മുന്നില്‍ പി.ടി.ഉഷ; മൂന്നാമതെത്തിയ സുലോചന ചെരിപ്പ് കമ്പനിയില്‍
ബിനു ഫല്‍ഗുനന്‍
കോട്ടയം ജില്ലയിലെ പാലായില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേള. വര്‍ഷം1977. 100 മീറ്റര്‍ ഫൈനല്‍. പയ്യോളിക്കാരി പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ ഫിനിഷിങ് പോയന്റിലേക്ക് കുതിക്കുന്നു. മുന്നില്‍ തകര്‍ന്നുവീണത് ദേശീയ റെക്കോഡ്. ആ പയ്യോളിക്കാരി രാജ്യത്തിന്റെ അഭിമാനമായ പി.ടി. ഉഷയായി.
അന്ന്, ഉഷയ്ക്കുപിന്നില്‍ മൂന്നാംസ്ഥാനത്ത് എത്തിയ മറ്റൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ ഒരു സുലോചന. ഒന്നാംസ്ഥാനത്തിന്റെ മികവോടെ ഉഷ മുന്നോട്ടുപോയപ്പോള്‍ ജീവിതപ്രാരബ്ധങ്ങളുടെ ട്രാക്കിലേക്ക് സുലോചനയുടെ ഓട്ടം മാറിയിരുന്നു. കൂലിപ്പണിക്കാരായിരുന്ന രാമന്‍തൊടി കുഞ്ഞിക്കണ്ണന്റെയും നായിടിച്ചിയുടെയും മകള്‍ക്ക് അന്ന് അത്രയേ ആകുമായിരുന്നുള്ളൂ.ആ കാലത്ത് വള്ളിക്കുന്നിന്റെയും മലപ്പുറത്തിന്റെയും സ്പ്രിന്റ് റാണി തന്നെയായിരുന്നു സുലോചന. 1976- 77 വര്‍ഷത്തെ ജില്ലാ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്‍. 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ജമ്പ്, ഹൈജമ്പ് എന്നിവയായിരുന്നു ഇഷ്ട ഇനങ്ങള്‍. സംസ്ഥാന മേളയില്‍ ഈ നാല് ഇനങ്ങളിലും മത്സരിച്ചിരുന്നെങ്കിവും മികവ് പുലര്‍ത്താനായത് 100 മീറ്റര്‍ ഓട്ടത്തിലായിരുന്നു.
വള്ളിക്കുന്ന് തിരുത്തി എ.എല്‍.പി സ്‌കൂളില്‍ നിന്നാണ് സുലോചന എന്ന അത്‌ലറ്റിന്റെ തുടക്കം. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കായികമേളയില്‍ ഒന്നാംസ്ഥാനം നേടി. പക്ഷേ അസംബ്ലിയില്‍വെച്ച് സമ്മാനം വിതരണംചെയ്തപ്പോള്‍ സുലോചന മാത്രം പുറത്ത്. ക്ലാസ്സ് ടീച്ചറായിരുന്ന സി.കെ. മാധവിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിന്നെ സ്വന്തം കയ്യിലെ കാശ് മുടക്കി മാധവി ടീച്ചര്‍ സുലോചനയ്ക്ക് സമ്മാനം നല്‍കി. ജീവിതത്തിലെ ആദ്യത്തെ സമ്മാനം. മാധവിടീച്ചറെക്കുറിച്ചോര്‍ത്തപ്പോള്‍ സുലോചനയുടെ കണ്ണുകള്‍ നിറഞ്ഞു.പിന്നെ പഠനം ചേലേമ്പ്ര ഹൈസ്‌കൂളിലേക്ക് മാറി. അവിടെയും സ്‌പോര്‍ട്‌സ് താരമായി സുലോചന.ദിവസവും പത്ത് കിലോമീറ്ററിലധികം നടന്നുവേണമായിരുന്നു സ്‌കൂളിലെത്താന്‍. വീട്ടിലെ പ്രാരബ്ധങ്ങള്‍ വേറെയും. പത്താംക്ലാസ്സെന്ന 'ഹര്‍ഡി'ല്‍ ചാടിക്കടക്കാന്‍ ആയില്ല. അതോടെ സുലോചന എന്ന അത്‌ലറ്റ് ഗാലറിയിലേക്ക് മാറി.
പത്തൊമ്പതാം വയസ്സില്‍ കോഴിക്കോട് മണ്ണൂര്‍ സ്വദേശി കൃഷ്ണനെ വിവാഹം കഴിച്ചു. പിന്നെ മക്കള്‍...കുടുംബം. ജീവിതം തിരക്കേറിയതായി.തനിക്കൊപ്പം ഓടിക്കയറിയ ഉഷ ഉയരങ്ങള്‍ കീഴടക്കുമ്പോഴെല്ലാം ഉള്ളില്‍ സന്തോഷിച്ചു, അഭിമാനിച്ചു. ചിലപ്പോഴൊക്കെ നഷ്ടബോധംകൊണ്ട് കണ്ണുകള്‍ നനഞ്ഞു.ഭര്‍ത്താവ് കൃഷ്ണന്‍ കൂലിപ്പണിക്കാരനാണ്. കുടുംബത്തിന് താങ്ങാവാന്‍ സുലോചനയും ജോലിക്ക് പോകുന്നു.
മണ്ണൂരില്‍ വീടിനടുത്തുതന്നെയുള്ള ചെരിപ്പ് കമ്പനിയില്‍ 12 വര്‍ഷമായി സുലോചന ജോലി ചെയ്യുന്നു. തന്റെ ചെറിയ വീട്ടില്‍ കഷ്ടപ്പാടുകള്‍ക്കൊപ്പം പഴയ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട് ഇവര്‍.

No comments:
Post a Comment