ബൊളിവിയയിലെ ലാ പാസില്‍ അതിപ്രാചീനമായതും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു അപൂര്‍വ്വആചാരമുണ്ട്. ഡയ ദെ ലോസ് നാടിടാസ് എന്നാണ് പേര്. നാടിടാസ് എന്നാല്‍ ബൊളിവിയയില്‍ തലയോട്ടി എന്നാണ് അര്‍ത്ഥം. എല്ലാ വര്‍ഷവും നവംബര്‍ 9-ന് മരിച്ചവരുടെ തലയോട്ടികള്‍ കുഴിമാടത്ത് നിന്ന് പുറത്തെടുത്ത് വൃത്തിയാക്കും. കമനീയമായ ചതുരപ്പെട്ടിയില്‍ തലയോട്ടി എടുത്തുവെയ്ക്കും. തലയോട്ടിക്ക് മുകളില്‍ പുഷ്പങ്ങളുടെ കീരിടമുണ്ടാക്കി വെക്കും. സിഗററ്റ് വലിച്ച് ശീലമുള്ള മനുഷ്യരുടെ തലയോട്ടിയാണെങ്കില്‍ സിഗററ്റ് വായയില്‍ തിരുകിവെയ്ക്കും. കൂളിംങ്ഗ്ലാസ് പ്രേമികളാണെങ്കില്‍ അത് വെച്ച് കൊടുക്കും. മദ്യപാനം ഇഷ്ടമുള്ളയാളെങ്കില്‍ വായില്‍ വെള്ളം ചേര്‍ക്കാതെ ഒഴിച്ച് കൊടുക്കും. ബൊളിവിയക്കാര്‍ വിശ്വസിക്കുന്നത് ഒരു മനുഷ്യന് ഒന്നിലധികം ആത്മാക്കളുണ്ടെന്നാണ്. എല്ലാം ആത്മാക്കളും സ്വര്‍ഗ്ഗത്തിലേക്ക് പോയാലും ശവത്തിനൊപ്പം ഒരു ആത്മാവ് വിടാതെയുണ്ടാവും. ശവത്തെ വേണ്ടവിധ ബഹുമാനിച്ചില്ലെങ്കില്‍ ശവത്തിനൊപ്പമുള്ള ആത്മാവ് കൊടിയ ദുരന്തങ്ങള്‍ കൊണ്ടുവരുമെന്ന് ബൊളിവിയക്കാര്‍ വിചാരിക്കുന്നു. നല്ല രീതിയില്‍ അടക്കം ചെയ്യുകയും തലയോട്ടി വൃത്തിയിലും ബഹുമാനപൂര്‍ണ്ണവും പരിചരിച്ചാലും ഭാഗ്യം വരുമെന്നും അവര്‍ വിശ്വസിക്കുന്നു. ഡയ ദെ ലോസ് നാടിടാസ് എന്ന ഉല്‍സവം തലയോട്ടിബഹുമാനാര്‍ത്ഥസമ്മേളനമാവുന്നത് അങ്ങനെയാണ്. എപി ഫോട്ടോഗ്രാഫര്‍ ജാന്‍ കാരിത എടുത്ത ചിത്രങ്ങള്‍.
![]() |
തലയോട്ടികള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന |
![]() |
തലയോട്ടികള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനകളോടെ. |
![]() |
നാല് നോട്ടങ്ങള്‍ |
![]() |
പുഷ്പാഭിഷക്തനായി ഒരു തലയോട്ടി.. |
![]() |
തലയോട്ടിയും കൊണ്ട് സെമിത്തേരിയിലെത്തിയ ഒരു സ്ത്രീ. |
![]() |
അവസാനവട്ടഒരുക്കം... |
![]() |
തലയോട്ടിച്ചിരി |
No comments:
Post a Comment