ക്യൂ സെവന്‍ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങി
Posted on: 09 Nov 2012
ഔറംഗബാദ്: ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഓഡി ആഡംബര സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ക്യൂ സെവന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി. ഔറംഗബാദിലെ ഓഡി പ്ലാന്റിലാണ് ക്യൂ സെവനുകള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ വിപണിയിലേക്കുള്ള 1,000 ക്യൂ സെവന്‍ വാഹനങ്ങള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിക്കുയാണ് ഓഡിയുടെ ലക്ഷ്യം.
ഓഡി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് ക്യൂ സെവന്‍. എ ഫോര്‍, എ സിക്‌സ്, ക്യൂ ഫൈവ് മോഡലുകള്‍ നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യയിലെ വില്‍പ്പന വര്‍ധിപ്പിക്കുന്ന എന്ന തന്ത്രത്തിന്റെ ഭാഗമായാണ് വിവിധ കാറുകള്‍ പ്രാദേശികമായി തന്നെ നിര്‍മ്മിച്ചു തുടങ്ങുന്നതെന്ന് ഓഡി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫ്രാങ്ക് ഡ്രീവ്‌സ് പറഞ്ഞു.

2013 മധ്യത്തോടെ ഓഡി ക്യൂ ത്രീ വാഹനങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ തുടങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓഡിയുടെ ക്യൂ ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ വാഹനമാവും ഇത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് ക്യൂ ത്രീ, ക്യൂ ഫൈവ്, ക്യൂ സെവന്‍ എസ്.യു.വി എന്നിവയ്ക്കാണെന്ന് ഓഡി അവകാശപ്പെടുന്നു. ക്യൂ ശ്രേണിയില്‍പ്പെട്ട വാഹനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ചു തുടങ്ങുന്നതോടെ അവയുടെ വെയ്റ്റിങ് പീരീഡ് കുറയുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.
1012 ല്‍ ഇന്ത്യയിലെ കാര്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചുവെന്ന് ഓഡി അവകാശപ്പെടുന്നു. 7273 കാറുകളാണ് പത്തു മാസത്തിനിടെ വിറ്റഴിച്ചത്. 5511 കാറുകളായിരുന്നു കഴിഞ്ഞവര്‍ഷം ഓഡി ഇന്ത്യയില്‍ വിറ്റഴിച്ചത്. എ ഫോര്‍, എ സിക്‌സ്, എ സെവന്‍ സ്‌പോര്‍ട് ബാക്ക്, എ എയ്റ്റ് എല്‍, ക്യൂ ത്രീ, ക്യൂ ഫൈവ്, ക്യൂ സെവന്‍, എസ് ഫോര്‍, ആര്‍.എസ് ഫൈവ് കൂപെ, ടി.ടി കൂപെ എന്നിവയും സ്‌പോര്‍ട് കാറുകളായ ആര്‍ എയ്റ്റ്, ആര്‍ എയ്റ്റ് സ്‌പെഡര്‍ എന്നിവയും ഓഡി ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്.

No comments:
Post a Comment