മുടിഞ്ഞ ഗ്ലാമര്‍
ബിബിന്‍ ബാബു
കാര്യങ്ങളൊക്കെ അടിമുടി മാറി. ഹോട്ടലേത് ബാര്‍ബര്‍ ഷോപ്പേതെന്നറിയാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. സലൂണ്‍ എന്ന പുതിയ പേരില്‍ മുടിവെട്ട് പഞ്ചനക്ഷത്രനിലവാരത്തിലേക്ക്...
ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ ശ്രീനിവാസ ഫലിതം ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്. മേലുകാവിലെ വ്യത്യസ്തനാം ബാര്‍ബറും അയാളുടെ ഒടിഞ്ഞുതൂങ്ങിയ കസേരയും മുന്നിലും പിന്നിലുമുള്ള കണ്ണാടി ചതുരങ്ങളും ആരും മറന്നിട്ടുമുണ്ടാകില്ല, മഴവില്‍ക്കാവടിയിലെ തെരുവ് മുടിവെട്ടുകളും ഓര്‍മ്മയിലുണ്ട്. മണ്‍മറഞ്ഞ മുടിവെട്ടോര്‍മ്മകള്‍....വീണ്ടും കാതില്‍ കരകര ശബ്ദം തീര്‍ക്കുന്നു.
കാര്യങ്ങളൊക്കെ അടിമുടി മാറിയത് പെട്ടെന്നായിരുന്നു. കൊച്ചി ഇപ്പോള്‍ പഴയ കൊച്ചിയല്ല. വ്യത്യസ്തനാം ബാര്‍ബര്‍ ബാലനെ കണ്ടുകഴിഞ്ഞ മലയാളികള്‍ക്ക് വികൃതി ബ്ലോഗെഴുത്തുകാര്‍ ബാലന്റെ ശിഷ്ടകാലം വിവരിക്കുന്നതിങ്ങനെ. ' അശോക് രാജിന്റെ സഹായത്തോടെ ബാലന്‍ വിദേശത്ത് പോയി വേള്‍ഡ് മാസ്റ്റര്‍ ഓഫ് മുടിവെട്ട് നേടി തിരിച്ചുവന്ന് ലോക മുടിവെട്ട് അസ്സോസിയേഷന്‍ പ്രസിഡന്റായി... ഇടിഞ്ഞുവീഴാറായ കടയുടെ സ്ഥാനത്ത് ശീതീകരിച്ച നൂറോളം വന്‍കടകളും ഒടിഞ്ഞുതൂങ്ങിയ കസേരകളുടെ സ്ഥാനത്ത് ഇംപോര്‍ട്ട് ചെയ്ത കസേരകളും മുറിമുഴുവന്‍ കണ്ണാടികളുമായി ആകെ മൊത്തം സ്വര്‍ഗപ്രതീതിയുള്ള കടകള്‍, സുഗന്ധ പൂരിതമായ അകത്തളങ്ങള്‍.'
ഹോട്ടലേത് ബാര്‍ബര്‍ ഷോപ്പേതെന്നറിയാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍ കൊച്ചിയിലും. പേരിനുപോലും തലയില്‍ മുടിയില്ലാത്തവര്‍ വരെ സലൂണില്‍ കയറിയാല്‍ അതിശയിക്കാനാവില്ല. മുടിവെട്ട് മാത്രമല്ല ശരീര സംരക്ഷണത്തിന്റെ ഹോള്‍സെയില്‍ നേതൃത്വം ഏറ്റെടുത്ത സലൂണും സ്പായും ബ്യൂട്ടികെയറും നഗരത്തില്‍ മുടിപോലെ വളരുകയാണ്.ഹെയര്‍കട്ട്, ഹെയര്‍സ്റ്റൈല്‍, ഹെഡ് മസാജ്, ഫേഷ്യല്‍, മനിക്യുര്‍, പെഡിക്യുര്‍, വാക്‌സിങ്ങ് തുടങ്ങി ടോട്ടല്‍ ബോഡി കെയര്‍ ഏറ്റെടുത്തു കഴിഞ്ഞു ന്യൂജനറേഷന്‍ സലൂണുകള്‍.
