ലോക പ്രശസ്‌ത പാട്ടുകാരി റിഹാന തന്റെ പുതിയ ആല്‍ബത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച പര്യടനം വിവാദത്തിലായി. ബോയിംഗ് 777 വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരേയും കുറച്ച് ആരാധകരെയും കയറ്റി പര്യടനം ആരംഭിച്ചത് വളരെ പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍, വിമാനത്തില്‍ ഒരു നഗ്ന പ്രതിഷേധം നടന്നതോടെ സംഭവം വിവാദത്തിലായി.
'അണ്‍അപോളജറ്റിക്' എന്ന ആല്‍ബത്തിന്റെ പ്രചാരണത്തിനായി ഏഴ് ദിവസം ഏഴ് രാജ്യത്ത് പര്യടനം നടത്താനായിരുന്നു പദ്ധതി. ആദ്യ ദിനങ്ങളില്‍ മറ്റുളളവര്‍ക്കൊപ്പം പാര്‍ട്ടി കൂടുന്ന റിഹാനയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ വിമാനത്തിനുളളിലെ അന്തരീക്ഷം പാടെ മാറി. റിഹാനയെ വിമാനത്തിലുളളവര്‍ക്ക് കാണാന്‍ കിട്ടാതായി. താരം തന്റെ സ്വകാര്യ കാബിനില്‍ തന്നെ ഒതുങ്ങിയതോടെ വിമാനത്തിലുളളവര്‍ പ്രതിഷേധത്തിന്റെ പാതയിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
പ്രതിഷേധം മൂത്ത ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനാണ് വിമാനത്തില്‍ നഗ്നനായി നടന്നത്. വിമാനത്തിലുളളവര്‍ എന്തു പറഞ്ഞിട്ടും റിഹാന പാര്‍ട്ടി മൂഡിലേക്ക് മടങ്ങിയെത്താത്തതാണ് ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. |
No comments:
Post a Comment