Monday, 22 October 2012


കൊച്ചി മെട്രോ: ടോം ജോസിനോട് വിശദീകരണം തേടും

തിരുവനന്തപുരം: മെട്രോ റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ അധികാരച്ചുമതല ചോദ്യം ചെയ്ത് ഡി.എം.ആര്‍.സി.ക്ക് കത്തയച്ച ടോം ജോസിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ടോമിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിരുന്നുവെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ടോമിനെതിരെ ആഞ്ഞടിച്ചു.

മെട്രോയില്‍ ഇ. ശ്രീധരന്റെ അധികാരങ്ങള്‍ അറിയാമായിരുന്നിട്ടും നഗരവികസന മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുധീര്‍ കൃഷ്ണയ്ക്ക് ടോം ജോസ് കത്ത് അയച്ചത് ഏറ്റവും വലിയ മര്യാദകേടും അച്ചടക്ക ലംഘനവുമാണെന്ന് മന്ത്രി ആവര്‍ത്തിച്ചു.

ടോം ജോസ് ഡി.എം.ആര്‍.സി.ക്ക് അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കൊച്ചി മെട്രോ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ടോം ജോസിനെതിരെ എന്തു നടപടിയെടുക്കണമെന്ന് വിശദീകരണത്തിന് ശേഷം തീരുമാനിക്കാനാണ് യോഗം തീരുമാനിച്ചത്.  

No comments:

Post a Comment