സ്വകാര്യബസ് തൊഴിലാളികള്‍ സമരം തുടങ്ങി: ജനങ്ങള്‍ വലഞ്ഞു
Published on 30 Oct 2012
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുവിഭാഗം സ്വകാര്യബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. സി.ഐ.ടി.യു. നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷനാണ് ഒരു ദിവസത്തെ സൂചനാസമരം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ്സ് സര്‍വീസുകളെ സമരം ബാധിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ റൂട്ടുകളിലൊഴികെ യാത്രാക്ലേശം രൂക്ഷമാണ്. സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടില്ലാത്തതിനാല്‍ രാവിലെ തന്നെ സമരം ഗതാഗതത്തെ ബാധിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമരം ഏറക്കുറേ പൂര്‍ണമാണ്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തുന്ന വയനാട് ജില്ലയെ സമരം അത്ര കണ്ട് ബാധിച്ചിട്ടില്ല.
കൊച്ചി നഗരത്തിലും യാത്രാ ക്ലേശം രൂക്ഷമാണ്. കെ.എസ്.ആര്‍.ടി.സി അധികമായി സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും കൊച്ചി നഗരത്തില്‍ ജനങ്ങള്‍ വലഞ്ഞു. തൃശൂരിലും ആലപ്പുഴയിലും സമരം ജനജീവിതത്തെ ബാധിച്ചു. ചൊവ്വാഴ്ച രാത്രിവരെയാണ് സമരം.
കെ.എസ്.ആര്‍.ടി.സിയിലെ സേവനവേതനവ്യവസ്ഥകള്‍ സ്വകാര്യബസ്ജീവനക്കാര്‍ക്കും നടപ്പാക്കുക, സമൂഹ വിരുദ്ധരുടെ ആക്രമണങ്ങളില്‍നിന്ന് തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ബസ്‌യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും സമരം പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു.

No comments:
Post a Comment