അന്താരാഷ്ട്ര സ്‌കിന്‍-ഹെയര്‍ കെയര്‍ ബ്രാന്‍ഡായ ഗ്ലിറ്റ്‌സ് ഇന്റര്‍നാഷനല്‍ ചോക്ലേറ്റ് മാസ്‌ക്, സ്ലിമ്മിംഗ് മസാജ്, റിഫ്ലക്‌സോളജി, കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയ നൂതന സങ്കേതങ്ങളുമായി തങ്ങളുടെ ഇന്ത്യയിലാദ്യത്തെ ഷോപ്പ് കൊച്ചിക്ക് ഡിസംബറില്‍ ക്രിസ്മസ് സമ്മാനമായി കൊണ്ടുവരാനും ഒരുങ്ങുകയാണ്.
ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ സലൂണുകളില്ലെന്നൊരു പ്രത്യേകതയാണിപ്പോഴുള്ളത്. ഭൂരിഭാഗവും യൂണിസെക്‌സ് സലൂണുകളായി മാറിക്കഴിഞ്ഞു.
സംസ്ഥാനത്ത് 300ഓളം യുണിസെക്‌സ് സലൂണുകള്‍ ഉണ്ട്. മുഖം മിനുക്കി സലൂണുകള്‍ കാലഘട്ടത്തിനനുസരിച്ച് മാറുകയാണ്. മെട്രോ നഗരങ്ങളായ മുബൈയും ചെന്നൈയും പോലെ കൊച്ചിയിലും സലൂണും സ്പായും ചേര്‍ന്ന് സ്പാലൂണ്‍ എന്നറിയപ്പെട്ടു തുടങ്ങി. ബ്യൂട്ടിപാര്‍ലറുകളും, സ്പാ-നാച്വറല്‍ കെയര്‍-മസ്സാജ് സെന്ററുകളും മറ്റുമായി പൊടിപൊടിക്കുകയാണ് മുടിവെട്ട് കച്ചവടം.
മുടിവെട്ടിനെ കുറിച്ചോര്‍ക്കുമ്പോള്‍ നരച്ച തലമുറകള്‍ക്കൊരു നീറ്റലോര്‍മ്മയുണ്ടാകും....കക്ഷത്തില്‍ കത്രിക, ചീപ്പ് അടങ്ങിയ സഞ്ചിയുമായി വീട്ടില്‍ കയറി മുടിവെട്ടിയിരുന്ന കുറുപ്പന്‍മാര്‍...പതിയെ നാല്‍ക്കവലകളിലെ പലചരക്കുകാരുടെ ചരിവ്ചായ്പുകളില്‍ ചേക്കേറിയ ഹിപ്പിമുടിക്കാര്‍....തലമുടി കടിച്ചു തിന്നുന്ന പഴയ ക്ലിപ്പറോര്‍മ്മകള്‍....പണ്ടൊക്കെ മുടിവെട്ടുന്ന ആളുടെ പേരിലറിയപ്പെട്ട പേരില്ലാത്ത കടകള്‍....ക്രോപ്പ്, ബച്ചന്‍, സമ്മര്‍, ഹിപ്പി കട്ടുകളില്‍ മാത്രമൊതുങ്ങിയ ഫാഷന്‍ ചരിത്രങ്ങള്‍....മുഖവും പിന്‍കഴുത്തും കാണാനുള്ള കണ്ണാടി മൂലകളില്‍ സിനിമാനടിമാരുടെ വര്‍ണചിത്രങ്ങളൊട്ടിച്ചിരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകള്‍...ഇക്കിളി മാഗസിനുകളിലൂടെ കണ്ണോടിച്ച ബള്‍ബ് വെട്ടങ്ങള്‍....റേഡിയോ പാട്ടുകള്‍....ചൂടുപിടിച്ച നാട്ടുവര്‍ത്തമാനങ്ങള്‍...കൈക്കുഴ വിരുതുകള്‍...
എല്ലാം മാറി മറിഞ്ഞു...വിലകൂടിയ തലകള്‍ തണുത്തുറഞ്ഞ മുറികളില്‍ എല്‍.ഇ.ഡി ഡിസ്‌പ്ലേ നോക്കി കിടന്നു മുടിവെട്ടുന്ന ആധുനിക ട്രെന്‍ഡാണിപ്പോള്‍. കൂടെ മസാജിങ്ങും ഫേഷ്യലും..വിദേശത്തുനിന്നും ചേക്കേറിയ സ്‌റ്റൈലുകളും കൂട്ടായുണ്ട്. ഒരു കാലത്ത് സിനിമയില്‍ വരുന്ന ട്രെന്‍ഡ് പിറ്റേന്നു തന്നെ ഹിറ്റാകുന്ന പതിവുണ്ടായിരുന്നു. ഇപ്പോഴത് മാറിക്കൊണ്ടിരിക്കുകയാണ്. ആരും ട്രെന്‍ഡ് ഇപ്പോള്‍ സിനിമയില്‍ നിന്നും സ്വീകരിക്കുന്നില്ലെന്ന് കലൂരില്‍ പി.വി.ആര്‍ ഒലീയെന്ന സലൂണ്‍-സ്പാ നടത്തുന്ന വി. പ്രവീണ്‍ പറയുന്നു.
