ടോൾ ബൂത്തിൽ തോക്കു ചൂണ്ടി ഭീഷണി: കോൺ. എം.പിയ്‌ക്കെതിരേ കേസ്
Posted on: Saturday, 13 October 2012
വഡോദര: തിരിച്ചറിയൽ കാർഡ് ചോദിച്ചതിന് ടോൾ ബൂത്തിൽ ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കോൺഗ്രസ് എം.പിയ്‌ക്കെതിരേ കേസ്. ഗുജറാത്തിലെ പോർബന്തർ എം.പി വിത്തൽ രഡാദിയയ്‌ക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ടോൾ ബൂത്തിൽ തോക്കുചൂണ്ടി രഡാദിയ ഭീഷണിമുഴക്കുന്നത് സി.സി.ടി.വിയിൽ പതിയുകയായിരുന്നു.
വഡോദര ജില്ലിലെ ഭർതാനയിലുള്ള ടോൾ ബൂത്തിൽ ഒക്‌ടോബർ പത്തിന് രാത്രിയാണ് സംഭവം നടന്നത്. തന്റെ സ്വകാര്യ വാഹനത്തിൽ ഡ്രൈവർക്കും ബോഡിഗാർഡിനുമൊപ്പം യാത്ര ചെയ്യുകയായിരുന്നു രഡാദിയ. ടോൾ ബൂത്തിൽ ജീവനക്കാരൻ തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ എം.പിയുടെ കാർ ഡ്രൈവർ തിരിച്ചറിയൽ കാർഡിന്റെ ഡ്യൂപ്ളിക്കറ്റ് കാണിച്ചു. ഒറിജിനല്‍ കാർഡ് കാണണമെന്നാവശ്യപ്പെട്ടപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന എം.പി തോക്കുമായി ചാടിയിറങ്ങുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ടോൾ ബൂത്ത് മാനേജർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

No comments:
Post a Comment