തിയ തീരങ്ങള്‍
ഷാഹിന കെ റഫിക്
04 Oct 2012


ചെറുപ്പത്തിലെ അമ്മയും അച്ഛനും നഷ്ട്ടപ്പെട്ട ഒരു പെണ്‍ കുട്ടി, താമര, അച്ഛന്റെ പാത പിന്തുടര്‍ന്ന് തിരകളോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുകയാണ്. സ്‌നേഹമുള്ള കുറച്ചു കൂട്ടുകാരും അയല്‍ക്കാരും ഉണ്ട് അവള്‍ക്കു കൂട്ടിനു. മാഷവാന്‍ മോഹിച്ചു ആവാന്‍ പറ്റാതിരുന്ന മോഹന്‍ (നിവിന്‍ പോളി) കടപ്പുറത്തെ കുട്ടികളെ പഠിപ്പിച്ചു ജീവിതത്തിനു അര്‍ഥം കണ്ടെത്തുന്നു. സിനിമ മോഹം കൊണ്ട് നടക്കുന്ന നാടക കലാകാരന്‍ അപ്പച്ചന്‍ (സിദ്ധാര്‍ത് ശിവ), ശ്രീലങ്കയില്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന കാമുകനെ കാത്തിരിക്കുന്ന വെറോനിക്ക അമ്മായി, അങ്ങനെ ചിലര്‍. ഒരിക്കല്‍ ആത്മഹത്യ ശ്രമത്തില്‍ നിന്നു താമര രക്ഷിച്ചെടുത്ത കെ പി എന്നയാള്‍ അവളുടെ ഏകാന്ത ജീവിതത്തിലേക്ക് വരികയാണ്, അച്ഛനെ നഷ്ട്ടപ്പെടുത്തിയ കടല്‍ തിരികെ തരുന്ന അച്ഛനായി. ഇവരുടെയൊക്കെ ജീവിതങ്ങളാണ് ബെന്നി പി നായരമ്പലത്തിന്റെ കഥയില്‍ സത്യന്‍ അന്തിക്കാട് തന്റെ പുതിയ ചിത്രമായ പുതിയ തീരങ്ങളില്‍ പറയാന്‍ ശ്രമിക്കുന്നത്.
കടപ്പുറം പശ്ചാത്തലമായി നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. അവയിലൊക്കെ തന്നെ സ്ത്രീ കഥാപാത്രങ്ങള്‍ കടലില്‍ പോയ പ്രിയപ്പെട്ടവനെ/വരെ കാത്തിരിക്കുന്നവരായിരുന്നു. അവരില്‍ നിന്നൊക്കെ തീര്‍ത്തും വിഭിന്നയാണ് താമര. അവള്‍ ആണിന്റെയൊപ്പം കടലിലേക്ക് ഇറങ്ങുകയും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അച്ഛന്‍ മുങ്ങി മരിച്ച കടല്‍ അവളെ പേടിപ്പെടുതുന്നില്ല. ചെറുപ്പം തൊട്ടു ഒറ്റയ്ക്കായതിന്റെ കരുത്തുണ്ടവള്‍ക്ക്. ശരിക്കും ഇതുവരെ കണ്ട കടല്‍ പശ്ചാത്തല സിനിമ കാഴ്ചകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരനുഭവമാകുമായിരുന്നു താമര, ആ രീതിയില്‍ കഥ മുമ്പോട്ട് പോയിരുന്നെങ്കില്‍. അത്ര ചാലെഞ്ചിംഗ് റോള്‍ അവാതിരുന്നിട്ടുകൂടി താമരയെ ജീവസ്സുറ്റതാക്കിയത് നമിത പ്രമോദിന്റെ കഴിവ് തന്നെയാണ്. ആദ്യ നായിക വേഷം ആയിരുന്നിട്ടും തികഞ്ഞ കൈയൊതുക്കത്തോടെ ഈ കൊച്ചു പെണ്‍ കുട്ടി താമരയെ ഭംഗിയാക്കി.
ഒന്ന് രണ്ടു തവണ വള്ളം ഇറക്കുന്നതും വല നന്നാക്കുന്നതും ഒഴിച്ചാല്‍ കടല്‍ ഈ കഥയുടെ അവിഭാജ്യ ഘടകമേ അല്ല. മുക്കുവരുടെ ജീവിതം ഇതില്‍ എവിടെയും പകര്‍ത്തപ്പെട്ടിട്ടില്ല. നുമ്മ, നിങ്ങ എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന കഥാപാത്രങ്ങള്‍ പിന്നീട് നല്ല അച്ചടി ഭാഷയില്‍ സംസാരിക്കുന്നതും കേള്‍ക്കാം! കടലിനോടു മുഖം തിരിച്ചു കരയിലേക്ക് മാത്രം തുറന്നു വച്ച ക്യാമറ പോലെയായി അന്തിക്കാടിന്റെ ഈ പുതിയ പടം. സ്‌നേഹവീടില്‍ മകന്‍ വരുന്നതായിരുന്നെങ്കില്‍ ഇവിടെ വരുന്നത് ഒരു അച്ഛനാണ്! സ്ഥിരം നടന്മാര്‍ക്ക് പകരം വന്ന ഏറെ കുറെ പുതുമുഖങ്ങളായുള്ളവര്‍ ആവര്‍ത്തനങ്ങളില്‍ ചുറ്റിത്തിരിയുന്നു.

