Thursday, 11 October 2012

ഗൂഗിളിൽ ട്രെയിൻ കണ്ടെത്താം



ന്യൂഡൽഹി: രാജ്യത്തെ 6500 ട്രെയിനുകൾ എവിടെ വരെയെത്തിയെന്നും എത്രമാത്രം വൈകുന്നുണ്ടെന്നും കണ്ടെത്താൻ പുതിയ സംവിധാനം. റെയിൽ റഡാർ സവിധാനമാണിത്. ഗൂഗിളിന്റെ ഇന്റർആക്ടീവ് മാപ്പിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. ഓരോ യാത്രക്കാരനും ഓരോ ട്രയിനിനെയും നെറ്റിലും സെൽഫോണിലും കൃത്യമായി ലൊക്കേറ്റ് ചെയ്യാം.

മാപ്പിൽ പല നിറങ്ങളിലാണ് അവ എത്തിയ സ്ഥലം രേഖപ്പെടുത്തുക. കൃത്യ സമയത്തിന് ഓടുന്നവ മാപ്പിൽ നീലനിറത്തിലാകും കാണുക. വൈകി വരുന്നവ ചുവപ്പലാകും മാർക്ക് ചെയ്തിരിക്കുക. ഉദാഹരണത്തിന് വേണാട് എക്സ്‌പ്രസിൽ ക്ളിക് ചെയ്താൽ വണ്ടിയുടെ കൃത്യമായ റൂട്ടും, അതിന്റെ സ്റ്റോപ്പുകളും അതിപ്പോൾ എവിടെയാണെന്നും മാപ്പിൽ തെളിയും. റെയിൽ വെബ്സൈറ്റ് വഴിയും ഈ സംവിധാനം ഉപയോഗിക്കാം. വണ്ടിയുടെ പേരോ നമ്പറോ എന്റർ ചെയ്താൽ ഉടൻ ട്രെയിൻ ലേറ്റാണോയെന്ന് അറിയാം. 

No comments:

Post a Comment