നെന്മണി തേടി നെടിയാട്ട് കിളികളെത്തി
Posted on: 07 Nov 2012

ആലപ്പുഴ: മൂന്നു പതിറ്റാണ്ടു മുമ്പ്, തുടര്‍ച്ചയായി കൃഷി നശിച്ചപ്പോള്‍ നെടിയാട് പാടശേഖരത്തില്‍നിന്ന് കര്‍ഷകര്‍ തിരിച്ചുകയറി. ഓരു ഭീഷണിയായിരുന്നു അന്ന് പഴയ തലമുറയിലെ കര്‍ഷകരുടെ ശത്രു. പിന്നീട് അവിടെ ഒരു നെല്‍മണി പോലും വിളഞ്ഞില്ല. ഒരു കാലത്ത് പള്ളിപ്പുറം ഗ്രാമസമൃദ്ധിയുടെ അടയാളമായിരുന്ന നെടിയാട് പാടശേഖരം കാടുകയറി ജനങ്ങള്‍ക്കു ബാധ്യതയായി. ഇഴജന്തുക്കള്‍ കൂടുകൂട്ടി. മാലിന്യം തള്ളുന്ന കേന്ദ്രമായി.
ഇത് നെടിയാടിന്റെ ഫ്ലാഷ് ബാക്ക്. ഇന്നു കഥമാറി. നെന്മണി കൊത്തിപ്പെറുക്കാന്‍ പാടത്തേക്ക് ആറ്റക്കിളികള്‍ പറന്നെത്തി. വിളവിനു പാകമായ പാടത്ത് കൊയ്ത്തിനുള്ള തയ്യാറെടുപ്പുകള്‍ അവസാനഘട്ടത്തില്‍. എല്ലാത്തിനും പുറമെ പച്ചവിരിഞ്ഞ പാടം പള്ളിപ്പുറം ഗ്രാമത്തിന്റെ മാത്രമല്ല ചേര്‍ത്തലയുടെ ആകെ അഭിമാനമായി മാറി.
30 വര്‍ഷത്തെ ഇരുളടഞ്ഞ കാലത്തിനു ശേഷം പാടശേഖരത്തിലേക്കു വെളിച്ചം എത്തിച്ചത് ഒരു പെണ്‍കൂട്ടായ്മയാണ്. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പ്രകാരം രൂപവത്ക്കരിച്ച വടക്കുകര നെല്ലുല്പാദക സംഘത്തിലെ 20 വനിതകളാണ് നെടിയാടില്‍ നെല്‍കൃഷിയെ തിരിച്ചെത്തിച്ചിരുക്കുന്നത്. 64 ഏക്കര്‍ വരുന്ന പാടശേഖരങ്ങളില്‍ ഏഴു കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ ഓന്തിരിക്കല്‍ പാടശേഖരവും എട്ട് ഏക്കര്‍ മേച്ചേരി പാടശേഖരവും ഉള്‍പ്പെടെ 10 ഏക്കറിലാണ് ഇക്കുറി നെല്‍കൃഷി ഇറക്കിയിരിക്കുന്നത്.
കൃഷി ചെയ്യാന്‍ തയ്യാറായ വനിതകള്‍ക്ക് പഞ്ചായത്ത് അധികൃതരും പിന്തുണ നല്കിയപ്പോള്‍ പ്രകൃതിയും ഇവര്‍ക്കു അനുകൂലമായി. തൊഴിലുറപ്പു പദ്ധതി പ്രകാരം 1981 തൊഴില്‍ദിനങ്ങള്‍ കൊണ്ടാണ് കാടുപിടിച്ചു കിടന്ന പാടം കൃഷി ഇറക്കാന്‍ അനുയോജ്യമാക്കിയത്. നെല്‍വിത്തും വളവും കൃഷിഭവന്‍ സൗജന്യമായി നല്കി.
പാടശേഖരം ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്ത് 8-ാം വാര്‍ഡ് അംഗം എം.കെ. സിബുവാണ് കൃഷി മുന്നില്‍ നിന്ന് നയിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശശികല, മുന്‍ കൃഷിഓഫീസര്‍ എസ്.എസ്. ബീന തുടങ്ങിയവര്‍ വനിതാസംഘത്തിനൊപ്പം കൂടിയിട്ടുണ്ട്.
വനിതാസംഘത്തിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം കേട്ടറിഞ്ഞ് മങ്കൊമ്പ് കീടരോഗ നിയന്ത്രണ ഓഫീസില്‍നിന്ന് നേരിട്ടെത്തി വനിതകള്‍ക്ക് കീടനിയന്ത്രണത്തിനു പരിശീലനം നല്കി. തണ്ട് തുരപ്പന്‍, ഓലചുരുട്ടി എന്നീ കീടങ്ങളെ നിയന്ത്രിക്കുവാന്‍ തുടക്കം മുതലേ ട്രൈക്കോ കാര്‍ഡുകള്‍ ഉപയോഗിച്ചതിനാല്‍ കാര്യമായ കേടുപാടുകള്‍ ബാധിച്ചില്ല. ചാഴിയുടെ ആക്രമണം നേരിട്ട സമയത്ത് മങ്കൊമ്പില്‍നിന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനകുമാരിയുടെ നേതൃത്വത്തില്‍ പാടശേഖരം സന്ദര്‍ശിച്ചു പ്രതിവിധികള്‍ നിര്‍ദ്ദേശിച്ചു.
വീട്ടമ്മമാരും പലവിധ ജോലികളും ചെയ്യുന്ന 20 സ്ത്രീകളാണ് പാടത്ത് ഒരുമയോടെ നിരന്ന് വിജയിപ്പിച്ചത്. വേമ്പനാട്ടു കായലുമായി ചേര്‍ന്നു കിടക്കുന്ന പാടശേഖരത്തില്‍ ഓരുജലം കയറാതിരിക്കാന്‍ സൂഷ്മ നിരീക്ഷണത്തിലാണ് വനിതകള്‍ കൃഷി ചെയ്തത്.
കണ്‍വീനര്‍ ദീപാസന്തോഷിന്റെയും ജോയിന്റ് കണ്‍വീനര്‍ തുളസി പൊന്നപ്പനുമാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്നത്.
പാണാവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആശ അലക്‌സ്, കൃഷി ഓഫീസര്‍ എലിസബത്ത് ചാക്കോ, കൃഷി അസിസ്റ്റന്റുമാര്‍, ബ്ലോക്കിലെ ഉദ്യോഗസ്ഥരും പാടശേഖരത്തിലെ വിജയകൃഷിക്കു പ്രോത്സാഹനം നല്കി കൂടെയുണ്ട്.
വനിതാസംഘത്തിന്റെ വിജയം നെടിയാട് പാടത്തിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. വേമ്പനാട്ടു കായലില്‍നിന്നുള്ള ഓരുവെള്ളം കയറ്റം തടയാന്‍ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന 700 മീറ്റര്‍ പാര്‍ശ്വഭിത്തി നിര്‍മ്മിക്കുകയും വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോര്‍ സ്ഥാപിക്കുകയും ചെയ്താല്‍ പൂര്‍ണ്ണമായും കൃഷി ഇറക്കാനാണു തീരുമാനം.

No comments:
Post a Comment