Tuesday, 6 November 2012


ടി.പി വധം: വിചാരണ ഏഴുമാസത്തിനകം പൂര്‍ത്തിയാക്കണം

Published on  06 Nov 2012
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിചാരണ ഏഴ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മാറാട് പ്രത്യേക കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതി പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രത്യേക കോടതിയോട് 2013 ജൂലായ് 31നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്.

കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു. വിചാരണ തുടങ്ങാനിരിക്കെ ജാമ്യം അനുവദിക്കുന്നത് സാക്ഷികളെ സ്വാധീനിക്കാനിടയാക്കുമെന്ന വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.

മാറാട് പ്രത്യേക കോടതി കേസ് ആദ്യമായി പരിഗണിക്കുന്നത് 16നാണ്. അന്ന് ഹാജരാകണമെന്ന് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി നടപടികളുടെ ഭാഗമായി മഹസുറകള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, എന്നിവയടങ്ങിയ ഫയലുകള്‍ ഒക്ടോബര്‍ 27ന് കോടതിയില്‍ എത്തിച്ചിരുന്നു. തൊണ്ടിസാധനങ്ങള്‍ വടകര കോടതിയില്‍നിന്ന് പിന്നീടെത്തിക്കും.

No comments:

Post a Comment