ഒടുവില്‍ എ ക്ലാസും ഇന്ത്യയിലേക്ക്
Posted on: 03 Nov 2012
ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് വിപണിയിലിറക്കുന്ന ഏറ്റവും ചെറിയ കാര്‍ എ ക്ലാസും ഒടുവില്‍ ഇന്ത്യയില്‍ എത്തുന്നു. ഇന്ത്യന്‍ നിരത്തുകളിലൂടെ എ ക്ലാസ് പരീക്ഷണ ഓട്ടം തുടങ്ങിക്കഴിഞ്ഞു. 18 ലക്ഷത്തിനടുത്താവും ഇന്ത്യയിലെ വിലയെന്നാണ് സൂചന. ചെറു കാറെന്നോ എം.പി.വിയെന്നോ വിശേഷിപ്പിക്കാവുന്ന ബി ക്ലാസ് സപ്തംബറിലാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. 21.49 ലക്ഷമാണ് ബി ക്ലാസിന്റെ എക്‌സ് ഷോറൂം വില.
എ 220 സി.ഡി.ഐ എന്നപേരുള്ള നാലു സിലിണ്ടര്‍ 1976 സി.സി ടര്‍ബോ ഡീസല്‍ എന്‍ജിനാവും ചെറുകാര്‍ എ ക്ലാസിന് കരുത്ത് പകരുക. 3600 ആര്‍.പി.എമ്മില്‍ 134 ബി.എച്ച്.പി പരമാവധി കരുത്തും 1600 ആര്‍.പി.എമ്മില്‍ 30.55 കെ.ജി.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാവും എന്‍ജിന്‍. ഏഴു സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. മുന്‍വീല്‍ ഡ്രൈവാണ് വാഹനം.
ഇന്ത്യയിലെത്തി 17 വര്‍ഷത്തിനു ശേഷമാണ് ചെറുകാറായ എ ക്ലാസ് മെഴ്‌സിഡീസ് ബെന്‍സ് വിപണിയില്‍ എത്തിക്കുന്നത്. ഇ ക്ലാസ് 1995 ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച അവര്‍ എസ് ക്ലാസ് 2000 ലും സി ക്ലാസ് 2001 ലും എം ക്ലാസ് 2002 ലുമാണ് അവതരിപ്പിച്ചത്. ചെറുകാറാണെങ്കിലും ആഡംബര കാറുകളോട് കിടപിടിക്കുന്നതാണ് എ ക്ലാസിന്റെ ഇന്റീരിയര്‍. ഹെഡ്‌റൂമും ലെഗ് റൂമും യഥേഷ്ടം. 341 ലിറ്ററാണ് ബൂട്ട് സ്‌പെയ്‌സ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എ ക്ലാസിന് എട്ടു സെക്കന്‍ഡില്‍ താഴെ സമയം മതി.

No comments:
Post a Comment