മലാലയെ വിദഗ്ധ ചികിത്സക്കായി യു.കെ യിലേക്ക് മാറ്റി
Published on 15 Oct 2012

ഇസ്‌ലാമാബാദ്: പാക് താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ കഴിയുന്ന മലാല യൂസഫിനെ വിദഗ്ധ ചികിത്സക്കായി യു.കെയിലേക്ക് കൊണ്ടുപോയതായി പാക് സൈന്യം അറിയിച്ചു.
യു.എ.ഇയില്‍ നിന്നും കൊണ്ടുവന്ന പ്രത്യേക എയര്‍ ആമ്പുലന്‍സിലാണ് മലാലയെ ലണ്ടനിലേക്ക് കൊണ്ടുപോയത്. നേരത്തെ മലാലയെ ചികിത്സക്കായി വിദേശത്ത് അയക്കില്ലെന്ന് പാകിസ്താന്‍ പറഞ്ഞിരുന്നെങ്കിലും സൈനികഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ തീരുമാനം മാറ്റിയത്. മലാലയുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
പെഷര്‍വാറിലെ ആസ്പത്രിയില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ മലാലയുടെ തലച്ചോറില്‍ നിന്നും വെടിയുണ്ടകള്‍ പുറത്തെടുത്ത ശേഷം റാവല്‍പിണ്ടിയിലെ സൈനിക ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ കിടത്തിയിരിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച സ്‌കൂള്‍ വിട്ട് വരുമ്പോഴാണ് മലാലയെ താലിബാന്‍ തീവ്രവാദികള്‍ വെടിവെച്ചത്. രണ്ടു സഹപാഠികള്‍ക്കും വെടിയേറ്റിരുന്നു. ഇവരും സുഖം പ്രാപിച്ചുവരികയാണ്.
പാശ്ചാത്യ സംസ്‌കാരത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് മലാലയെ ആക്രമിച്ചതെന്ന് പാക് താലിബാന്‍ പറഞ്ഞു. മലാലയെ ഇനിയും ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു താലിബാന്‍ തീവ്രവാദികളെയും മലാല പഠിക്കുന്ന സ്‌കൂളിലെ രണ്ടു ജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
എമിറേറ്റ്‌സ് രാജകുടുംബത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് പാകിസ്താനിലേക്ക് എയര്‍ ആമ്പുലന്‍സ് അയച്ചതെന്ന് യു.എ.ഇയിലെ പാക് അമ്പാസഡര്‍ അറിയിച്ചു. മലാലയ്ക്കും വിമാന ജീവനക്കാര്‍ക്കും അനുഗമിക്കുന്ന ആറുഡോക്ടര്‍മാര്‍ക്കും പ്രത്യേകമായി വിസ അനുവദിക്കുകയായിരുന്നു.
No comments:
Post a Comment