ഡിഗ്രി ടൈംടേബിള്‍
നവംബര്‍ 28 ന് തുടങ്ങുന്ന മൂന്നാം സെമസ്‌റ്റര്‍ ബി.എ, ബി.എസ്സി, ബി.കോം (സി.ബി.സി.എസ്.എസ്) പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
യു.ഐ.ടി. ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ
യു.ഐ.ടി സെന്ററുകളിലെ ഡിഗ്രി ഒന്ന്, മൂന്ന്, അഞ്ച് സെമസ്‌റ്റര്‍ ഇന്റേണല്‍ സപ്ലിമെന്ററി പരീക്ഷ (2009 അഡ്‌മിഷനും അതിന് മുമ്പുള്ളതും - മേഴ്‌സി ചാന്‍സ് ഒഴികെ) നടത്താന്‍ പ്രിന്‍സിപ്പല്‍മാരെ ചുമതലപ്പെടുത്തി. ഇതിനുള്ള അപേക്ഷകള്‍ പിഴയില്ലാതെ നവംബര്‍ 26 (50 രൂപ പിഴയോടെ നവംബര്‍ 28, 250 രൂപ പിഴയോടെ നവംബര്‍ 30) വരെ സമര്‍പ്പിക്കാം. പരീക്ഷ ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടത്തും. ഇന്റേണല്‍ പരീക്ഷ അതത് റഗുലേഷന് വിധേയമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ യു.ഐ.ടി സെന്ററില്‍ നിന്നും ലഭിക്കും.
എം.എ. അപ്ലൈഡ് സൈക്കോളജി: ഒന്നാം റാങ്ക് സൂര്യ. ബി. രാജിന്
കാര്യവട്ടം സൈക്കോളജി വകുപ്പ് (സി.എസ്.എസ്) നടത്തിയ എം.എ അപ്ലൈഡ് സൈക്കോളജി (2010-12) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂര്യ.ബി.രാജ് ഒന്നാം റാങ്ക് നേടി.
ജിയോഇന്‍ഫര്‍മേഷന്‍: സീറ്റൊഴിവ്
കാര്യവട്ടം കാമ്പസിലെ പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ടെക്‌നോളജിയില്‍ പൊതു വിഭാഗത്തിലും പട്ടികവിഭാഗത്തിലും സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 26-ന് മുമ്പ് സെന്റര്‍ ഡയറക്‌ടറെ ബന്ധപ്പെടുക. ഫോണ്‍. 9895666813.
സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം
കോമേഴ്‌സ് വകുപ്പ് നാഷണല്‍ അക്കൗണ്ടിംഗ് ടാലന്റ് സെര്‍ച്ച് പരീക്ഷയ്‌ക്ക് തായ്യാറെടുക്കുന്നവര്‍ക്കുള്ള സൗജന്യ പരിശീലനം നവംബര്‍ 23 ഉച്ചയ്‌ക്ക് ഒരുമണിക്ക് നെടുമങ്ങാട് ഗവ. കോളേജില്‍ നടത്തും. പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള എല്ലാവരെയും പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.
ബി.എ/ബി.കോം പരീക്ഷ
നവംബര്‍ 28-ന് തുടങ്ങുന്ന കരിയര്‍ റിലേറ്റഡ് ഫസ്‌റ്റ് ഡിഗ്രി (സി.ബി.സി.എസ്.എസ് - ഗ്രൂപ്പ് 2 (എ) മൂന്നാം സെമസ്‌റ്റര്‍ ബി.എ ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേര്‍ണലിസം മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് വീഡിയോ പ്രൊഡക്ഷന്‍, മലയാളം മാസ് കമ്മ്യൂണിക്കേഷന്‍, ബി.കോം കോമേഴ്‌സ് ഹോട്ടല്‍ മാനേജ്‌മെന്റ് കേറ്ററിംഗ്, ബി.പി.എ. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ടെക്‌നിക്കല്‍ ഓഫീസര്‍ ഒഴിവ്
കാര്യവട്ടം കാമ്പസില്‍ പഴ്‌സ് പ്രോഗ്രാമില്‍ ടെക്‌നിക്കല്‍ ഓഫീസറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. |
No comments:
Post a Comment