Wednesday, 31 October 2012

രതിസര്‍വസ്വം
ഖുഷ് വന്ത് സിങ്‌
23 Apr 2012

മനുഷ്യനു പ്രായമാകുമ്പോള്‍ അയാളുടെ വാഞ്ഛ നാഭിപ്രദേശത്തുനിന്ന് തലയിലേക്കു ചലിക്കുന്നു. ഭയംകൊണ്ടോ പ്രതികരണമില്ലാത്തതുകൊണ്ടോ അവസരമില്ലാത്തതുകൊണ്ടോ ചെറുപ്പത്തില്‍ ചെയ്യാന്‍ കഴിയാത്തത് അയാള്‍ മനസ്സില്‍ ചെയ്യും.
പ്രണയമാണോ രതിയാണോ പ്രധാനമെന്നു നിങ്ങളെന്നോടു ചോദിച്ചാല്‍, ഞാന്‍ രതിയാണെന്നു പറയും. പ്രണയം ഒരു ബാഹ്യശോഭ മാത്രമാണ്, മങ്ങിപ്പോകുന്ന ശോഭ, അതിന്റെ തിളക്കം വളരെ പെട്ടെന്ന് നഷ്ടപ്പെടും.
യഥാര്‍ഥത്തില്‍ എനിക്കു പ്രണയത്തിനോട് ചായ്‌വോ അതിനുള്ള സമയമോ ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെ ഇടവേളകള്‍ നീണ്ടതും, ഊര്‍ജം നശിപ്പിക്കുന്നതുമാണ്. കാരണം, അന്തിമഫലം വളരെയധികം ഉണ്ടാവില്ല. ഒരാളുമായി മാത്രമുള്ള രതി, ഒരു പരിധി കഴിഞ്ഞാല്‍, ദിനചര്യയായാല്‍ മടുപ്പിക്കുന്നതാണെങ്കിലും തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്. 'ഫിര്‍ വോ ബാത് നഹി രഹ്തി ഹെ' - ഒരിക്കല്‍ കൂടെ കിടന്ന പങ്കാളി മടുക്കും. ഏറ്റവും സുന്ദരനോ സുന്ദരിയോ ആയ ആളും മുഷിപ്പിക്കും. രതിയുടെ കാര്യത്തിലും ഏറെ മാറ്റമുണ്ടെന്നു ഞാന്‍ കരുതുന്നില്ല.
എനിക്കു ധാരാളം സ്ത്രീസുഹൃത്തുക്കളുണ്ട്, പണ്ടു പ്രണയിച്ചവരുമായും ഞാന്‍ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ചൈതന്യമില്ലാത്ത സ്ത്രീകളുമായി ഞാന്‍ ഒത്തുപോകില്ല. ഏറ്റവും സുന്ദരിയാണെങ്കിലും ചേതനയില്ലെങ്കില്‍, എന്നെ സംബന്ധിച്ചിടത്തോളം, യാതൊരു കാര്യവുമില്ല. കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ പല സ്ത്രീകളോടൊപ്പം ഉണ്ടായിട്ടുണ്ട്. രതിജന്യരോഗങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഭോഗിക്കുമ്പോള്‍ നിങ്ങള്‍ ഇതൊന്നും ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ അതില്‍ മുഴുകുക. അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുക. ഇതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.
എഴുതാന്‍ ഉപകരിക്കപ്പെട്ട ഒരുപാടു ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്റെ കഥകളിലെയും നോവലുകളിലെയും രതിരംഗങ്ങള്‍ ചിത്രീകരിക്കാന്‍ അത് ഉതകിയിട്ടുണ്ട്. ബന്ധം നിലനില്ക്കുന്നിടത്തോളം നല്ലതാണ്, പക്ഷേ, ഒട്ടും അപ്രിയമല്ലാതെ നിങ്ങളത് തുടരണം. നിങ്ങള്‍ വേറിട്ടൊഴുകണം. സ്ത്രീകള്‍ വാശിപിടിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഒരു നിര്‍ദേശത്തിനുശേഷം ഞാന്‍ പിന്‍വലിയുകയാണ് - എനിക്കെന്റേതായ ഒരു ഇടം എപ്പോഴും വേണം. 
അവിടെ വൈകാരികമായി ആരും അടുക്കേണ്ടതില്ല. എന്റെ ഇടത്തെ ഞാന്‍ വിലമതിക്കുന്നതും സംരക്ഷിക്കുന്നതും എന്റെ എഴുത്തുകൊണ്ടാണ്. എനിക്ക് ആഴത്തിലുള്ള വൈകാരികബന്ധങ്ങളോ വളരെയടുത്ത സുഹൃത്തുക്കളോ ഇല്ല. എഴുത്ത് ഒറ്റയ്ക്കു ചെയ്യുന്ന പ്രവൃത്തിയാണ്. അങ്ങനെ ഒറ്റയ്ക്കാവുമ്പോഴാണ് ഞാന്‍ കൂടുതല്‍ സുഖം അനുഭവിക്കുന്നത്. ആളുകളുടെയും സ്ഥലങ്ങളുടെയും കൂടെ ഞാന്‍ അക്ഷമനാണ്, അതുകൊണ്ട് ഞാന്‍ മാറും. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഇങ്ങനെയായിരിക്കും.

