Monday, 22 October 2012

പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ വേണ്ട: ബി.എസ്.പി എം.പി


മുസാഫർനഗർ: പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകരുതെന്ന ബഹുജൻ സമാജ്‌വാദി പാർട്ടി എം.പി രാജ്പാൽ സിംഗ് സെയ്നിയുടെ പരാമർശം ഉത്തർപ്രദേശിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ബാഗ്പട്ടിലെ പഞ്ചായത്ത് ഭരണാധികാരികൾ 40 വയസിന് താഴെയുള്ള സ്ത്രീകൾ പ്രേമ വിവാഹം ചെയ്യുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും വിലക്കിയതിന് പിന്നാലെയാണ്  സെയ്നിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
കുട്ടികൾക്ക്, ​ പ്രത്യേകിച്ചും പെൺകുട്ടികൾക്ക് മൊബൈൽ നൽകരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഇപ്പോൾ അവരുടെ കൈയിൽ മൊബൈൽ ഉണ്ടെങ്കിൽ അത് തിരികെ വാങ്ങണം. മൊബൈൽ ഇല്ലാതിരുന്നാൽ പെൺകുട്ടികൾക്ക് എന്തു നഷ്ടമാണ് ഉണ്ടാകാനുള്ളത്- രാജ്യസഭാംഗമായ സെയ്നി ചോദിച്ചു.
നമ്മുടെയൊക്കെ അമ്മയുടെയും സഹോദരിമാരും മൊബൈൽ ഇല്ലാതെയാണ് ജീവിച്ചത്. എന്നിട്ട് അവർക്കെന്തെങ്കിലും സംഭവിച്ചുവോയെന്നും അദ്ദേഹം ചോദിച്ചു.
കാമുകനൊപ്പം ഒളിച്ചോടിയ മകളെ കുറിച്ചുള്ള പരാതിയുമായി തന്റെ അടുക്കലെത്തിയ ഒരു പിതാവിനോടും സെയ്നി ഈ കാഴ്ചപ്പാട് അറിയിച്ചതായും പറയപ്പെടുന്നുണ്ട്. ഒളിച്ചോട്ടത്തിന് പിന്നിൽ മൊബൈൽ ഫോണാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

No comments:

Post a Comment