Wednesday, 10 October 2012

പാറ്റയെ തിന്നു മരിച്ചു!
Text Size:   
ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ ഒരു റെപ്‌റ്റയ്‌ല്‍ സ്‌റ്റോര്‍ സംഘടിപ്പിച്ച പാറ്റ-വിര തീറ്റ മത്സരത്തില്‍ പങ്കെടുത്ത്‌ വിജയകിരീടണണിഞ്ഞ 32 കാരന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കടയുടെ മുമ്പില്‍ കുഴഞ്ഞു വീണുമരിച്ചു. ഫ്‌ളോറിഡ ബ്രൊവാര്‍ഡ്‌ ഫെറിഫ്‌ ഓഫീസ്‌ ഒക്‌ടോബര്‍ 8 ന്‌ വെളിപ്പെടുത്തിയതാണ്‌ ഈ വിവരം.

വെള്ളിയാഴ്‌ച രാത്രി 30 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ജീവനുള്ള വിരകളേയും പാറ്റകളേയും ഭക്ഷിക്കുന്നതില്‍ വാശിയേറിയ മത്സരമാണ്‌ നടന്നത്‌. ഒടുവില്‍ വിജയിയായത്‌ 32 കാരനായ്‌ എഡ്വേര്‍ഡ്‌ ആര്‍ച്ച്‌ ബോള്‍ട്ടായിരുന്നു. വിജയ സമ്മാനമായി ലഭിച്ചത്‌ ജീവനുള്ള ഒരു പെരുമ്പാനിനേയും! സമ്മാനവുമായി കടയില്‍ നിന്നും പുറത്തുകടന്ന എഡ്വേര്‍ഡ്‌ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു.

സ്‌റ്റോറിലുള്ള പാമ്പുകള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനായി വളതെ സുരക്ഷിത ചുറ്റുപാടില്‍ വളര്‍ത്തിയെടുത്ത പാറ്റകളും വിരകളുമായിരുന്നു മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്‌. മരണകാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. വിശദമായ പോസ്‌റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷമേ മരണകാരണം കണ്ടെത്തുവാനാകൂ.

വാര്‍ത്ത അയച്ചത്‌: പി.പി. ചെറിയാന്‍

No comments:

Post a Comment