മിക്കവാറും എല്ലാ രാജ്യത്തെ സ്ത്രീകളുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. കിടക്കയില്‍ അവരെല്ലാം ഒരുപോലെയാണ്. വിദേശികള്‍ വ്യത്യസ്തരീതിയില്‍ ഭോഗിക്കുന്നില്ല. ഭോഗത്തെക്കുറിച്ചുള്ള അവരുടെ മനോഭാവമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് സ്ത്രീകള്‍ ഒരുപാട് സ്‌നേഹിക്കുന്നവരാണെന്നും, ഇംഗ്ലീഷുകാര്‍ ലൈംഗികമരവിപ്പുള്ളവരാണെന്നുമുള്ള സങ്കല്പം കെട്ടിച്ചമച്ച കഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ ഇംഗ്ലണ്ടില്‍ പോകുന്നതിനു മുന്‍പ്, അവിടത്തെ സ്ത്രീകള്‍ ലൈംഗികമരവിപ്പുള്ളവരും തണുപ്പരും ഒതുങ്ങിക്കഴിയുന്നവരുമാണെന്ന് കേട്ടിട്ടുണ്ട്. ഇതിലും തെറ്റായ മറ്റൊന്നില്ല. ഇത്തരത്തിലുള്ള മുദ്രകുത്തല്‍ തികച്ചും വൃത്തികെട്ടതാണ്. ദേശീയവും മതപരവുമായ പശ്ചാത്തലം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ആശ-അതിന്റെ തീവ്രതയും അതുകൊണ്ടുള്ള ആകര്‍ഷണവുമാണ് പ്രധാനം. പങ്കാളികളില്‍ ഒരാള്‍ക്ക് മതിവരാത്ത ഭോഗേച്ഛ ഉണ്ടാവുകയും മറ്റേയാള്‍ രതിയില്‍ തീരേ താത്പര്യമില്ലാത്തയാളാവുകയും ആണെങ്കില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഉള്ള സന്ദര്‍ഭം ഒരിക്കലും ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ വിലക്ഷണമായ നിമിഷങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

ദേശീയവും മതപരവുമായ പശ്ചാത്തലംപോലെതന്നെ വലിപ്പവും പ്രശ്‌നമുള്ളതല്ല-ലിംഗത്തിന്റെയോ സ്തനങ്ങളുടെയോ വലിപ്പമോ, ചുണ്ടുകള്‍ തടിച്ചതാണെന്നതോ-ഒന്നും ഒരു പ്രശ്‌നമല്ല. ഇരുകൂട്ടര്‍ക്കും താത്പര്യം വേണം. ഒരുപോലെ വികാരം പങ്കിടുകയും വേണം. ഒന്നും ഉള്ളില്‍ അമര്‍ത്തിവെക്കരുത്. ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കിയാല്‍, മറ്റ് ഏതെങ്കിലും വിധം അതു പരിധിവിട്ട് പുറത്തു വരും.
നമ്മുടെ രാജ്യത്ത് രതിയില്‍ ഇച്ഛാഭംഗം കൂടുതലാണ് എന്ന വസ്തുതയാണ് ബലാത്സംഗങ്ങളുടെ എണ്ണക്കൂടുതല്‍ തെളിയിക്കുന്നത്. മറ്റു രാജ്യങ്ങളിലും ഇതുണ്ട്, പക്ഷേ, ഇന്ത്യയില്‍ മുന്‍പത്തേക്കാള്‍ വര്‍ധിച്ചുവരികയാണ്. ഇത് നമ്മുടെ ലൈംഗികത അടക്കിവെക്കുന്നതുമായും കാപട്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ രതിയില്‍ തത്പരരാണ്. ജിജ്ഞാസുക്കളും മുന്‍കൈയെടുക്കുന്നവരുമാണ്. എന്നാല്‍, വിവേകമുള്ളവരും അടക്കമുള്ളവരുമായി നടിക്കുകയും ചെയ്യും.
