നോബല്‍ സമ്മാനം വലിയ പുരസ്‌കാരമൊന്നുമല്ല- മോ യാന്‍
13 Oct 2012
ബീജിങ്: നോബല്‍ സമ്മാനം ലഭിച്ചതില്‍ അതിതായ സന്തോഷമുണ്ടെങ്കിലും ലോകത്തില്‍ എഴുത്തുകാരന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയാണിത് എന്ന് താന്‍ കരുതുന്നില്ലെന്ന് ഈ വര്‍ഷത്തെ സമ്മാനജേതാവും ചൈനീസ് എഴുത്തുകാരനുമായ മോ യാന്‍ പറഞ്ഞു. നോബല്‍ സമ്മാനിതനായതിന് ശേഷം നോബല്‍ പ്രൈസ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ അഭിമുഖത്തിലാണ് മോ യാന്‍ ഇങ്ങനെ പ്രതികരിച്ചത്.
''എന്നേക്കാളും പ്രായമുള്ളവരും കഴിവ് തികഞ്ഞവരുമായ ഒരു പാട് എഴുത്തുകാര്‍ ചൈനയിലുണ്ട്. അതുകൊണ്ട് തന്നെ നോബല്‍ സമ്മാനം കിട്ടിയത് ഏറെ ആശ്ചര്യത്തോടെയാണ് കാണുന്നത്. ചൈനീസ് സാഹിത്യത്തിലേക്ക് ലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ പതിയാന്‍ തനിക്ക് പുരസ്‌കാരം ലഭിച്ചതിലൂടെ സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. ചൈനയിലെ സാധാരണക്കാരുടെ ജീവിതമാണ് തന്റെ മിക്ക കൃതികളിലും. ചൈനയുടെ പാരമ്പര്യമാണ് കൃതികളുടെ അന്തര്‍ധാരയാവുന്നത്.'' - മോ യാന്‍ കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment