Monday, 15 October 2012


പോളാന്‍സ്‌കി മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടി തുറന്നെഴുതുന്നു
10 Oct 2012
ന്യൂയോര്‍ക്ക്: വിഖ്യാത പോളീഷ് സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ റോമന്‍ പോളോന്‍സ്‌കി പീഡിപ്പിച്ച സാമന്താ ജെയ്മര്‍ തന്റെയനുഭവങ്ങള്‍ എഴുതുന്നു. 'ദി ഗേള്‍ : എമര്‍ജിങ് ഫ്രം ദി ഷാഡോ ഓഫ് റോമന്‍ പോളോന്‍സ്‌കി' എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

1978-ല്‍ അമേരിക്കയില്‍ വെച്ച് മോഡലിങ് ഷൂട്ട് നടക്കവെയാണ് പൊളാന്‍സ്‌കി സാമന്താ ജെയ്മറിനെ പീഡനത്തിനിരയാക്കിയത്. മയക്കുമരുന്നിന് വശംവദനായ പോളോന്‍സ്‌കി സാമന്താ ജെയ്മറെ ബലാല്‍ക്കാരം ചെയ്യുകയായിരുന്നു. സാമന്തയ്ക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. സാമന്തയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊളോന്‍സ്‌കിയെ അറസ്റ്റു ചെയ്‌തെങ്കിലും, വിചാരണ പൂര്‍ത്തിയാകുംമുമ്പ് അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറി. തുടര്‍ന്ന് പൊളോന്‍സ്‌കി ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള നിയമത്തിന്റെ കുരുക്കുകള്‍ തീര്‍ത്ത സംരക്ഷണത്തില്‍ പൊളോന്‍സ്‌കി ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. 2010-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ലോകം അറിയാത്ത പല കാര്യങ്ങളും പുസ്തകത്തിലൂടെ പുറത്തുവരുമെന്ന് പുസ്തകം പ്രസിദ്ധപ്പെടുത്തുന്ന ആട്രിയ ബുക്‌സ് അറിയിച്ചു. മാധ്യമങ്ങളും സമൂഹവും തന്നെ തീര്‍ത്തും അവഗണിച്ചുവെന്ന് സാമന്താ ജെയ്മര്‍ പറയുന്നു. തന്റെ സഹപാഠികള്‍ പോലും തന്നില്‍ നിന്ന് മുഖം തിരിച്ചു. ഇരകളാക്കപ്പെട്ട എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതായിരിക്കും തന്റെ പുസ്തകമെന്ന് സാമന്ത ജെയ്മര്‍ കൂട്ടിച്ചേര്‍ത്തു. സാമന്ത ഇപ്പോള്‍ 47-ല്‍ ആണ്, പോളോന്‍സ്‌കി 79-ലും.

നെഫ് ഇന്‍ ദി വാട്ടര്‍ , റോസ്‌മേരീസ് ബേബി, ചീന ടൗണ്‍ , ടെസ്സ്, ദി പിയാനിസ്റ്റ് തുടങ്ങിയ വിഖ്യാതചിത്രങ്ങളുടെ സംവിധായകനായ പോളോന്‍സ്‌കി ഒരു പാട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

No comments:

Post a Comment