ഫേസ്ബുക്ക് വഴി മുലപ്പാലും വില്പനയ്ക്ക്
Posted on: Thursday, 18 October 2012
ലണ്ടൻ: അമേരിക്കയിലെയും ബ്രിട്ടനിലെയും അമ്മമാർ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലെ പ്രമുഖരായ ഫേസ്ബുക്ക് അടക്കമുള്ളവ വഴി മുലപ്പാൽ വിൽക്കുന്നുവെന്ന് റിപ്പോർട്ട്. തങ്ങളുടെ കുഞ്ഞിന് കൊടുത്ത ശേഷം ബാക്കി വരുന്ന പാലാണ് ഇങ്ങനെ വിൽക്കുന്നത്. കുഞ്ഞങ്ങളെ മുലയൂട്ടാൻ കഴിയാത്ത അമ്മമാരാണ് ഈ മിൽക്ക് ബിസിനസിന്റെ ആവശ്യക്കാർ. മുലപ്പാൽ വിൽക്കുന്നവർക്ക് സ്വീകർത്താക്കൾ പണവും നൽകും.
മുലപ്പാൽ വിൽക്കാനുണ്ടെന്ന് കാണിച്ചു കൊണ്ടുള്ള പരസ്യങ്ങൾക്കായി മാത്രം onlythebreast.co.uk പോലുള്ള വെബ്‌സൈറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ബ്രിട്ടനിൽ ഒരു ഔൺസ് മുലപ്പാലിന് ഒരു പൗണ്ടും യു.എസിൽ രണ്ടു ഡോളറുമാണ് വില.
അതേസമയം നിയമപരമായി മാത്രമെ മുലപ്പാൽ പുറത്ത് നൽകാവു എന്ന് വ്യവസ്ഥയുണ്ട്. ല്‍ക്ക് ബാങ്കുകള്‍ വഴി മാത്രമാണ് മുലപ്പാല്‍ ദാനം ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാൻ കഴിയുക. എന്നാൽ സ്വകാര്യ കന്പനികൾ വഴി മുലപ്പാൽ സ്വീകരിക്കുന്നത് കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു.
നിയമപരമല്ലാതെ വാങ്ങുന്ന മുലപ്പാൽ നിരുപദ്രവകാരിയാണെന്ന് ആർക്കും അറിയാൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല മുലപ്പാൽ ദാതാവിൽ നിന്ന് സ്വീകരിക്കുന്പോൾ തന്നെ പാലിന്റെ ഗുണങ്ങളിൽ മാറ്റം വന്നേക്കാമെന്നും പറയുന്നു.
പ്രായമായ മക്കളുള്ള അമ്മമാർ വിൽക്കുന്ന മുലപ്പാലിൽ നവജാത ശിശുവിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകഗുണങ്ങൾ ഉണ്ടാകണമെന്നില്ല. ഇത് മുലപ്പാൽ സ്വീകരിക്കുന്ന കുഞ്ഞിന്റെ ശാരീരിക വികാസത്തെയും ബാധിച്ചേക്കാമെന്നും ഡോക്ടർമാർ പറയുന്നു.

No comments:
Post a Comment