പത്തൊന്‍പത് വയസ്സിനടുത്തു പ്രായമുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി രതിയിലേര്‍പ്പെട്ടത്-1934-ല്‍. ഡല്‍ഹിയിലെ വേനലവധിക്കുശേഷം എനിക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിയിരുന്നു - അവിടെയാണ് ഞാന്‍ പഠിച്ചത്. ഡല്‍ഹിയില്‍നിന്ന് ഫ്രണ്ടിയര്‍ മെയിലില്‍ ഞാന്‍ ബോംബെയിലെത്തി. പിറ്റേന്ന് രാവിലെയാണ് കപ്പല്‍ യാത്ര പുറപ്പെടുന്നത് എന്നതുകൊണ്ട് രാത്രി ഞാനവിടെ തങ്ങി. ബോംബെയിലെ വിക്‌ടോറിയാ ടെര്‍മിനസ് സ്‌റ്റേഷനിലാണ് ഞാന്‍ ആ രാത്രി തങ്ങിയത്. സമീപപ്രദേശങ്ങളില്‍ ഒരു പര്യവേക്ഷണം നടത്താന്‍ ഞാനിറങ്ങി. പുറത്തിറങ്ങി നടന്നു ഞാന്‍ എത്തിച്ചേര്‍ന്നത് കാമാത്തിപുരയിലാണ് - ബോംബെയിലെ ചുവന്ന തെരുവ്; ഇടുങ്ങിയ പാതയോരങ്ങളും ഇടവഴികളും; അവിടെ സ്ത്രീകള്‍ പുറത്തേക്കു നോക്കി ആംഗ്യം കാട്ടി വിളിക്കുകയും അംഗവിക്ഷേപം നടത്തുകയും ചിരിക്കുകയും ചെയ്യുന്നു... അവരില്‍ ഒരു സ്ത്രീ എന്നെ വിളിച്ചു. ഒരുതരത്തില്‍ ഞാന്‍ പ്രതികരിച്ചു. 'ഏതു വഴി?' ഞാന്‍ ചോദിച്ചു. അവരുടെ മുറിയിലേക്കുള്ള കോണിപ്പടി ചൂണ്ടിക്കാണിച്ചുതന്നു. ഇരുണ്ട കോണിപ്പടികള്‍ കയറി ഞാന്‍ മുകളിലെത്തി. ഒരു മണ്ണെണ്ണവിളക്ക് മാത്രം തെളിച്ചുവെച്ചിരിക്കുന്ന ഒരു ഇരുണ്ട മുറി. ഒരു പയ്യന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. എന്നെ സ്വീകരിക്കാനായി ആ സ്ത്രീ മുന്നോട്ടു വന്നു. കറുത്തു തടിച്ച്, സല്‍വാര്‍ കമ്മീസ് അണിഞ്ഞ ഒരു മധ്യവയസ്‌ക. ഒരു സ്വാഗതവാക്കുപോലും ഉരിയാടാതെ പഞ്ചാബിയില്‍ അവര്‍ പറഞ്ഞു: 'പത്തു രൂപയാകും.' ഞാന്‍ പത്തു രൂപ കൊടുത്തു. അവിടെ നിന്ന പയ്യന്റെ കൈയില്‍ അഞ്ചു രൂപ കൊടുത്തിട്ട് സ്ഥലമുടമയ്ക്കു കൊടുക്കാന്‍ അവര്‍ നിര്‍ദേശിച്ചു. അതിനുശേഷം കതക് ഉള്ളില്‍നിന്നും കുറ്റിയിട്ടു.
അവിടെ ഫര്‍ണിച്ചറൊന്നും ഉണ്ടായിരുന്നില്ല. ഒട്ടിപ്പിടിക്കുന്ന ഷീറ്റും മുഷിഞ്ഞ തലയണയുംകൊണ്ട് മൂടിയ ഒരു കിടക്ക മാത്രം. ഒരു ലോട്ടകൊണ്ട് അടച്ചുവെച്ച ഒരു കുടം വെള്ളം ഉണ്ടായിരുന്നു. എന്നിലേക്ക് അവര്‍ തിരിഞ്ഞു, എന്റെ താടിരോമങ്ങള്‍ തടവിക്കൊണ്ട് അവര്‍ ചോദിച്ചു: 'നിങ്ങള്‍ സര്‍ദാര്‍മാര്‍ സുന്ദരന്മാരാണ്, എന്തിനാണ് നിങ്ങള്‍ ഈ പൂപ്പല്‍ താടിയില്‍ വളര്‍ത്തുന്നത്?' ഞാന്‍ മറുപടി പറഞ്ഞില്ല. ഞാന്‍ ഒരു തുടക്കക്കാരനാണെന്ന് മനസ്സിലാക്കിയ അവര്‍, ആദ്യമായിട്ടാണോ എന്നെന്നോടു ചോദിച്ചു. അതേയെന്ന് ഞാന്‍ പറയുന്നതു കേട്ടുകൊണ്ട് അവര്‍ സല്‍വാര്‍ ഊരി. തടിച്ച അടിഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഷര്‍ട്ട് ഊരി അരയില്‍ കെട്ടി. കുടത്തില്‍നിന്ന് ഒരു ലോട്ട വെള്ളമെടുത്ത് അവര്‍ തുടകള്‍ക്കിടയില്‍ വെള്ളം കുടഞ്ഞു, ഒരു മുഷിഞ്ഞ കീറത്തുണികൊണ്ട് നടുഭാഗം തുടച്ചുണക്കി. കിടക്കയില്‍ കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി മുട്ടുവളച്ച് മാറോടു ചേര്‍ത്തു. ഇരുകൈകളും നീട്ടി എന്നെ വിളിച്ചു. അതുവരെ സ്ത്രീകളുടെ തുടകള്‍ക്കിടയിലുള്ള ഭാഗം ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ അവരിലേക്ക് പ്രവേശിക്കണമെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല. എന്റെ ട്രൗസറൂരി അവരിലേക്ക് കുനിഞ്ഞപ്പോള്‍, അവരെന്റെ ലിംഗം ഒരു കൈയിലെടുത്ത് ലക്ഷ്യത്തിലേക്ക് നയിച്ചു. അവരിലേക്ക് പ്രവേശിച്ച് ഞാന്‍ സ്വയം ചെലവിട്ടു.

