വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്‌കൈപ്പിന് വഴിമാറുന്നു
Posted on: 08 Nov 2012
-ബി എസ് ബിമിനിത്

ഇന്റര്‍നെറ്റുപയോഗിച്ചുള്ള ആശയവിനിമയരംഗത്ത് യാഹൂ മെസഞ്ചര്‍ ആരാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. എന്നാല്‍, എം.എസ്.എന്‍ മെസഞ്ചറെന്നും പിന്നീട് വിന്‍ഡോസ് ലൈവ് മെസഞ്ചറെന്നും പേരുള്ള മൈക്രോസോഫ്റ്റിന്റെ സ്വന്തം ഉരുപ്പടി നമ്മളിലെത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്.
ചാറ്റു ചെയ്യാനും ഫോട്ടോ ഷെയര്‍ ചെയ്യാനും വീഡിയോ കോളിങിനും യാഹുവിനോടോ, പിന്നീടു ലോകം കീഴടക്കിയ ജീടോക്കിനോടോ എന്തുകൊണ്ടും കിടപിടിക്കുന്ന മെസഞ്ചറായിരുന്നു എം.എസ്.എന്‍. പറഞ്ഞിട്ട് കാര്യമില്ല, എതിരാളികളോട് പൊരുതിത്തോറ്റ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍ സ്വയം വിരമിക്കാന്‍ തീരുമാനിച്ചു. അടുത്ത മാര്‍ച്ചോടെ അത് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഉടയോനായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
വെറുതെ തോറ്റ് പിന്മാറുകയാണെന്നു കരുതരുത്. സ്‌കൈപ്പിനു വേണ്ടിയാണ് പിന്മാറ്റമെന്നാണ് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 850 കോടി ഡോളര്‍മുടക്കി സ്‌കൈപ്പിനെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയപ്പോഴേ വിന്‍ഡോസ് ലൈവിന് ആയുസ്സ് അധികമില്ലെന്ന് ലോകം വിധിയെഴുതിയതാണ്.
യാഹൂ മെസഞ്ചര്‍ പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്കു ശേഷം 1999 ജൂലായിലാണ് എം.എസ്.എന്‍ മെസഞ്ചറിന്റെ ഉദയം. വിന്‍ഡോസിന്റെ ഭാഗമായി ടാസ്‌ക്ബാറിന്റെ മൂലയില്‍ തിളങ്ങി നിന്ന എം.എസ്.എന്‍ മെസഞ്ചര്‍ 2005 ല്‍ വിന്‍ഡോസ് ലൈവ് മെസഞ്ചറായി. 2003 ല്‍ പുറത്തിറങ്ങിയ സ്‌കൈപ്പ് വീഡിയോ കോളിങ് മെസഞ്ചര്‍ കത്തിക്കയറുന്ന കാലമായിരുന്നു അത്.
സിംബിയന്‍ മുതല്‍ ബ്ലാക്ക്‌ബെറി/വിന്‍ഡോസ് ഫോണ്‍ തുടങ്ങി എണ്ണപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ പതിപ്പുകളിലെല്ലാം ലൈവ് മെസഞ്ചറിനെ ഹിറ്റാക്കാന്‍ മൈക്രോസോഫ്റ്റ് കിണഞ്ഞു പരിശ്രമിച്ചു. 33കോടി ഉപയോക്താക്കളുണ്ടെന്നാണ് 2009 ല്‍ അവര്‍ അവകാശപ്പെട്ടത്.
ഒടുവില്‍ മൈക്രോസോഫ്റ്റിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ വര്‍ഷം തോറും 48 ശതമാനം കണ്ട് ഉപയോക്താക്കള്‍ കുറഞ്ഞുവന്നതോടെയാണ് ലൈവ് മെസഞ്ചറിനെ വിട്ട് സ്‌കൈപ്പിനെ ലൈവാക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. ടിവി/എക്‌സ്‌ബോക്‌സ് കണ്‍സോള്‍/സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവയില്‍ സ്‌കൈപ്പ് നേടിയ ആധിപത്യം കൂടി കണ്ടാണ് ഈ തീരുമാനം.
വിന്‍ഡോസ് ഫോണ്‍് 8 ഒഎസില്‍ സ്‌കൈപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് സ്‌കൈപ്പിലേക്ക് കൂടുമാറാനുള്ള ഓപ്ഷന്‍ നിലവില്‍ വന്നു കഴിഞ്ഞു.
No comments:
Post a Comment