ ബസ്സുമാത്രം ഓടുന്ന ചേപ്പാട്ടുമുക്ക്, വടക്കുവശത്തെ മുസ്‌ലിംപള്ളി, കിഴക്കേ അരമതില് ഇതൊക്കെ ഇപ്പോഴും കണ്ടറിയാവുന്ന യാഥാര്‍ഥ്യങ്ങളുമാണ്. കഥാകൃത്തിന്റെ മനസ്സില്‍ വീണ കഥയുടെ മുളയെ ഒട്ടും അവിശ്വസനീയത തോന്നാതെ സ്വന്തം ജൈവപശ്ചാത്തത്തില്‍ വളര്‍ത്തിയെടുത്തു എന്നതിനും സാക്ഷ്യപ്പെടുത്തലുകളുണ്ട്.***** 'രതിനിര്‍വേദം എന്ന പേരിലുമുണ്ട്****** ദുരന്തത്തിന്റെ ധ്വന്യാത്മകത. നിര്‍വേദത്തിന് വെറുപ്പ്, വിരക്തി, ദുഃഖം, ലജ്ജ എന്നൊക്കെയാണ് അര്‍ഥം. പട്ടാളക്കാരനായ ഭര്‍ത്താവിനോട് രതിക്ക് വെറുപ്പും വിരക്തിയുമാണ്. ദുരന്തം ഏറ്റുവാങ്ങുന്ന രാത്രിവരെ പപ്പുവിന് രതി ലജ്ജയായിരുന്നു. പക്ഷേ, ലജ്ജ മാറി അവന്‍ പുരുഷനാകമ്പോള്‍ രതി ദുരന്തവും ദുഃഖവുമാകുന്നു. ഒപ്പം രതിച്ചേച്ചി എന്ന കഥാപാത്രം എക്കാലത്തേയും ദുരന്തപ്രതീകമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു.
*വിജയന്‍. ഡോ. കെ., കവിമനസ്സ് (മൃത്യുസങ്കല്പം ആശാന്‍ കവിതയില്‍) എസ്.പി.സി.എസ്., 1989, പേജ് 71.
** അപ്പന്‍. കെ.പി, കഥ. ആഖ്യാനവും അനുഭവസത്തയും ഡി.സി. ബുക്‌സ്, 1999, പേജ് 23
***മലയാളം ബൈബിള്‍ ലേവിയര്‍ 20; 10-11, ഓശാന പ്രസിദ്ധീകരണം എട്ടാം പതിപ്പ്, മാര്‍ച്ച് 1997, പേജ് 144
****Frued, Sigmund, Creative Writers and Day Dreaming, David-Lodge (Ed) 20th Century Literary Criticism, UK Logman group, 1988, p.38
*****രാധാലക്ഷ്മി പത്മരാജന്‍, പത്മരാജന്‍ എന്റെ ഗന്ധര്‍വ്വന്‍ മാതൃഭൂമി ബുക്‌സ്, 2007, പേജ്79
******രൂപേഷ്‌പോള്‍, രതിയുടെ സംഗീതം, മലയാള മനോരമ ശ്രീ, മാര്‍ച്ച് 7, 2004 പേജ് 11. (നോവലിന്റെ ആദ്യത്തെ പേര് പാമ്പ് എന്നായിരുന്നു. സെക്‌സിന്റെ അതിപ്രസരം എന്ന് അഭിപ്രായപ്പെട്ട് കുങ്കുമം വാരിക മടക്കി നല്കിയ കൃതി. തുടര്‍ന്ന് കേരളശബ്ദത്തിന്റെ എഡിറ്റര്‍ കെ.എസ്. ചന്ദ്രനാണ് ഇത് പ്രസിദ്ധീകരിച്ചത്. പാമ്പ് എന്ന പേരുമാറ്റി രതിനിര്‍വേദം എന്നാക്കിയതും അദ്ദേഹംതന്നെ).

No comments:
Post a Comment