Friday, 12 October 2012

മലാലയെ വധിക്കാൻ ശ്രമിച്ച താലിബാനെതിരെ ഫത്‌വ
Posted on: Friday, 12 October 2012


ലാഹോർ: സമാധാനത്തിനുള്ള പാക് ദേശീയ അവാർഡ് നേടിയ സ്കൂള്‍ വിദ്യാർത്ഥിനി മലാല യൂസുഫ്‌ സായി (14)യെ വധിക്കാൻ ശ്രമിച്ച താലിബാനെതിരെ പാക് പുരോഹിതന്മാർ ഫത്‌വ പുറപ്പെടുവിച്ചു. സുന്നി ഇത്തിഹാദ് കൗൺസിലിന്റെ കീഴിലുള്ള അന്പതോളം പുരോഹിതരാണ് ഫത്‌വ പുറപ്പെടുവിച്ചത്.
മലാലയെ വധിക്കാൻ ശ്രമിച്ചത് ഇസ്ളാമിന് വിരുദ്ധമാണ്. മലാലയ്ക്കെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ ദിനം ആചരിക്കാനും ഫത്‌വയിൽ പറയുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് ഇസ്ളാമതം എതിർക്കുന്നില്ല. വധശ്രമത്തിലൂടെ താലിബാൻ ഇസ്ളാമിക തത്വങ്ങളെ തകർത്തിരിക്കുകയാണെന്നും ഫത്‌‌വ പറയുന്നു. 
മലാല യൂസുഫ്‌ സായിക്ക്‌ മുമ്പ്‌ താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്വാത് താഴ്വരയിൽ വച്ചാണ് വെടിയേറ്റത്. മലാലയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട നീക്കം ചെയ്തെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 

No comments:

Post a Comment