Wednesday, 10 October 2012

മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞതിൽ തെറ്റില്ല: ഉമ്മൻചാണ്ടി
Posted on: Wednesday, 10 October 2012


തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മുസ്ളീംലീഗാണെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം പൂ‌ണമായി മനസിലാക്കിയതാണ്. പ്രസംഗത്തിന്റെ ആദ്യ ഭാഗം മാത്രമാണ് പുറത്തുവന്നത്. പ്രസംഗത്തെ വിലയിരുത്തുന്പോൾ അതിനുള്ള സാഹചര്യം കൂടി പരിശോധിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ ലേഖകരോട് പറഞ്ഞു.
പൊതുയോഗത്തിലല്ല, ​ മറിച്ച പാർട്ടി യോഗത്തിലാണ് മന്ത്രി അങ്ങനെ പ്രസംഗിച്ചത് . മുസ്ളീംലീഗ് ഭരിക്കുന്ന വിഭാഗമാണ്. അതിനാൽ ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കുന്നതിന് ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം. ഉത്തരവാദിത്ത ബോധമില്ലാതെ പ്രവർത്തിക്കുന്നത് നാടിന് ആപത്താണെന്ന് പ്രവർത്തകരെ ബോദ്ധ്യപ്പെടുത്താനാണ് മന്ത്രി ശ്രമിച്ചത്- ഉമ്മൻചാണ്ടി പറഞ്ഞു.

ലീഗിന്റെ കോഴിക്കോട്,​ കണ്ണൂ‌ർ ജില്ലാ സമ്മേളനങ്ങളിൽ ഉണ്ടായതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകരുതെന്ന ചിന്ത മനസിലുള്ളത് കൊണ്ടാണ് മന്ത്രി അങ്ങനെ പ്രസംഗിച്ചതെന്നുമാണ് താൻ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment