ധീരസാഹസിക ടൂറിസ്റ്റുകൾക്കായി ചൈനയിൽ അംബരചുംബി സ്റ്റെയർകേസ്
Posted on: Wednesday, 24 October 2012
ബീജിങ്: ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ലിൻഷുവിൽ തയ്ഹങ് മലനിരകൾക്ക് എത്തി സുന്ദര കാഴ്ച കാണാൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 300 അടി ഉയരമുള്ള സ്പൈറൽ സ്റ്റെയർകേസ് തയ്യാറായി. മലഞ്ചെരുവിൽ നിന്ന് മലയുടെ മദ്ധ്യഭാഗത്തോളം വരെ ഗോവണിയിലൂടെ കയറിച്ചെല്ലാം. അവിടെ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാം.
ധൈര്യശാലികളും പൂർണ ആരോഗ്യവാന്മാരായവർക്കു മാത്രമെ ഈ ചുറ്റുഗോവണി കയറിയുള്ള വിനോദസഞ്ചാരം സാദ്ധ്യമാകൂ. 60 വയസ് കഴിഞ്ഞവർക്കും ഹൃദയ ശ്വാസകോശ അസുഖമുള്ളവർക്കും അതിലേക്ക് അനുമതി കിട്ടുകയില്ല. ടൂറിസ്റ്റുകൾ ഇതു സംബന്ധമായ സത്യവാങ്മൂലം നൽകി വേണം മലമുകളിലേക്കുള്ള പടി കയറാൻ.
ഷങ്ഹയ്, ഹെനൻ, ഹെബി പ്രവിശ്യകളിലായി തെക്ക് വടക്ക് 250 മൈൽ വ്യാപിച്ചു കിടക്കുന്നതാണ് തയ്ഹങ് പർവത തീരം. 5000 അടി മുതൽ 6500 അടി വരെ ഉയരമുള്ള ഒട്ടേറെ കൊടുമുടികളുണ്ട്. ഏറ്റവും ഉയരമുള്ള കൊടുമുടി ഷാവേ വുടയ്ഷൻ, ഉയരം 9455 അടി.

No comments:
Post a Comment