ഒന്നിൽ പിറന്നാൽ
Posted on: Sunday, 28 October 2012
1 ജന്മസംഖ്യ (ഭാഗ്യസംഖ്യ)
ഏതുമാസത്തിലെയും 1, 10, 19, 28 എന്നീ തീയതികളിൽ ജനിച്ചവരുടെ ഭാഗ്യസംഖ്യ -1
1 ജന്മസംഖ്യ ലഭിച്ചവർ എവിടെ ഇരുന്നാലും എവിടെ ചെന്നാലും പ്രഥമഗണനീയമോ പ്രധാനികളോ പ്രമാണിമാരോ ആയിത്തീരുന്നതാണ്. അതിനു പറ്റിയ രീതിയിലുള്ള വ്യക്തിപ്രഭാവം ഇക്കൂട്ടരുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും ഉണ്ടായിരിക്കുന്നതാണ്.
സുഖസൗകര്യങ്ങളിൽ അതിയായ താത്പര്യം ഉണ്ടായിരിക്കും. അതിനായി എന്ത് രീതിയിലുള്ള വ്യയവും ചെയ്യാൻ ഒട്ടും മടിയുണ്ടാവില്ല. ഏത് കാര്യത്തിലും നേതൃസ്ഥാനം വഹിക്കാൻ ആയിരിക്കും താത്പര്യം. അവയൊക്കെയും തേടിവരികയും ചെയ്യും.
ഒരു കാര്യത്തിലും ആരുടെ മുന്നിലും തലകുനിക്കുന്ന സ്വഭാവം ഉണ്ടായിരിക്കുകയില്ല. മനസിൽ തോന്നുന്ന കാര്യം അതേപടി തുറന്നുപറയുന്നതുകൊണ്ട് ശത്രുക്കൾ വർദ്ധിക്കും. ആത്മാർത്ഥതയും ആദർശനിഷ്ഠയും കൂടെയുണ്ടാകും. ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാൻ സാധിക്കും.
വളരെ ആലോചിച്ച് മാത്രമേ ഏതു കാര്യത്തിനും ഇറങ്ങിത്തിരിക്കുകയുള്ളൂ. ഇറങ്ങിത്തിരിച്ച കാര്യം പൂർണയിൽ എത്തിക്കാതെ പിന്തിരിയുകയും ഇല്ല. വിശേഷബുദ്ധി ഉള്ളതിനാൽ ഗൂഢമായ ശാസ്ത്രവിദ്യകൾ വളരെവേഗം വശത്താക്കാൻ സാധിക്കും.
ജൂലായ് 21 മുതൽ ആഗസ്റ്റ് 20 വരെയും മാർച്ച് 21 മുതൽ ഏപ്രിൽ 20 വരെയുള്ള കാലയളവിൽ ജനിച്ച 1 ഭാഗ്യസംഖ്യക്കാർക്ക് മാത്രമേ ഗുണാനുഭവങ്ങൾ കൂടുതലായി ലഭിക്കുകയുള്ളൂ.
സെപ്തംബർ 21 മുതൽ ഒക്ടോബർ 20 വരെ ജനിച്ചവർക്ക് ഗുണാനുഭവങ്ങൾ കുറഞ്ഞരീതിയിലും പിന്നീടുള്ള കാലയളവുകളിൽ ജനിച്ചവർക്ക് ഏറിയും കുറഞ്ഞും കാണുന്നു.
ഭാഗ്യസംഖ്യ 1 ആയിരുന്നിട്ടും 1 ന്റെ ഗുണാനുഭവങ്ങൾ ഒട്ടുംതന്നെ ഇല്ലാതിരുന്നാൽ നാമസംഖ്യയിൽ കാര്യമായ പൊരുത്തക്കേട് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ഭാഗ്യസംഖ്യയ്ക്ക് അനുയോജ്യമായ രീതിയിൽ നാമസംഖ്യ മാറ്റം വരുത്തിയാൽ 1 ഭാഗ്യസംഖ്യയുള്ളവർക്ക് വിധിച്ചിട്ടുള്ള ഗുണാനുഭവങ്ങൾ വന്നുചേരുന്നതായിരിക്കാണാം.
ഒന്ന് ഭാഗ്യസംഖ്യ ആയിട്ടുള്ളവർക്ക് ഏറ്റവും അനുയോജ്യമായ നാമസംഖ്യ -1, 2, 3, 9 ആണ്. 6, 8 എന്നിവ യോജിക്കാത്തവയാണ്.
ഞായറും തിങ്കളും ഏറ്റവും നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കണം. ചൊവ്വയും വ്യാഴവും നല്ല ഫലങ്ങൾ നൽകും. വെള്ളി, ശനി എന്നീ ദിവസങ്ങൾ ഒരുവിധത്തിലും ഉള്ള കാര്യങ്ങൾക്കായി ഉപയോഗിക്കരുത്.
ഒന്ന് ഭാഗ്യസംഖ്യയിൽ ജനിച്ചിരിക്കുന്ന സ്ത്രീകളിൽ സ്ത്രൈണഭാവം വളരെ കുറവായിരിക്കും. വിനയം, വിധേയത്വം എന്നിവ ഇക്കൂട്ടരുടെ ശത്രുക്കളാണ്. സ്നേഹത്തിന്റെ ഭാഷയും സൗന്ദര്യത്തിനും മാത്രമേ ഇക്കൂട്ടരെ അനുനയിപ്പിക്കാൻ സാധിക്കുകയുള്ളൂ.
ഒന്ന് ഭാഗ്യസംഖ്യ ആയിട്ടുള്ളവർ ചെറുപ്രായത്തിൽ പ്രേമത്തിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ട്. വിവാഹം കുറച്ച് വൈകിനടത്തുന്നതാണ് ഉചിതം.
കാഴ്ചയിൽ ഗാംഭീര്യം ഉള്ളവരായിരിക്കും. ഹൃദയം, രക്തസമ്മർദ്ദം, അജീർണ്ണം, നേത്രരോഗം, കണ്ഠത്തിനു മുകളിലുള്ള അസുഖങ്ങൾ എന്നിവ വരാൻ ഇടയുണ്ട്.
ഭക്ഷണത്തിൽ ഇലക്കറികൾ പതിവായി ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ചെറുചൂടോടെയുള്ള പാലിൽ തേൻ നിത്യം കഴിക്കുന്നത് ഗുണം ചെയ്യും.
വ്യാപാരത്തിൽ വിജയിക്കാൻ ഇടയില്ല. സർക്കാർ ഉദ്യോഗം, സ്വകാര്യസ്ഥാപനത്തിലെ ജോലി, ആഗ്രഹ കൂട്ടുകച്ചവടം എന്നിവയാൽ ശോഭിക്കും.
ബഹുമുഖ പ്രതിഭാശാലി ആയിരിക്കുന്നതിനാൽ ഏർപ്പെടുന്ന തൊഴിലിൽ ശോഭിക്കുന്നതാണ്.
കല, മതം, രാഷ്ട്രീയം എന്നീ മേഖലകളിൽ ഒരു കൈനോക്കാവുന്നതാണ്. എൻജിനിയറിംഗ്, വൈദ്യം എന്നീ മേഖലകളും നല്ലത്.
ഒന്ന് ഭാഗ്യസംഖ്യയായിട്ടുള്ളവർ നിത്യം ആദിത്യനെ നമസ്കരിക്കുന്നത് ഗുണം ചെയ്യും. ശിവക്ഷേത്രദർശനം അഭികാമ്യം.
ഏതുകാര്യത്തിനിറങ്ങുമ്പോഴും കിഴക്കോട്ട് 9 ചുവട് നടന്നതിനുശേഷം ഉദ്ദിഷ്ടദിക്കിലേക്ക് നടക്കുന്നത് ഉചിതമാണ്. ഭാഗ്യനിറം മഞ്ഞ, സ്വർണനിറം, ഇളംചുവപ്പ്. സ്വർണത്തിൽ മാണിക്യം ധരിക്കുന്നതും ഉത്തമം ആണ്.
തലവേദന, മസ്തിഷ്കജ്വരം, വായുകോപം, നപുംസകത്വം എന്നീ അസുഖങ്ങൾക്ക് മാണിക്യധാരണം ആശ്വാസം നൽകും. ധനസമൃദ്ധി, സന്താനഭാഗ്യം, ആത്മവിശ്വാസം വളർത്താനും ഭയം അകറ്റാനും തൊഴിലിൽ ഉയർച്ച, ഉന്നതസ്ഥാനലബ്ധി, അംഗീകാരം എന്നീ കാര്യങ്ങൾക്കും മാണിക്യം ധരിക്കാവുന്നതാണ്. ജീവിതത്തിൽ കഷ്ടാരിഷ്ടതകളോ പ്രതിസന്ധികളോ വരുമ്പോൾ സൂര്യപ്രീതി നേടുക.
``ഓം ഗ്രുനി സൂര്യായഃ നമഃ''
എന്ന മൂലമന്ത്രം നിത്യം രാവിലെ 108 തവണ ജപിക്കുക.

No comments:
Post a Comment