ഓരോ വ്യക്തിക്കുമിണങ്ങുന്ന സ്‌റ്റൈല്‍ തീരുമാനിക്കാന്‍ വെട്ടുകാര്‍ക്കവസരമുണ്ട്. മുഖത്തിനിണങ്ങുന്ന സ്റ്റൈലേതെന്നറിയാന്‍ സോഫ്റ്റ് വെയറുകളുമുണ്ട്. വെറുതെ ഹെയര്‍ കട്ടില്‍ ഒതുങ്ങുന്നില്ല ഒന്നും. വരുന്നവരില്‍ ഭൂരിഭാഗവും ടോട്ടല്‍ കെയറിനായിത്തന്നെ വരുന്നവരാണ്. സിനിമാക്കാര്‍, ചാനലുകാര്‍, രാഷ്ട്രീയക്കാര്‍, കല്ല്യാണ പാര്‍ട്ടികള്‍, യങ് ജനറേഷന്‍.അങ്ങനെ ഒരു തലയില്‍ നിന്ന് മറ്റു തലകളിലേക്ക് കൈവഴക്കങ്ങള്‍ മാറുകയാണ് .വില കൂടിയാല്‍ കുഴപ്പമുണ്ടാകില്ല എന്ന ചിന്തയാണിപ്പോള്‍.
വില കുറഞ്ഞാല്‍ എന്തോ കുഴപ്പമുണ്ടല്ലോയെന്നും വിചാരിക്കുന്നവരുമുണ്ട്. ആണുങ്ങള്‍ സ്‌പൈക്കുപോലെ ക്രമമില്ലാത്ത കട്ടുകളും പെണ്ണുങ്ങള്‍ ഷോര്‍ട്ട് മുടിയും ഇഷ്ടപ്പെടുന്നു. വെള്ളത്തില്‍ നിന്നും മറ്റു മലിനീകരണങ്ങളില്‍ നിന്നും മുടിയും മുഖവും രക്ഷിക്കാനും ഇവര്‍ സലൂണുകളെ കണ്ടുതുടങ്ങി.
കലൂരിലെ പി.വി.ആര്‍ ഒലീ, കാക്കനാടുള്ള സൂക്കി, എം.ജി റോഡിലെ ഷിക്, ഗാന്ധിനഗറിലെ ഇംപ്രഷന്‍, പനമ്പിള്ളി നഗറിലെ ലാക്‌മേ, പൊളോണിക്ക, ടോക്കിങ്ങ് ഹെഡ്‌സ്, ലെ സ്പാലോണ്‍, ഇടപ്പള്ളിയിലെ ലോറ, ആലുവയിലെ സ്‌റ്റൈല്‍മെന്‍, കടവന്ത്രയിലെ നാച്വറല്‍സ് തുടങ്ങി ഇരുപത്തഞ്ചോളം ഷോപ്പുകള്‍ കൊച്ചിയില്‍ പിറന്നിട്ടുണ്ട്.
യൂണിസെക്‌സ് സലൂണുകള്‍
സലൂണ്‍-സ്പാ വിപണികളില്‍ ആണിനും പെണ്ണിനും വെട്ടാനാവുന്ന യൂണിസെക്‌സ് ഷോപ്പുകളാണ് ഇപ്പോള്‍ താരം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ അധികം സലൂണുകള്‍ യൂണിസെക്‌സ് ആക്കിക്കഴിഞ്ഞു. കല്യാണച്ചെക്കനും പെണ്ണിനും ഒരുമിച്ച് വന്ന് മാച്ചാകുന്ന മേക്ക് ഓവറുകള്‍ നടത്താമെന്നതും ഫാമിലിക്ക് ഒരുമിച്ചുവന്ന് വീക്കെന്‍ഡ് ഫേഷ്യല്‍ പാക്കുകള്‍ നടത്താമെന്നതും യൂണിസെക്‌സ് സെന്ററുകളുടെ പ്രത്യേകതയാണ്...ഹെയര്‍ കട്ട്-ഹെഡ് മസാജിന് 250 മുതല്‍. ടോട്ടല്‍ മേക്ക് ഓവറുകള്‍ക്ക് 3000, 10000, 15000 തുടങ്ങിയാണ് വിലനിലവാരം....ആളുകളുടെ എണ്ണത്തിനനുസരിച്ചുള്ള ഓഫറുകളും നല്‍കുന്നുണ്ട്.
വടക്ക് കിഴക്ക് വെട്ടണ്..വെട്ടണ്...
അന്യസംസ്ഥാനക്കാരുടെ കുത്തൊഴുക്ക് ഇവിടെയും കുറവല്ല...അവരുടെ ഭാഷയില്‍ നായീ കി ദൂക്കാന്‍ എന്നറിയപ്പെടുന്ന സലൂണുകള്‍ വളരുകയുമാണ്....ഇവര്‍ക്ക് മാലാശ് (ഉഴിച്ചില്‍) നടത്താന്‍ പ്രത്യേക മരുങ്ങുണ്ടെന്നതും ഈരംഗത്ത് ഇവരുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നു, ഇവരുടെ മസാജിങ് സ്‌കില്‍സില്‍ ആകൃഷ്ടരായി മണിപ്പുര്‍ ,അസ്സം, മേഘാലയ, ത്രിപുര,സിക്കിം. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുമൊക്കെ റിക്രൂട്ട്‌ചെയ്യുന്നുമുണ്ടിവരെ..കൊച്ചി ഇവര്‍ക്ക് മിനി ഗള്‍ഫാകുകയുമാണ്....സംസ്ഥാനത്ത് 200ഓളം യൂണിസെക്‌സ് പാര്‍ലറുകളില്‍ 50% വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ കൈയടക്കുന്നുമുണ്ട്. ഇവരുടെ കുറഞ്ഞ കൂലിയും കൂടുതല്‍ സമയത്തെ ജോലിസമയവും ഡിമാന്റ് കൂട്ടുന്നുണ്ട്. ചില സലൂണുകളില്‍ ഇവരുടെ വക ടാറ്റൂ കുത്തലും നടക്കുന്നുണ്ട്. ബ്യൂട്ടികെയര്‍ രംഗത്ത് ഡിപ്ലോമ, ഡിഗ്രി കഴിഞ്ഞ് വരുന്നവരും കുറവല്ല. ആറായിരം മുതല്‍ സാലറിയും ഇന്‍സെന്റീവും കിട്ടുമെന്നത് ഇവരെ ഈ രംഗത്ത് ഏറെ ആകര്‍ഷിക്കുന്നു.
തലവര മാറ്റുന്നവന്‍
മുടിവെട്ട് രംഗത്ത് 19 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട് വി. പ്രവീണിന്. ഇരുപതാം വയസ്സില്‍ കത്രിക കൈയിലെടുത്തതാണ്. സിനിമയിലഭിനയിക്കാനുള്ള താല്‍പര്യവുമായി നടന്ന യുവാവ് സിനിമാക്കാരുടെ മുടിവെട്ട് തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഒരു മുടിവെട്ടുകാരനാകുന്നതില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇഷ്ടജോലി ചെയ്യാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നെന്ന് പ്രവീണ്‍ പറയുന്നു. ഡോക്ടര്‍മാരാകാനും വക്കീലന്‍മാരാകാനും ആരുടെയെങ്കിലും കൂടെ പ്രാക്ടീസ് ചെയ്യേണ്ടതുപോലെ ഈ രംഗത്തും ആരുടെയെങ്കിലും കീഴില്‍ പണിപഠിച്ച് തെളിഞ്ഞുവരണമെന്നാണ് പ്രവീണിന്റെ പക്ഷം. കൊച്ചിയില്‍ കടയിട്ടിട്ട് ഒന്‍പതു വര്‍ഷമാകുന്നു.
ഇതുവരെ വെട്ടിയ വിലകൂടിയ തലകളുടെ എണ്ണം നോക്കുകയാണെങ്കില്‍ കണക്കില്ലെന്ന് പ്രവീണ്‍ പറയുന്നു. സെലിബ്രിറ്റികള്‍, രാഷ്ട്രീയക്കാര്‍, നടന്‍മാര്‍, നടിമാര്‍, സംവിധായകര്‍, സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍, റിയാലിറ്റി ഷോ താരങ്ങള്‍, ന്യൂസ് അവതാരകര്‍, മറ്റുള്ളവര്‍ തുടങ്ങി കൊച്ചിയില്‍ പ്രവീണിന്റെ കൈവീഴാത്ത തലകള്‍ വിരളം....ഹിറ്റ് സ്റ്റൈലുകള്‍ ഒരുപാട് പിറന്നിട്ടുണ്ട് പ്രവീണിന്റെ കത്രികപൂട്ടില്‍ നിന്നും...ക്രോണിക് ബാച്ചിലര്‍, ഗുലുമാല്‍, മീശമാധവന്‍, ചിന്താമണി കൊലക്കേസ്, സ്വപ്നക്കൂട്, പയ്യന്‍സ്, റോമിയോ, റോമന്‍സ് അങ്ങനെ തുടരുകയാണ് ....ഗോകുലം പാര്‍ക്കിനടുത്തുള്ള കടയില്‍ ഇപ്പോള്‍ 25 ഓളം സ്‌റ്റൈലിസ്റ്റുകളുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് എല്ലാവരും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്, ഫേഷ്യല്‍ രംഗത്ത് ആയുര്‍വേദ സംരക്ഷണവുമായാണ് പ്രവീണ്‍ ഈ രംഗത്ത് വ്യത്യസ്തനാകുന്നത്.
പ്രവീണിന്റെ കൈവീണ വിലകൂടിയ തലകള്‍
സംവിധായകരില്‍ രഞ്ജിത്താണ് മേക്ക്ഓവറുകളില്‍ വൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതെന്ന് പ്രവീണ്‍. ഓരോ സിനിമ ഇറങ്ങുമ്പോഴും എന്തെങ്കിലും പ്രത്യേകത ആ മുഖത്ത് വരുത്തിയിട്ടുണ്ടാകും. സംവിധായകരില്‍ ജോഷിയും കമലും ലാല്‍ ജോസും ജോണി ആന്റണിയും സിബി മലയിലുമൊക്കെ അടിക്കടി സന്ദര്‍ശിക്കാറുണ്ട്. സിനിമക്കാരില്‍ മമ്മൂട്ടി മുതല്‍ ജയസൂര്യയും കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി വരെ... മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലര്‍ സ്റ്റൈലാണ് ഏറ്റവും ഹിറ്റായ പ്രവീണ്‍ സ്റ്റൈല്‍. പല നടന്മാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇത് അനുകരിച്ചിട്ടുമുണ്ട്. നടിമാരില്‍ ഭൂരിഭാഗവും പ്രവീണിന്റെ ശിക്ഷണത്തില്‍ തന്നെ മേക്ക്ഓവര്‍ നടത്തുന്നു.
ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഏറ്റവും ഫ്രഷായി കാണുന്ന ശ്രീശാന്തിനും ഒരു രഹസ്യമുണ്ട്, സ്വന്തം ശരീരത്തില്‍ അടിമുടി ശ്രദ്ധചെലുത്തുന്ന ആളാണ് ശ്രീശാന്ത്. മുടിയിലായാലും ദേഹത്തായാലും കാലഘട്ടത്തിനിണങ്ങിയ സ്റ്റൈലുകളിലേക്ക് അദ്ദേഹം മാറാറുണ്ട്. സച്ചിനും സേവാഗും ധോണിയുമൊക്കെ കൊച്ചിയിലെത്തിയാല്‍ പ്രവീണിന്റെ ഫാഷന്‍ ടിപ്‌സുകള്‍ക്ക് ശിഷ്യപ്പെടാന്‍ എത്താറുണ്ട്. രാഷ്ട്രീയക്കാരും സൗന്ദര്യ സംരക്ഷണത്തില്‍ ഒട്ടും മോശക്കാരല്ല. ചെന്നിത്തലയും കൊടിക്കുന്നിലും ടോണി ചമ്മണിയും ധാരാളം എം.എല്‍.എ. മാരും പ്രവീണിന്റെ കരവിരുതില്‍ പ്രത്യക്ഷപ്പെടുന്നവര്‍ തന്നെ. വാര്‍ത്ത അവതാരകരും ഇപ്പോള്‍ പണ്ടത്തേക്കാള്‍ കൂടുതലായി വരുന്നു. പ്രമുഖ ചാനലുകളില്‍ അവതാരകരായി എത്തുന്നവര്‍ പ്രവീണിന്റെ മേക്ക് ഓവറിനു ശേഷം പോകുന്നവര്‍ തന്നെ. മീറ്റിംഗുകള്‍ക്ക് മുമ്പായി കോര്‍പ്പറേറ്റ് ചീഫുമാരും ചെറിയ ചില്ലറ മേക്ക്ഓവറില്ലാതെ പോകാറില്ല.

No comments:
Post a Comment