മിശ്ര വിവാഹം ചെയ്ത സന്തുഷ്ടരായ ദമ്പതികള്‍, നാടന്‍ കള്ള്, മീന്‍ കറി, ആരോരുമില്ലാത്ത ബാലനെ ബാല വേല എന്ന് പറഞ്ഞു പിടിച്ചു കൊണ്ട് പോകാന്‍ വരുന്ന അധികൃതര്‍ (വിനോദയാത്ര), ഉദാത്തമായ മനുഷ്യ ബന്ധങ്ങള്‍, നായികയ്ക്ക് കല്യാണാലോചന മുറുകുമ്പോള്‍ അവളോടുള്ള പ്രണയം തിരിച്ചറിയുന്ന നായകന്‍ (മനസ്സിനക്കരെ), സാരോപദേശ കഥാ കഥന രീതി ഈ സിനിമയിലും ഉപേക്ഷിച്ചിട്ടില്ല സംവിധായകന്‍.
കടലിന്റെ പശ്ചാത്തലത്തില്‍ ചാന്തു പൊട്ടു ഒക്കെ ഒരുക്കിയ ബെന്നി പി നായരമ്പലത്തിന്റെ വിദൂര സ്പര്‍ശം പോലും ഈ സിനിമയില്‍ കാണാനില്ല. നെടുമുടി വേണുവിന്റെ പതിവ് വേഷങ്ങളില്‍ കവിഞ്ഞൊന്നും കെ പി ക്കും പകര്‍ന്നു നല്‍കാനില്ല. തട്ടത്തിന്‍ മറയത്തിന്റെ വിജയത്തിന് ശേഷം ഒരു സത്യന്‍ അന്തിക്കാട് പടം എന്ന് പറയാനുള്ള വകകള്‍ ഒന്നും തന്നെ ഈ ചിത്രം നിവിന്‍ പോളിക്ക് സമ്മാനിക്കുന്നില്ല, തീര്‍ത്തും ചെറിയ ഒരു റോളിലേക്ക് ഒതുങ്ങുന്നുണ്ട് മോഹന്‍ എന്ന കഥാപാത്രം. ഉപ കഥാ പാത്രമായി വരുന്ന സിദ്ധാര്‍ത്ഥ ശിവയാണ് അത്ഭുതപ്പെടുത്തുന്നതും ശ്രദ്ധ പിടിച്ചു പറ്റുന്നതും.
ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഏക കഥാപാത്രം മോളി കണ്ണമാലി അവതരിപ്പിച്ച വെറോണിക്കയാണ്. ചവിട്ടു നാടക കലാകാരിയായ അവര്‍ ബ്രിഡ്ജ്, ചാപ്പകുരിശ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷം അവതരിപ്പിച്ചിട്ടുണ്ട്. വളരെ തന്മയത്തത്തോടെ അനായാസമാണ് അവരുടെ പകര്‍ന്നാട്ടം. ഫിലോമിനയോക്കെ ഒഴിച്ചിട്ട ഇടത്തിലേക്ക് അവര്‍ നടന്നു കയറുമെന്ന് പ്രതീക്ഷിക്കാം, നല്ല റോളുകള്‍ കിട്ടുകയാണെങ്കില്‍.

ജനപ്രിയമായ ഒരു ടെലിവിഷന്‍ കോമഡി ഷോയിലെ കഥാപാത്രങ്ങളെയൊക്കെ തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് സത്യന്‍ അന്തിക്കാട്. കാലിക പ്രസക്തിയുള്ള, ആക്ഷേപ ഹാസ്യങ്ങളും കുടുംബ ചിത്രങ്ങളും സമ്മാനിച്ച സംവിധായകനില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്...
No comments:
Post a Comment