എം.എം.മണിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു
Posted on: Wednesday, 21 November 2012
ഇടുക്കി: മാസങ്ങൾ നീണ്ട വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ, അഞ്ചേരി ബേബി വധക്കേസിൽ സി.പി.എം. മുൻ ജില്ലാസെക്രട്ടറി എം.എം മണിയെ ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റു ചെയ്‌തു. രാവിലെ 5.50ന് രണ്ട് വാനിലെത്തിയ പൊലീസ് സംഘം വീട് വളഞ്ഞ് മണിയെ പിടികൂടുകയായിരുന്നു. ഇടുക്കിയിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും സി.പി.എം നേതൃത്വം നൽകിയിട്ടുണ്ടെന്ന് മണക്കാട്ട് നടത്തിയ പ്രസംഗത്തിൽ മണി വെളിപ്പെടുത്തിയതാണ് അറസ്റ്റിലെത്തിച്ചത്.
അഞ്ചേരി ബേബി വധക്കേസിൽ നുണപരിശോധനയ്‌ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മണിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിന് തയാറല്ലെന്ന് കാണിച്ച് മണി മറുപടി നൽകുകയും ചെയ്‌തു. ഇതിനു ശേഷം ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം തിടുക്കത്തിൽ അറസ്റ്റിനു തയാറായതെന്നാണ് വിവരം.
ഇന്നലെ രാത്രി കോട്ടയത്തു നിന്നാണ് പ്രത്യേക പൊലീസ് സംഘം എത്തിയത്. പുലർച്ചെവരെ കുമളിയിൽ ചെലവിട്ടശേഷം പൊലീസ് കുഞ്ചിത്തണ്ണിയിലേക്ക് നീങ്ങുകയായിരുന്നു. വീടുവളഞ്ഞ പൊലീസ് വാതിലിൽ തട്ടിവിളിച്ചാണ് മണിയെ പുറത്ത് ഇറക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ടോയ്‌ലറ്റിൽ പോകാനും വസ്ത്രം മാറാനും അനുവദിക്കണമെന്ന അഭ്യർഥന പോലും പൊലീസ് സംഘം അനുവദിച്ചില്ല. അന്വേഷണ സംഘത്തിലെ അംഗങ്ങളായ ഡി.വൈ.എസ്. പിമാരായ ആന്റണി, സുനിൽ , മാത്യു, സജി എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് കുഞ്ചിത്തണ്ണിയിലെ വീട്ടിൽ എത്തിയത്. മണിയുടെ പേരക്കിടാവും മകളുമാണ് അറസ്റ്റ് ചെയ്‌ത സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്.
മണിയെ അറസ്റ്റു ചെയ്തത് നിയമപ്രകാരം: തിരുവഞ്ചൂർതിരുവനന്തപുരം: എം.എം.മണിയെ പൊലീസ് അറസ്‌റ്റു ചെയ്തത് നിയമവിധേയമായാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മണിയെ അറസ്റ്റു ചെയ്യുന്നതിന് അന്വേഷണസംഘത്തിന് അധികാരമുണ്ട്. അറസ്റ്റിന്റെ സമയവും മറ്റും തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment