പെൺകുട്ടിയുടെ ദുരൂഹ മരണം: കേസ് ഒതുക്കാൻ 10 ലക്ഷം കോഴ
Posted on: Monday, 29 October 2012
ആ ലപ്പുഴ: സൺഡേ സ്കൂൾ വിദ്യാർത്ഥിനി ശ്രേയയുടെ (12) ദുരൂഹമരണം സംബന്ധിച്ച കേസിൽ നിന്ന് പിൻമാറാൻ പത്തുലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി പൊതുപ്രവർത്തകൻ കളർകോട് വേണുഗോപാലൻ നായർ രംഗത്ത്. "ഒരു അഭിഭാഷകനാണ് പണം വാഗ്ദാനം ചെയ്തത്. ഇയാളുടെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സി.ബി.ഐ ആവശ്യപ്പെട്ടാൽ പണം ഓഫർ ചെയ്തയാളുടെ പേര് പരസ്യപ്പെടുത്തും" അദ്ദേഹം വെളിപ്പെടുത്തി.
സർക്കാർ ഉത്തരവിറങ്ങി ഒരുവർഷം പിന്നിട്ടിട്ടും ശ്രേയക്കേസിന്റെ അന്വേഷണം ഏറ്റെടുക്കാത്ത സി.ബി.ഐ നടപടിയ്ക്കെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വേണുഗോപാലൻ നായർ. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 2011 ആഗസ്റ്റ് 25നാണ് സി.ബി.ഐയ്ക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടത്. വർഷം ഒന്ന് പിന്നിട്ടിട്ടും. നിക്ഷിപ്ത താൽപ്പര്യക്കാർ ആഗ്രഹിച്ചതുപോലെ അന്വേഷണം പാതി വഴിയിൽ നിലച്ചു.
കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജഗോപാലൻനായർക്കായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേസന്വേഷണം ഏതാണ്ട് അവസാന ഘട്ടത്തിലേയ്ക്ക് കടന്നതാണ്. പ്രതിയാരെന്ന് ഏകദേശം വ്യക്തമാകുകയും ചെയ്തു. അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ നീങ്ങുമെന്ന ഘട്ടമെത്തിയപ്പോഴാണ് അട്ടിമറി സംഭവിച്ചത്. ആരും ആവശ്യപ്പെടാതെ തന്നെ 2011 ആഗസ്റ്റ് 25ന് കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ തുടക്കത്തിൽ ആരും സംശയിച്ചില്ല. എന്നാൽ, പിന്നീടുള്ള അനുഭവങ്ങൾ ഇത് തെറ്റാണെന്ന് തെളിയിച്ചു. ആരുടെയോ ആജ്ഞാനുവർത്തികളായി സർക്കാർ വിടുവേല ചെയ്യുകയായിരുന്ന ഉറച്ചവിശ്വാസമാണ് ശ്രേയയുടെ ബന്ധുക്കൾക്കും ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കുമുള്ളത്.
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അക്സപ്റ്റ് കൃപാഭവൻ ലഹരി വിമോചന കേന്ദ്രത്തിൽ വ്യക്തിത്വ വികസന ക്ലാസിൽ പങ്കെടുക്കാനെത്തിയതായിരുന്നു കൈതവന ഏഴരപ്പറമ്പിൽ ബെന്നിയുടെ മകൾ ശ്രേയ. ആലപ്പുഴ സെന്റ് ആന്റണീസ് ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. പതിനൊന്ന് കുട്ടികൾക്കൊപ്പം ഉറങ്ങാൻ കിടന്ന ശ്രേയയെ 2010 ഒക്ടോബർ 17ന് പുലർച്ചെയാണ് കൃപാഭവൻ കോമ്പൗണ്ടിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൂട്ടുകാരികൾ ക്കൊപ്പം ഉറങ്ങാൻ കിടന്ന ശ്രേയ എങ്ങനെ കുളത്തിൽ വീണുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. വഴിതെറ്റാതെ കുട്ടി എങ്ങനെ ഇവിടേയ്ക്ക് എത്തിപ്പെട്ടുവെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. രാത്രിയിൽ കോമ്പൗണ്ടിനുള്ളിൽ കെട്ടിയിരുന്ന അൽസേഷൻ നായ കുരയ്ക്കുന്നതുകേട്ട് ക്യാമ്പ് അസി.ഡയറക്ടർ പുറത്തിറങ്ങി നോക്കി. കതക് തുറന്നുകിടക്കുന്നത് കണ്ടിട്ടും കൂടുതലൊന്നും പരിശോധിക്കാതെ കതകടച്ച് പോരുകയായിരുന്നുവെന്ന ഡയറക്ടറുടെ മൊഴിയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ശ്രേ യയെ കാണാനില്ലെന്ന വിവരം രാത്രി തന്നെ അധികൃതർ മനസിലാക്കിയെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. കൃപാഭവന്റെ ചുമതലയുണ്ടായിരുന്ന വൈദികൻ ടോർച്ചുമടിച്ച് കുളത്തിന് സമീപം പരതുന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിരുന്നു. മാത്രമല്ല, പൊലീസ് എത്തുന്നതിന് മുൻപ് മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാൻ അധികൃതർ തിടുക്കം കാട്ടി. മുഖത്തും ചുണ്ടിലും പുരണ്ടിരുന്ന ചോര കഴുകി വൃത്തിയാക്കിയശേഷമാണ് മൃതദേഹം കൊണ്ടുപോയതെന്നും ദൃക്സാക്ഷികൾ പൊലീസിൽ മൊഴി നൽകിയിരുന്നു.
ശ്രേയയ്ക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സ്വഭാവം (സ്വപ്നാടനം) ഉണ്ടെന്ന് വരുത്തിത്തീർക്കാനും ഇതിനിടെ ശ്രമങ്ങൾ നടന്നു. മാത്രമല്ല, രക്ഷിതാക്കളെ സ്വാധീനിച്ച് കേസ് പിൻവലിക്കാൻ ഉന്നത രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ സഭ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
സംശയത്തിന്റെ അടിസ്ഥാനത്തിൽ സംഭവദിവസം കൃപാഭവനിലുണ്ടായിരുന്ന അസി.ഡയറക്ടർ ഫാ.മാത്തുക്കുട്ടിയെ കേന്ദ്രീകരിച്ച് ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും യാതൊരു പുരോഗതിയും ഇല്ലാതിരുന്നതിനാൽ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജഗോപാലിന് കേസ് കൈമാറുകയായിരുന്നു.
ചില നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെതുടർന്ന് ഫാ.മാത്തുക്കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ.എസ്.പി രാജഗോപാൽ കോടതിയെ സമീപിച്ചെങ്കിലും മാത്തുക്കുട്ടിയുടെ എതിർപ്പിനെത്തുടർന്ന് കോടതി അനുമതി നൽകിയില്ല. നുണപരിശോധനയ്ക്ക് വിധേയനാവുന്ന ആളിന്റെ അനുമതി തേടണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

No comments:
Post a Comment