സാമ്രാജ്യം രണ്ടില്‍ ജോര്‍ദാനായി ഉണ്ണിമുകുന്ദന്‍
06 Oct 2012

സസ്‌പെന്‍സ് വെളിവായി. 'സാമ്രാജ്യം' രണ്ടാം ഭാഗത്തില്‍ അലക്‌സാണ്ടറിന്റെ മകനായി അഭിനയിക്കുക യുവതാരം ഉണ്ണിമുകുന്ദന്‍. സാമ്രാജ്യത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയത് മുതല്‍ മലയാള സിനിമ ലോകം അതിലെ നായകനാര് എന്ന ചോദ്യത്തിന് പിറകേയായിരുന്നു. പൃഥിരാജ്, ദുല്‍കര്‍ സല്‍മാന്‍, ആര്യ എന്നിങ്ങനെ പലരുടെയും പേരുകള്‍ പ്രചരിച്ചതിനൊടുവിലാണ് ഉണ്ണിമുകുന്ദന്റെ പേര് അണിയറക്കാര്‍ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചത്. ദുബായിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് നായകനായ ജോര്‍ഡാനാകുക ഉണ്ണിമുകുന്ദനെന്ന് പ്രഖ്യാപിച്ചത്.
ക്ലൈമാക്‌സില്‍ അലക്‌സാണ്ടറിന്റെ ശവക്കല്ലറയ്ക്ക് മുന്നില്‍ നിന്ന് സന്തതസഹചാരിയായ ഖാദര്‍ഹസ്സന്‍(വിജയരാഘവന്‍) അലക്‌സാണ്ടറിന്റെ മകനെ കാറില്‍ കയറ്റിക്കൊണ്ട് പോകുന്ന ഷോട്ടിലാണ് സാമ്രാജ്യം അവസാനിച്ചത്.
ദുബായിലെ ചടങ്ങ് നടന്ന ഹോട്ടലിലേക്ക് ലിമോസിന്‍ കാറിലെത്തിയ ഖാദര്‍ ഹസ്സന്‍(വിജയരാഘവന്‍) കാറിന്റെ പിന്‍വാതില്‍ തുറന്നതോടെ നായകന്‍ പുറത്തേക്കിറങ്ങി. ഉണ്ണി മുകുന്ദന്റെ രൂപം കണ്ടതോടെ ജോര്‍ഡാന്‍ ആരെന്നത് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്കെല്ലാം അവസാനമായി.
ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും ശക്തമായ വേഷവും ഒപ്പം താരപദവിയില്‍ നിര്‍ണായകവുമായേക്കാം സാമ്രാജ്യം രണ്ടാം ഭാഗം. തമിഴകത്ത് ശ്രദ്ധേയനായ പേരരശാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയരാഘവന്‍, അര്‍ജുന്‍, മനോജ്.കെ ജയന്‍, ബിജുമേനോന്‍, സുരാജ് വെഞ്ഞാറന്മൂട് എന്നിവരെല്ലാം ചിത്രത്തിലുണ്ടാകും.
ഗോഡ്‌സണ്‍ ഫിലിംസും അഥീന ഫിലിംസും എന്നിവയുടെ ബാനറില്‍ ബിജു ആദിത്യനും അജ്മല്‍ ഹസ്സനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മുഹമ്മദ് ഷെഫീഖ് കുന്നുങ്ങലാണ് രചന.
No comments:
Post a Comment