'സണ്‍ ഓഫ് അലക്‌സാണ്ടര്‍' പൂജയ്‌ക്ക് ഒരു കോടി...!! | ||
നായകകഥാപാത്രമായ മമ്മൂട്ടിയുടെ മകന് വിജയരാഘവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കാറില്‍ എസ്‌കോര്‍ട്ട് പോകുന്നതാണ് സാമ്രാജ്യത്തിന്റെ അവസാനരംഗം. അതിന്റെ തുടര്‍ച്ചയെന്നോണം വിജയരാഘവന്‍ ഒരു ആഡംബരകാര്‍ ഓടിച്ചു വരുന്നതും, കാര്‍ നിര്‍ത്തിയിട്ട് അതിന്റെ ഡോര്‍ പുതിയ നായക നടനു വേണ്ടി തുറന്നുകൊടുക്കുന്നതും, നായകന്‍ ചുവന്ന പരവതാനിയിലൂടെ ഹോളിവുഡ് സ്‌റ്റൈലില്‍ നടന്നു വരുന്നതുമായിട്ടാണ് പൂജാ ചടങ്ങില്‍ നായകനെ പ്രഖ്യാപിക്കുന്ന രംഗത്തില്‍ കാണിക്കുന്നതത്രെ. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷ നായികയാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സംവിധായകന്‍ പേരരശ് ആണ് 'സണ്‍ ഓഫ് അലക്‌സാണ്ടറു'ടെ സംവിധായകന്‍. അജ്‌മല്‍ ഹസനും ബൈജു ആദിത്യയുമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. |
Wednesday, 10 October 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment