ജേര്‍ണി വിത്ത് ഡുട്ടു: മലയാളത്തില്‍ വീണ്ടും റോഡ് മൂവി
12 Oct 2012

പരീക്ഷണങ്ങളുടെ കാലത്ത് മലയാളത്തില്‍ ഒരു റോഡ് മൂവി കൂടി വരുന്നു. കാമറയ്ക്ക് മുന്നിലും പിന്നിലുമായി ഏറെയും പുതുമുഖങ്ങള്‍ അണിനിരക്കുന്ന 'ജേര്‍ണി വിത്ത് ഡുട്ടു' മൂന്നു യാത്രകളെ ആസ്പദമാക്കിയുള്ള ചിത്രമാണ്. രജീഷ് ബാലയാണ് ജേര്‍ണി വിത്ത് ഡുട്ടു'വിന്റെ രചനയും സംവിധാനവും. സെവന്‍ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ ബാനറില്‍ പി.എസ് ചന്ദ്രബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോളി ആന്റി റോക്‌സിലൂടെ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്ത ആനന്ദ് മധുസുദനനാണ് ഈണങ്ങള്‍ ഒരുക്കുന്നത്. രാഗേഷ് നാരായാണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുക. ചിത്രീകരണം ഉടന്‍ തുടങ്ങുന്ന ഈ ത്രില്ലര്‍ ചിത്രം അടുത്ത വര്‍ഷമാദ്യം റിലീസിനെത്തും.
No comments:
Post a Comment