സ്ത്രീജനനേന്ദ്രിയത്തിന്റെ ആദ്യ കാഴ്ചയായിരുന്നു എന്റേത്. അതൊട്ടും ആകര്‍ഷണീയമായിരുന്നില്ല-നേരേമറിച്ച് വിരട്ടുന്നതായിരുന്നു! ഞാനെന്റെ കൗമാരത്തിലായിരുന്നപ്പോള്‍ എന്റെ വിദ്യാലയത്തിലെ ടീച്ചര്‍ ക്വാര്‍ട്ടേഴ്‌സിന്റെ പുല്‍ത്തകിടിയില്‍വെച്ച് ഒരു ദിവസം ഉച്ചഭക്ഷണം നല്കി ആതിഥേയത്വം വഹിച്ചിരുന്നു. ടീച്ചര്‍ പുല്ലില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ സാരി തെന്നിമാറി തുടകളും അതിലുപരിയും പ്രദര്‍ശിപ്പിക്കപ്പെട്ടു. ടീച്ചറുടെ രഹസ്യഭാഗങ്ങളുടെ ഒറ്റനോട്ടം മനംമടുപ്പിക്കുന്നതായിരുന്നു. എങ്കിലും അത് സ്ത്രീശരീരത്തെക്കുറിച്ചുള്ള എന്റെ ജിജ്ഞാസയ്ക്ക് മൂര്‍ച്ചകൂട്ടി. സ്ത്രീത്തൊഴിലാളികള്‍ അര്‍ധനഗ്നരായി കുളിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കി... ആ കാഴ്ചകൊണ്ടാണ് ആഗ്രഹത്തെക്കുറിച്ച് ഞാന്‍ ബോധവാനായത്.
പിന്നീടൊരിക്കല്‍, ടൈഫോയിഡ് വന്ന എന്നെ ശുശ്രൂഷിക്കാനായി നിര്‍ത്തിയിരുന്ന നഴ്‌സ്, അവരുടെ ജോലിക്കുമപ്പുറം, സ്‌പോഞ്ചു ചെയ്യുന്നതിനുമപ്പുറം എന്റെ ശരീരത്തെ പരിപാലിച്ചു.

മനുഷ്യനു പ്രായമാകുമ്പോള്‍ അയാളുടെ വാഞ്ഛ നാഭിപ്രദേശത്തുനിന്ന് തലയിലേക്കു ചലിക്കുന്നു. ഭയംകൊണ്ടോ പ്രതികരണമില്ലാത്തതുകൊണ്ടോ അവസരമില്ലാത്തതുകൊണ്ടോ ചെറുപ്പത്തില്‍ ചെയ്യാന്‍ കഴിയാത്തത് അയാള്‍ മനസ്സില്‍ ചെയ്യും.
പ്രണയമാണോ രതിയാണോ പ്രധാനമെന്നു നിങ്ങളെന്നോടു ചോദിച്ചാല്‍, ഞാന്‍ രതിയാണെന്നു പറയും. പ്രണയം ഒരു ബാഹ്യശോഭ മാത്രമാണ്, മങ്ങിപ്പോകുന്ന ശോഭ, അതിന്റെ തിളക്കം വളരെ പെട്ടെന്ന് നഷ്ടപ്പെടും.
യഥാര്‍ഥത്തില്‍ എനിക്കു പ്രണയത്തിനോട് ചായ്‌വോ അതിനുള്ള സമയമോ ഉണ്ടായിരുന്നില്ല. പ്രണയത്തിന്റെ ഇടവേളകള്‍ നീണ്ടതും, ഊര്‍ജം നശിപ്പിക്കുന്നതുമാണ്. കാരണം, അന്തിമഫലം വളരെയധികം ഉണ്ടാവില്ല. ഒരാളുമായി മാത്രമുള്ള രതി, ഒരു പരിധി കഴിഞ്ഞാല്‍, ദിനചര്യയായാല്‍ മടുപ്പിക്കുന്നതാണെങ്കിലും തീര്‍ച്ചയായും പ്രാധാന്യമുള്ളതാണ്. 'ഫിര്‍ വോ ബാത് നഹി രഹ്തി ഹെ' - ഒരിക്കല്‍ കൂടെ കിടന്ന പങ്കാളി മടുക്കും. ഏറ്റവും സുന്ദരനോ സുന്ദരിയോ ആയ ആളും മുഷിപ്പിക്കും. രതിയുടെ കാര്യത്തിലും ഏറെ മാറ്റമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. 
