Wednesday, 10 October 2012

'ആഫ്‌റ്റര്‍ എര്‍ത്തു'മായി ശ്യാമളന്‍
Text Size:   
മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ഏറ്റവും പുതിയ ചിത്രമായ 'ആഫ്‌റ്റര്‍ എര്‍ത്ത്‌' അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ലോസ്‌ ഏഞ്ചല്‍സില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തന്റെ പ്രമേയം ഒരു സയന്‍സ്‌ ഫിക്ഷന്‍ കഥയാണ്‌. വില്‍ സ്‌മിത്തും ജാദന്‍ സ്‌മിത്തും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ വിതരണക്കാര്‍ കൊളംബിയ പിക്‌ച്ചേഴ്‌സാണ്‌. ഗാരി വിറ്റയുടെ കഥയ്‌ക്ക് സ്‌റ്റീഫന്‍ ഗഹാനും ഗാരി വിറ്റയും ചേര്‍ന്നാണ്‌ തിരക്കഥയൊരുക്കിയിരിക്കുന്നത്‌. നടന്‍ വില്‍ സ്‌മിത്ത്‌, ജെയിംസ്‌ ലസിറ്റര്‍, കലീബ്‌ പിന്‍കെറ്റ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. സംഗീതം- ജെയിംസ്‌ ന്യൂട്ടന്‍ ഹൊവാര്‍ഡ്‌. ക്യാമറ-പീറ്റര്‍ സസ്‌കിറ്റ്‌സ്കി. സോണിയുടെ ഏറ്റവും അത്യന്താധുനികമായ സിനി ആള്‍ട്ട എഫ്‌ 65 ക്യാമറ ഉപയോഗിച്ചാണ്‌ ചിത്രീകരണം. 

No comments:

Post a Comment