ദുശ്ശീലങ്ങളില്‍ അഭിമാനിക്കുന്നവരോട്
എ.കെ.മനോജ്കുമാര്‍
10 Nov 2012
ഒരാളോട് ഒരു തീപ്പെട്ടിക്കൊള്ളി ചോദിച്ചു. കിട്ടിയില്ല. മറ്റൊരാളോട് ചോദിച്ചു. രക്ഷയില്ല. അങ്ങിനെ 18 പേരോട് ചോദിച്ചിട്ടും കിട്ടാതെ വേറേ വഴിയില്ലെന്നു വന്നപ്പോഴാണ് സ്വന്തം പോക്കറ്റിലുണ്ടായിരുന്ന തീപ്പെട്ടിയില്‍ നിന്നും ഒരു കൊള്ളിയെടുത്ത് കത്തിച്ചത്. സ്‌കോട്ട്‌ലന്റുകാരുടെ പിശുക്കിനെക്കുറിച്ച് പറയുമ്പോള്‍ പരാമര്‍ശിക്കപ്പെട്ട ഒരു തമാശയാണിത്.
ശീലിച്ചതേ പാലിക്കു എന്ന് പറയാറുണ്ട്. അല്പം പിശുക്കുകയെന്ന ശീലം ഒരു മഹാപരാധമൊന്നുമല്ല. പക്ഷേ ദുശ്ശീലങ്ങളില്‍ അഭിമാനിച്ച് അവ ഒരു ആഭരണത്തെയെന്നപോലെ അലങ്കാര വസ്തുവാക്കുന്നവര്‍ക്ക് പിന്നീട് ഏറെ വിഷമിക്കേണ്ടിവരും
കഷ്ടപ്പാടിന്റെ വിദ്യാലയത്തില്‍ നിന്നാണ് നാം അച്ചടക്കം പഠിക്കുകയെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ശീലങ്ങളുടെ കാര്യത്തിലും അതേ. ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറയാറുണ്ട്. ജന്മനായുള്ള ദോഷങ്ങള്‍ മാറ്റാന്‍ പ്രയാസമാണ്. ജന്മസിദ്ധമായ ഗുണങ്ങളും ദോഷങ്ങളും അവസാനം വരെ ഉണ്ടാകുമെന്ന്‌സാരം. പക്ഷേ, സ്ഥിരോത്സാഹവും നിരന്തര പരിശ്രമവും കൊണ്ട് ജന്മവാസനകളെപ്പോലും ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് വസ്തുത.
പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളെ നോക്കുക . ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ പോലും അവ പാടില്ലെന്നും തീര്‍ത്തും ഒഴിവാക്കേണ്ടതാണെന്നും നമുക്കറിയാം. പക്ഷേ അത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ നാം ആത്മാര്‍ത്ഥമായി ഒരുമ്പെടാറില്ലെന്നതാണ് സത്യം.
ശരിയല്ലെന്നു തോന്നുന്ന കാര്യം ചെയ്യാതിരിക്കുന്നതാണ് ഏറ്റവും വലിയ ഭീരുത്വമെന്ന് വ്യക്തമാക്കിയത് കണ്‍ഫ്യൂഷ്യസ് ആണ്. തെറ്റുകളില്‍ വീഴാതിരിക്കുന്നതിലല്ല; വീഴ്ചയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മഹത്വം എന്നും കണ്‍ഫ്യൂഷ്യസ് പരാമര്‍ശിച്ചിട്ടുണ്ട്. ആയിരംപേരെ ആയിരം യുദ്ധങ്ങളില്‍ ജയിക്കുന്നതിനെക്കാള്‍ സ്വയം ജയിക്കുന്നതാണ് ഏറ്റവും വലിയ ജയമെന്നാണ് ശ്രീബുദ്ധന്‍ ഉപദേശിച്ചത്. പക്ഷേ ദുശ്ശീലങ്ങള്‍ ഒഴിവാക്കി സ്വയം ജേതാവായിത്തീരുന്ന കാര്യത്തില്‍ നാമൊക്കെ എത്രത്തോളം വിജയിച്ചിട്ടുണ്ടാവും എന്ന് ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.
സിനിമാ താരങ്ങളും കായിക താരങ്ങളുമൊക്കെ അതിശയോക്തി കലര്‍ത്തി ചെയ്യുന്ന കാര്യങ്ങള്‍ നാം പലപ്പോഴും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. താരങ്ങള്‍ പരസ്യ മോഡലാകുന്ന ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും ഈ അനുകരണശീലം വല്ലാതെ കൂടിയേയ്ക്കും . ഏതേത് സന്ദര്‍ഭങ്ങളിലായാലും ഉള്ളതില്‍ നല്ല ശീലം മാത്രം മാതൃകയാക്കണമെന്ന് തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും ഒരു പരിധിവരെയെങ്കിലും 'സുശീല'രാകാം.
നമ്മള്‍ എപ്പോഴൊക്കെയോ പറഞ്ഞുകേട്ട ഒരു കഥയുടെ വകഭേദം നോക്കുക.
ഒരിക്കല്‍ ഒരു ധനികനായ വ്യവസായി തന്റെ മകനെ ചില ദുശ്ശീലങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യവുമായി ഒരു പണ്ഡിതനെ സമീപിച്ചു. പരിഹാരം കാണാമെന്ന ഉറപ്പോടെ ആ അചാര്യന്‍ ആ കുട്ടിയെ തന്റെ പൂന്തോട്ടത്തിലേക്കു നയിച്ചു. ഒരു കുഞ്ഞു ചെടിയുടെ സമീപം പൊടുന്നനെ നിന്നശേഷം ആ ചെടി പിഴുതെടുക്കാന്‍ അദ്ദേഹം ആ കുട്ടിയോട് ആവശ്യപ്പെട്ടു.
തന്റെ പെരുവിരലും ചൂണ്ടുവിരലും കൊണ്ട് വളരെ ലളിതമായി കുട്ടി ആ ഇളംചെടി പിഴുതെടുത്തു. അല്പംകൂടി വലുതായ ഒരു ചെടി പിഴുതെടുക്കാനാണ് പണ്ഡിതന്‍ ആ കുട്ടിയോട് പിന്നീട് ആവശ്യപ്പെട്ടത്. അത്ര എളുപ്പമല്ലെങ്കിലും ആ ചെടിയും കുട്ടി വേരോടെ പിഴുതെടുക്കുക തന്നെ ചെയ്തു.
പടര്‍ന്ന് പന്തലിച്ചുതുടങ്ങിയ മറ്റൊരു കുറ്റിച്ചെടി കാട്ടി അത് പിഴുതെടുക്കാനാണ് ആചാര്യന്‍ തുടര്‍ന്ന് കുട്ടിയോട് ആവശ്യപ്പെട്ട്. തന്റെ സര്‍വ ശക്തിയുമുപയോഗിച്ച് ആ ചെടിയും കുട്ടി പിഴുതുമാറ്റുകതന്നെ ചെയ്തു.
''ഇനി ഇതുകൂടി പിഴുതോളു'' വളര്‍ന്ന് വലിപ്പംവച്ചുതുടങ്ങിയ ഒരു പേരമരത്തെച്ചൂണ്ടിയാണ് ഇക്കുറി പണ്ഡിതന്‍ ആവശ്യമുന്നയിച്ചത്. തടിയില്‍ പിടിമുറുക്കി ആഞ്ഞുവലിച്ചെങ്കിലും പേരച്ചെടിക്ക് ഒരു കുലുക്കവുമുണ്ടായില്ല. ''ഇത് പിഴുതെടുക്കുക അസാധ്യമാണ്''. തന്റെ ശ്രമമുപേക്ഷിച്ചുകൊണ്ട് കുട്ടി പറഞ്ഞു.
''ഇപ്പോള്‍ നിനക്ക് മനസ്സിലായിക്കാണുമല്ലോ? ചീത്ത ശീലങ്ങളും ഇതുപോലെതന്നെയാണ്. തുടക്കത്തില്‍ ദുശ്ശീലങ്ങളെ നമുക്ക് വേരോടെ എളുപ്പത്തില്‍ പിഴുതുമാറ്റാനാകും. പക്ഷേ ക്രമേണ അവ നമുക്കുള്ളില്‍ വേരാഴ്ത്തിക്കഴിഞ്ഞാല്‍ നമുക്കവയെ നിശേഷം ഒഴിവാക്കാനാകില്ല. ഇനി പിഴുതെടുക്കാനായെങ്കില്‍തന്നെ ആഴത്തില്‍ വേരുകളോടിയിട്ടുള്ളതിനാല്‍ അവ അവിടെത്തന്നെ അവശേഷിക്കാനാണ് സാധ്യത. ഏറെ നാള്‍ പരിചയിച്ച ദുശ്ശീലങ്ങളുടെ പുതു നാമ്പുകളും തുടര്‍ന്ന് കിളിര്‍ത്തുവരികയില്ലെന്ന് എന്താണുറപ്പ്?''
''അതുകൊണ്ട് ദുശ്ശീലങ്ങള്‍ നിന്നില്‍ പടര്‍ന്നുപിടിക്കുന്നതുവരെ കാത്തിരിക്കരുത്. നിനക്കവയെ പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഘട്ടത്തില്‍തന്നെ പാടെ ഉപേക്ഷിക്കുക. അല്ലെങ്കില്‍ ആ ദുശ്ശീലങ്ങള്‍തന്നെ നിന്നെ നിയന്ത്രിക്കുന്ന വിധത്തിലാവും തുടര്‍ന്നുള്ള കാര്യങ്ങള്‍.'' പണ്ഡിതന്‍ ഉപദേശിച്ചു.
'വെളുക്കുംമുമ്പുണരേണം വെളുത്ത മുണ്ടുടുക്കേണം....എന്നിങ്ങനെ പാടി നല്ല ശീലങ്ങളുടെ പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നവരാണ് നാം.
മനുഷ്യന് പല സിദ്ധികളും ജന്മനാ ലഭിക്കുന്നതാണ്. മറ്റ് ചിലവയാകട്ടെ കര്‍മ്മസിദ്ധമാണ്. അറിവു നേടുന്ന മനുഷ്യര്‍ നല്ല ശീലങ്ങള്‍ സ്വായത്തമാക്കിവേണം മുന്നേറാന്‍.

നേട്ടങ്ങളില്‍ ഒട്ടും അഹങ്കരിക്കയുമരുത്. കൃത്രിമത്വം ഒട്ടുമില്ലാത്ത ആ ശീലമാണ് അറിവുള്ള ഒരാളുടെ സൗന്ദര്യമെന്ന് ഉപമിക്കുന്ന ഒരു പദ്യമുണ്ട്.
പാണ്ഡിത്യസ്യ വിഭൂഷണം മധുരതാ ശൗര്യസ്യ എന്നു തുടങ്ങി....സര്‍വസ്യാസ്യ പുനസ്തഥൈവ ജഗത: ശീല പരംഭൂഷണം' എന്നവസാനിക്കുന്ന പദ്യത്തില്‍ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിങ്ങനെയാണ്.
മധുരോദാരമായ പെരുമാറ്റമാണ് വിവേകമുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുന്നത്. അഹങ്കാരമല്ല. അതുപോലെ വീരശൂരപരാക്രമിയില്‍നിന്നും ഔദാര്യമല്ല പ്രതീക്ഷിക്കേണ്ടത്. മറിച്ച് വിനയാന്വിതമായ വാക്കുകളാണ്.
മിതമായ സംസാരമാണ് ഒരു വ്യക്തിയുടെ ഗുണങ്ങളില്‍ മുഖ്യം. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് വിഷയാസക്തികളില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് അറിവുകൊണ്ടുള്ള പ്രയോജനം. ശാസ്ത്രം പഠിച്ചയാള്‍ വിനയത്തോടെ പെരുമാറണം. ധനം നേടിയവര്‍ അതുവച്ച് പൂജിക്കുകയല്ല വേണ്ടത്. അര്‍ഹരായവര്‍ക്ക് ദാനം ചെയ്യുകയെന്നത് ധനവാന്റെ കര്‍ത്തവ്യമാണ്. തപസ്സിന്റെ ശക്തി നിഗ്രഹത്തിലല്ല. ക്രോധം തപസ്സിന്റെ ശക്തിയെ ക്ഷയിപ്പിക്കും. എന്തും ചെയ്യാന്‍ കരുത്തുള്ളവന്‍ ക്ഷമ കാണിക്കണം.
ധര്‍മ്മിഷ്ടനായുള്ളവന്‍ നിര്‍വ്യാജമായി പെരുമാറണം. ഇവയൊക്കെയാണ് സദ് പ്രവൃത്തികള്‍ എന്ന് വിലയിരുത്തുന്ന കവി ഇവയ്‌ക്കൊക്കെയും ആഭരണമായിട്ടുള്ള ഗുണമാണ് ശീലം എന്ന് സമര്‍ഥിച്ചിട്ടുണ്ട്.
പ്രയോഗം പിഴച്ചാല്‍ നല്ല ആശയങ്ങള്‍ക്കുപോലും യഥാര്‍ഥ മൂല്യം നഷ്ടപ്പെടും. ആരും കൊള്ളക്കാരനോ കൊലപാതകിയായോ അല്ല ജനിക്കുന്നത്. അങ്ങിനെ ആയിത്തീരാനുള്ള സാഹചര്യങ്ങളൊഴിവാക്കി സ്വയം നിയന്ത്രിച്ച് പാകപ്പെടുന്നവരാണ് നല്ല ശീലത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്നത്. ശീലംപോലെയാവും കോലം എന്ന് ചുരുക്കം.

No comments:
Post a Comment