എനിക്കു ധാരാളം സ്ത്രീസുഹൃത്തുക്കളുണ്ട്, പണ്ടു പ്രണയിച്ചവരുമായും ഞാന്‍ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ചൈതന്യമില്ലാത്ത സ്ത്രീകളുമായി ഞാന്‍ ഒത്തുപോകില്ല. ഏറ്റവും സുന്ദരിയാണെങ്കിലും ചേതനയില്ലെങ്കില്‍, എന്നെ സംബന്ധിച്ചിടത്തോളം, യാതൊരു കാര്യവുമില്ല. കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ പല സ്ത്രീകളോടൊപ്പം ഉണ്ടായിട്ടുണ്ട്. രതിജന്യരോഗങ്ങളെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഭോഗിക്കുമ്പോള്‍ നിങ്ങള്‍ ഇതൊന്നും ചിന്തിക്കേണ്ടതില്ല. നിങ്ങള്‍ അതില്‍ മുഴുകുക. അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തുക. ഇതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ല.
എഴുതാന്‍ ഉപകരിക്കപ്പെട്ട ഒരുപാടു ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്റെ കഥകളിലെയും നോവലുകളിലെയും രതിരംഗങ്ങള്‍ ചിത്രീകരിക്കാന്‍ അത് ഉതകിയിട്ടുണ്ട്. ബന്ധം നിലനില്ക്കുന്നിടത്തോളം നല്ലതാണ്, പക്ഷേ, ഒട്ടും അപ്രിയമല്ലാതെ നിങ്ങളത് തുടരണം. നിങ്ങള്‍ വേറിട്ടൊഴുകണം. സ്ത്രീകള്‍ വാശിപിടിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഒരു നിര്‍ദേശത്തിനുശേഷം ഞാന്‍ പിന്‍വലിയുകയാണ് - എനിക്കെന്റേതായ ഒരു ഇടം എപ്പോഴും വേണം. അവിടെ വൈകാരികമായി ആരും അടുക്കേണ്ടതില്ല. എന്റെ ഇടത്തെ ഞാന്‍ വിലമതിക്കുന്നതും സംരക്ഷിക്കുന്നതും എന്റെ എഴുത്തുകൊണ്ടാണ്. എനിക്ക് ആഴത്തിലുള്ള വൈകാരികബന്ധങ്ങളോ വളരെയടുത്ത സുഹൃത്തുക്കളോ ഇല്ല. എഴുത്ത് ഒറ്റയ്ക്കു ചെയ്യുന്ന പ്രവൃത്തിയാണ്. അങ്ങനെ ഒറ്റയ്ക്കാവുമ്പോഴാണ് ഞാന്‍ കൂടുതല്‍ സുഖം അനുഭവിക്കുന്നത്. ആളുകളുടെയും സ്ഥലങ്ങളുടെയും കൂടെ ഞാന്‍ അക്ഷമനാണ്, അതുകൊണ്ട് ഞാന്‍ മാറും. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഇങ്ങനെയായിരിക്കും.

മിക്കവാറും എല്ലാ രാജ്യത്തെ സ്ത്രീകളുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. കിടക്കയില്‍ അവരെല്ലാം ഒരുപോലെയാണ്. വിദേശികള്‍ വ്യത്യസ്തരീതിയില്‍ ഭോഗിക്കുന്നില്ല. ഭോഗത്തെക്കുറിച്ചുള്ള അവരുടെ മനോഭാവമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഫ്രഞ്ച് സ്ത്രീകള്‍ ഒരുപാട് സ്‌നേഹിക്കുന്നവരാണെന്നും, ഇംഗ്ലീഷുകാര്‍ ലൈംഗികമരവിപ്പുള്ളവരാണെന്നുമുള്ള സങ്കല്പം കെട്ടിച്ചമച്ച കഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഞാന്‍ ഇംഗ്ലണ്ടില്‍ പോകുന്നതിനു മുന്‍പ്, അവിടത്തെ സ്ത്രീകള്‍ ലൈംഗികമരവിപ്പുള്ളവരും തണുപ്പരും ഒതുങ്ങിക്കഴിയുന്നവരുമാണെന്ന് കേട്ടിട്ടുണ്ട്. ഇതിലും തെറ്റായ മറ്റൊന്നില്ല. ഇത്തരത്തിലുള്ള മുദ്രകുത്തല്‍ തികച്ചും വൃത്തികെട്ടതാണ്. ദേശീയവും മതപരവുമായ പശ്ചാത്തലം ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. ആശ-അതിന്റെ തീവ്രതയും അതുകൊണ്ടുള്ള ആകര്‍ഷണവുമാണ് പ്രധാനം. പങ്കാളികളില്‍ ഒരാള്‍ക്ക് മതിവരാത്ത ഭോഗേച്ഛ ഉണ്ടാവുകയും മറ്റേയാള്‍ രതിയില്‍ തീരേ താത്പര്യമില്ലാത്തയാളാവുകയും ആണെങ്കില്‍ തീര്‍ച്ചയായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഉള്ള സന്ദര്‍ഭം ഒരിക്കലും ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ വിലക്ഷണമായ നിമിഷങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

ദേശീയവും മതപരവുമായ പശ്ചാത്തലംപോലെതന്നെ വലിപ്പവും പ്രശ്‌നമുള്ളതല്ല-ലിംഗത്തിന്റെയോ സ്തനങ്ങളുടെയോ വലിപ്പമോ, ചുണ്ടുകള്‍ തടിച്ചതാണെന്നതോ-ഒന്നും ഒരു പ്രശ്‌നമല്ല. ഇരുകൂട്ടര്‍ക്കും താത്പര്യം വേണം. ഒരുപോലെ വികാരം പങ്കിടുകയും വേണം. ഒന്നും ഉള്ളില്‍ അമര്‍ത്തിവെക്കരുത്. ആഗ്രഹങ്ങള്‍ ഉള്ളിലൊതുക്കിയാല്‍, മറ്റ് ഏതെങ്കിലും വിധം അതു പരിധിവിട്ട് പുറത്തു വരും. നമ്മുടെ രാജ്യത്ത് രതിയില്‍ ഇച്ഛാഭംഗം കൂടുതലാണ് എന്ന വസ്തുതയാണ് ബലാത്സംഗങ്ങളുടെ എണ്ണക്കൂടുതല്‍ തെളിയിക്കുന്നത്. മറ്റു രാജ്യങ്ങളിലും ഇതുണ്ട്, പക്ഷേ, ഇന്ത്യയില്‍ മുന്‍പത്തേക്കാള്‍ വര്‍ധിച്ചുവരികയാണ്. ഇത് നമ്മുടെ ലൈംഗികത അടക്കിവെക്കുന്നതുമായും കാപട്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യക്കാര്‍ രതിയില്‍ തത്പരരാണ്. ജിജ്ഞാസുക്കളും മുന്‍കൈയെടുക്കുന്നവരുമാണ്. എന്നാല്‍, വിവേകമുള്ളവരും അടക്കമുള്ളവരുമായി നടിക്കുകയും ചെയ്യും.
പത്തൊന്‍പത് വയസ്സിനടുത്തു പ്രായമുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി രതിയിലേര്‍പ്പെട്ടത്-1934-ല്‍. ഡല്‍ഹിയിലെ വേനലവധിക്കുശേഷം എനിക്ക് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിയിരുന്നു - അവിടെയാണ് ഞാന്‍ പഠിച്ചത്. ഡല്‍ഹിയില്‍നിന്ന് ഫ്രണ്ടിയര്‍ മെയിലില്‍ ഞാന്‍ ബോംബെയിലെത്തി. പിറ്റേന്ന് രാവിലെയാണ് കപ്പല്‍ യാത്ര പുറപ്പെടുന്നത് എന്നതുകൊണ്ട് രാത്രി ഞാനവിടെ തങ്ങി. ബോംബെയിലെ വിക്‌ടോറിയാ ടെര്‍മിനസ് സ്‌റ്റേഷനിലാണ് ഞാന്‍ ആ രാത്രി തങ്ങിയത്. സമീപപ്രദേശങ്ങളില്‍ ഒരു പര്യവേക്ഷണം നടത്താന്‍ ഞാനിറങ്ങി. പുറത്തിറങ്ങി നടന്നു ഞാന്‍ എത്തിച്ചേര്‍ന്നത് കാമാത്തിപുരയിലാണ് - ബോംബെയിലെ ചുവന്ന തെരുവ്; ഇടുങ്ങിയ പാതയോരങ്ങളും ഇടവഴികളും; അവിടെ സ്ത്രീകള്‍ പുറത്തേക്കു നോക്കി ആംഗ്യം കാട്ടി വിളിക്കുകയും അംഗവിക്ഷേപം നടത്തുകയും ചിരിക്കുകയും ചെയ്യുന്നു... അവരില്‍ ഒരു സ്ത്രീ എന്നെ വിളിച്ചു. ഒരുതരത്തില്‍ ഞാന്‍ പ്രതികരിച്ചു. 