കാമസൂത്ര ത്രീഡിയിലും: ലഹരിപടര്‍ത്താന്‍ ഷെര്‍ലിന്‍ ചോപ്ര
29 Oct 2012

ത്രീഡി യുഗത്തിന്റെ കാലത്ത് കാസമൂത്രയുടെ ത്രീഡി പതിപ്പും വെള്ളിത്തിരയിലെത്തുന്നു. ഡ്രാക്കുളയുടെ ത്രീഡി രൂപം(സെന്റ്.ഡ്രാക്കുള) ഒരുക്കിയ രൂപേഷ് പോളാണ് കാമസൂത്രയും ത്രീഡിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്ലേബോയ് മാസികയുടെ മുഖചിത്രത്തില്‍ നഗ്നനയായി പ്രത്യക്ഷപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ഷെര്‍ലിന്‍ ചോപ്രയാകും കാമസൂത്ര ത്രീഡിയില്‍ മുഖ്യവേഷം ചെയ്യുക. മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുക ബോളിവുഡ് താരങ്ങളാകുമെന്നും രൂപേഷ് പറഞ്ഞു.
താരനിര്‍ണയം പുരോഗമിക്കുകയാണ്. എന്ത് തന്നെയായാലും ഷെര്‍ലിന്‍ ചോപ്രയുടെ ചൂടന്‍ രംഗങ്ങള്‍ തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ്. മോഡല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ഷെര്‍ലിന്‍ ഐറ്റംനമ്പറുകളില്‍ സെക്‌സിയായി പ്രത്യക്ഷപ്പെട്ടാണ് തിളങ്ങിയത്. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മൂന്നാം സീസണിലെ ഹോട്ട് പ്രോപ്പര്‍ട്ടിയായിരുന്നു ഷെര്‍ലിന്‍
ഇന്ത്യന്‍ സിനിമ 100 വര്‍ഷം തികയ്ക്കുന്ന സന്ദര്‍ഭത്തില്‍ 2013 ല്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലുമായി ചിത്രം റിലീസ് ചെയ്യും. രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയായ മീര നായര്‍ 1996 ല്‍ കാമസൂത്ര എ ടെയില്‍ ഓഫ് ലവ് എന്നൊരു ചിത്രം ഒരുക്കിയിരുന്നു.
No comments:
Post a Comment