തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെ അനുകൂലിക്കുന്നവര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതിന്റെ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന് ഗണേഷ് അനുകൂലികളുടെ കൂട്ടായ്‌മയുടെ സംസ്‌ഥാന പ്രസിഡന്റ് പേരൂര്‍ സജീവും ജനറല്‍ സെക്രട്ടറി എം. ഭഗീരഥനും നേതൃത്വം നല്‍കുന്ന അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി.
നിലവില്‍ ഗണേഷ് അനുകൂലികളുടെ കൂട്ടായ്‌മയിലുള്ള സംസ്‌ഥാന പ്രസിഡന്റുമാരും ഇതിലെ അംഗങ്ങളായിരിക്കും. മന്ത്രി ഗണേഷ്‌കുമാറുമായി ചര്‍ച്ചചെയ്‌ത് നിയമവശം പരിശോധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ഗണേഷ്‌കുമാര്‍ അനുകൂലികളുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജന്മദിനസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ്(ബി) നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
മന്ത്രി ഗണേഷ്‌കുമാറിനെ വ്യക്‌തിഹത്യ നടത്താനുള്ള നീക്കത്തെ ശക്‌തമായി നേരിടാന്‍ യോഗം തീരുമാനിച്ചു. ജാതിമത ശക്‌തികള്‍ക്ക് അടിമപ്പെട്ടുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ഗണേഷ്‌കുമാറിനെ അപമാനിക്കാനും അധികാരത്തില്‍നിന്നു താഴെയിറക്കാനുമുള്ള ചിലരുടെ നീക്കത്തിന്റെ പിണിയാളായി പാര്‍ട്ടി ചെയര്‍മാന്‍ മാറിയത് ഖേദകരമാണ്. പ്രഗല്‍ഭനായ ഭരണകര്‍ത്താവെന്ന് എല്ലാവരും അംഗീകരിക്കുന്ന മന്ത്രിയെ പുറത്താക്കാന്‍ നേതൃത്വത്തിന് ആര്‍ജവമുണ്ടോയെന്ന് യോഗം വെല്ലുവിളിച്ചു.
ഗണേഷ്‌കുമാര്‍ ജനകീയ വേദി സംസ്‌ഥാന പ്രസിഡന്റ് പേരൂര്‍ സജീവ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം. ഭഗീരഥന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. |
No comments:
Post a Comment