കൊലക്കേസിൽ മണി രണ്ടാം പ്രതി
Posted on: Wednesday, 21 November 2012
കോട്ടയം: അഞ്ചേരി ബേബി വധക്കേസിൽ മൂന്ന് സി.പി.എം നേതാക്കളെയാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. പാന്പുപാറ കുട്ടനാണ് ഒന്നാം പ്രതി. എം.എം മണി രണ്ടാം പ്രതിയും ഒ.ജി മദനൻ മൂന്നാം പ്രതിയുമാണ്. കൊലപാതകത്തിന് ഗൂഢാലോചന നടത്തുക, കൊലപാതകം നടക്കുമെന്നറിഞ്ഞിട്ടും തടയാതിരിക്കുക എന്നീകുറ്റങ്ങളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രമുഖ നേതാക്കൾ ഇനിയും കുടുങ്ങുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കണ്ടെത്താനായില്ല എന്നാണ് അന്വേഷണ സംഘം കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞത്. അഞ്ചേരി ബേബി വധക്കേസിൽ മുൻപ് ഒൻപത് പേരെയാണ് പൊലീസ് പിടികൂടിയിരുന്നത്. ഈ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് 1986ൽ തൊടുപുഴ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. പിന്നീട് എം.എം മണി തൊടുപുള മണക്കാട്ട് നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് കേസ് പുനരന്വേഷിച്ചത്. അന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട മോഹൻദാസ് നൽകിയ മൊഴിയാണ് ഇപ്പോഴത്തെ അറസ്റ്റിന് വഴി മരുന്നിട്ടത്. സി.പി.എം നേതാക്കളുടെ അറിവോടെയാണ് ബേബിയെ വെടിവച്ച് കൊന്നതെന്നാണ് മോഹൻദാസ് പുതിയ അന്വേഷണ സംഘത്തിന് മൊഴിനൽകിയത്. ഗൂഡാലോചന നടത്തിയത് സി.പി.എം രാജാക്കാട് ഏരിയ കമ്മറ്റി ഓഫീസിൽ വച്ചാണ് എന്നും മോഹൻദാസ് മൊഴി നൽകി. കൊലപാതകത്തിന് ശേഷം തോക്ക് പൊലീസ് കണ്ടെത്തിയത് ഏരിയ കമ്മറ്റി ഓഫീസിൽ നിന്നായിരുന്നു. പാർട്ടി വിട്ട മോഹൻദാസ് പിന്നീട് ബി.എം.എസിൽ ചേരുകയായിരുന്നു.

No comments:
Post a Comment