'ഏതു വഴി?' ഞാന്‍ ചോദിച്ചു. അവരുടെ മുറിയിലേക്കുള്ള കോണിപ്പടി ചൂണ്ടിക്കാണിച്ചുതന്നു. ഇരുണ്ട കോണിപ്പടികള്‍ കയറി ഞാന്‍ മുകളിലെത്തി. ഒരു മണ്ണെണ്ണവിളക്ക് മാത്രം തെളിച്ചുവെച്ചിരിക്കുന്ന ഒരു ഇരുണ്ട മുറി. ഒരു പയ്യന്‍ അവിടെ ഇരിപ്പുണ്ടായിരുന്നു. എന്നെ സ്വീകരിക്കാനായി ആ സ്ത്രീ മുന്നോട്ടു വന്നു. കറുത്തു തടിച്ച്, സല്‍വാര്‍ കമ്മീസ് അണിഞ്ഞ ഒരു മധ്യവയസ്‌ക. ഒരു സ്വാഗതവാക്കുപോലും ഉരിയാടാതെ പഞ്ചാബിയില്‍ അവര്‍ പറഞ്ഞു: 'പത്തു രൂപയാകും.' ഞാന്‍ പത്തു രൂപ കൊടുത്തു. അവിടെ നിന്ന പയ്യന്റെ കൈയില്‍ അഞ്ചു രൂപ കൊടുത്തിട്ട് സ്ഥലമുടമയ്ക്കു കൊടുക്കാന്‍ അവര്‍ നിര്‍ദേശിച്ചു. അതിനുശേഷം കതക് ഉള്ളില്‍നിന്നും കുറ്റിയിട്ടു. അവിടെ ഫര്‍ണിച്ചറൊന്നും ഉണ്ടായിരുന്നില്ല. ഒട്ടിപ്പിടിക്കുന്ന ഷീറ്റും മുഷിഞ്ഞ തലയണയുംകൊണ്ട് മൂടിയ ഒരു കിടക്ക മാത്രം. ഒരു ലോട്ടകൊണ്ട് അടച്ചുവെച്ച ഒരു കുടം വെള്ളം ഉണ്ടായിരുന്നു. എന്നിലേക്ക് അവര്‍ തിരിഞ്ഞു, എന്റെ താടിരോമങ്ങള്‍ തടവിക്കൊണ്ട് അവര്‍ ചോദിച്ചു: 'നിങ്ങള്‍ സര്‍ദാര്‍മാര്‍ സുന്ദരന്മാരാണ്, എന്തിനാണ് നിങ്ങള്‍ ഈ പൂപ്പല്‍ താടിയില്‍ വളര്‍ത്തുന്നത്?' ഞാന്‍ മറുപടി പറഞ്ഞില്ല. ഞാന്‍ ഒരു തുടക്കക്കാരനാണെന്ന് മനസ്സിലാക്കിയ അവര്‍, ആദ്യമായിട്ടാണോ എന്നെന്നോടു ചോദിച്ചു. അതേയെന്ന് ഞാന്‍ പറയുന്നതു കേട്ടുകൊണ്ട് അവര്‍ സല്‍വാര്‍ ഊരി. തടിച്ച അടിഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഷര്‍ട്ട് ഊരി അരയില്‍ കെട്ടി. കുടത്തില്‍നിന്ന് ഒരു ലോട്ട വെള്ളമെടുത്ത് അവര്‍ തുടകള്‍ക്കിടയില്‍ വെള്ളം കുടഞ്ഞു, ഒരു മുഷിഞ്ഞ കീറത്തുണികൊണ്ട് നടുഭാഗം തുടച്ചുണക്കി. കിടക്കയില്‍ കിടന്നുകൊണ്ട് കാലുകള്‍ ഉയര്‍ത്തി മുട്ടുവളച്ച് മാറോടു ചേര്‍ത്തു. ഇരുകൈകളും നീട്ടി എന്നെ വിളിച്ചു. അതുവരെ സ്ത്രീകളുടെ തുടകള്‍ക്കിടയിലുള്ള ഭാഗം ഞാന്‍ കണ്ടിട്ടില്ല. എങ്ങനെ അവരിലേക്ക് പ്രവേശിക്കണമെന്ന് എനിക്കുറപ്പുണ്ടായിരുന്നില്ല. എന്റെ ട്രൗസറൂരി അവരിലേക്ക് കുനിഞ്ഞപ്പോള്‍, അവരെന്റെ ലിംഗം ഒരു കൈയിലെടുത്ത് ലക്ഷ്യത്തിലേക്ക് നയിച്ചു. അവരിലേക്ക് പ്രവേശിച്ച് ഞാന്‍ സ്വയം ചെലവിട്ടു.

സ്ത്രീജനനേന്ദ്രിയത്തിന്റെ ആദ്യ കാഴ്ചയായിരുന്നു എന്റേത്. അതൊട്ടും ആകര്‍ഷണീയമായിരുന്നില്ല-നേരേമറിച്ച് വിരട്ടുന്നതായിരുന്നു! ഞാനെന്റെ കൗമാരത്തിലായിരുന്നപ്പോള്‍ എന്റെ വിദ്യാലയത്തിലെ ടീച്ചര്‍ ക്വാര്‍ട്ടേഴ്‌സിന്റെ പുല്‍ത്തകിടിയില്‍വെച്ച് ഒരു ദിവസം ഉച്ചഭക്ഷണം നല്കി ആതിഥേയത്വം വഹിച്ചിരുന്നു. ടീച്ചര്‍ പുല്ലില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ സാരി തെന്നിമാറി തുടകളും അതിലുപരിയും പ്രദര്‍ശിപ്പിക്കപ്പെട്ടു. ടീച്ചറുടെ രഹസ്യഭാഗങ്ങളുടെ ഒറ്റനോട്ടം മനംമടുപ്പിക്കുന്നതായിരുന്നു. എങ്കിലും അത് സ്ത്രീശരീരത്തെക്കുറിച്ചുള്ള എന്റെ ജിജ്ഞാസയ്ക്ക് മൂര്‍ച്ചകൂട്ടി. സ്ത്രീത്തൊഴിലാളികള്‍ അര്‍ധനഗ്നരായി കുളിക്കുമ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കി... ആ കാഴ്ചകൊണ്ടാണ് ആഗ്രഹത്തെക്കുറിച്ച് ഞാന്‍ ബോധവാനായത്.
പിന്നീടൊരിക്കല്‍, ടൈഫോയിഡ് വന്ന എന്നെ ശുശ്രൂഷിക്കാനായി നിര്‍ത്തിയിരുന്ന നഴ്‌സ്, അവരുടെ ജോലിക്കുമപ്പുറം, സ്‌പോഞ്ചു ചെയ്യുന്നതിനുമപ്പുറം എന്റെ ശരീരത്തെ പരിപാലിച്ചു. ഞാന്‍ കൗമാരപ്രായക്കാരനായിരുന്നു എന്നത് അവരെ എന്റെ ലിംഗം എടുക്കുന്നതില്‍നിന്നോ, അതിനെ ചുംബിക്കുന്നതില്‍നിന്നോ വിലക്കിയില്ല. എന്താണ് നടക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയാത്തത്ര ചെറുപ്പവും, പ്രതികരിക്കാനോ ആസ്വദിക്കാനോ പറ്റാത്ത തരത്തില്‍ ക്ഷീണിതനും രോഗിയുമായിരുന്നു ഞാന്‍.
ഇതിനൊക്കെ വളരെ മുന്‍പ്, എന്റെ വകയിലുള്ള ഒരു സഹോദരി, എന്റെ ശരീരം പര്യവേക്ഷണം ചെയ്യാന്‍ തുനിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഏകദേശം ഒരേ പ്രായക്കാരായിരുന്നു. എന്നിട്ടും പരസ്​പരം സ്​പര്‍ശിക്കാന്‍ ശ്രമിച്ചിട്ടുണ്ട്-ഇത് സ്ത്രീശരീരത്തെക്കുറിച്ച് ഒരു സാധാരണ ജിജ്ഞാസ എന്നിലുണര്‍ത്തി. പുരുഷന്മാര്‍ മാത്രമാണ് വശീകരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. വശീകരണകലയില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ എന്നു ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഈ കാലയളവില്‍ ഞാന്‍ സ്ത്രീകളെ വശീകരിച്ചതിലുപരി, സ്ത്രീകള്‍ എന്നെയാണ് വശീകരിച്ചിട്ടുള്ളത്. ആദ്യംമുതല്‍തന്നെ എനിക്കൊരു സ്ത്രീയോട് ആദ്യമായി ആകര്‍ഷണം തോന്നിയപ്പോള്‍, ആദ്യത്തെ ചലനം അവരുടെ ഭാഗത്തുനിന്നാണുണ്ടായത്-സിനിമാ തിയേറ്ററില്‍ അവരെന്റെ കൈപിടിച്ചു. പിന്നീട് മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ടപ്പോഴും ഒന്നോ രണ്ടോ അപവാദങ്ങളൊഴികെ, സ്ത്രീകളാണ് എന്നെ നയിച്ചത്. ഞാനതിനു വഴങ്ങുകമാത്രം ചെയ്തു. എനിക്കാരോടെങ്കിലും ആകര്‍ഷണം തോന്നിയാല്‍ അതു പ്രകടിപ്പിക്കുവാനുള്ള ആത്മവിശ്വാസം ഒട്ടുമില്ല. പിന്നീട് എപ്പോഴെങ്കിലും അവരോട് സംഭവം പറഞ്ഞപ്പോള്‍, 'നാശം എന്തേ ഇതു മുമ്പേ പറഞ്ഞില്ല' എന്ന് പലരും എന്നോടു പറഞ്ഞിട്ടുണ്ട്. ഓരോ സ്ത്രീയും എന്നോട് ഇഷ്ടം പ്രകടിപ്പിച്ചപ്പോഴൊക്കെ ഞാനതില്‍ വീഴുകയും പ്രതികരിക്കുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോള്‍, ആദ്യ നീക്കം എന്നില്‍നിന്നുണ്ടാവാനുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു.
(ഖുഷ്‌വന്ത് സിങ്: ഒരു തുറന്ന പുസ്തകം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment