'കൊച്ചടിയാന്‍' തീയേറ്ററിലെത്തും മുന്‍പ് മറ്റൊരു ചിത്രത്തിലഭിനയിക്കാനുള്ള കരാറില്‍ രജനീകാന്ത് ഒപ്പു വച്ചതായി ചെന്നൈ റിപ്പോര്‍ട്ടുകള്‍. 'യെന്തിരന്റെ' നിര്‍മ്മാണ പങ്കാളികളിലൊരാളായിരുന്ന ഹന്‍സ്രാജ് സക്‌സേന നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലഭിനയിക്കാനായി ഇതിനോടകം വന്‍ തുകയ്‌ക്കുള്ള കരാറില്‍ രജനി ഒപ്പിട്ടു കഴിഞ്ഞതായാണ് ചെന്നൈ വാര്‍ത്തകള്‍. 240 കോടിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. വിവിധ ഭാഷകളില്‍ ലോകമെമ്പാടും ഒരേ സമയം പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമുഖ തെലുങ്ക് താരം രാംചരണ്‍ തേജയും അഭിനയിക്കുന്നുണ്ടത്രേ. സ്വന്തം ബാനറായ സാക്‌സ് പിക്‌ച്ചേഴ്‌സിന്റെ ബാനറിലാണ് ഹന്‍സ് രാജ് സക്‌സേന ഈ ബ്രഹ്‌മാണ്ഡന്‍ രജനിച്ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത്. രജനിയുടെ 'കൊച്ചടൈയാന്‍' ഡിസംബര്‍ 12 ന് തീയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. |
No comments:
Post a Comment