ന്യുഡല്‍ഹി: പ്രമുഖ ജപ്പാന്‍ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട കമ്പനി ഇന്ത്യയില്‍ നിന്ന് 8,700 കാറുകള്‍ തിരിച്ചുവിളിക്കുന്നു. പവര്‍ വിന്‍ഡോയിലെ സ്വിച്ചുകള്‍ക്കുണ്ടായ തകരാറിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്ത്യയില്‍ 2008 ജൂലൈ 30നും ഡിസംബര്‍ ഒന്നിനും ഇടയില്‍ വിറ്റഴിച്ച കൊറോള ആള്‍ട്ടീസ്, 2006 സെപ്‌റ്റംബര്‍ ഒന്നിനും 2008 ജൂലൈ 31നും ഇടയില്‍ വിറ്റഴിച്ച കാംറി മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ആഗോളതലത്തില്‍ 74 ലക്ഷം കാറുകളാണ് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. വിറ്റ്‌സ്, യാരീസ്, കൊറോള മോഡലുകളാണ് ആഗോള വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നത്.
യു.എസില്‍ നിന്ന് 24.7 ലക്ഷം കാറുകളും ചൈനയില്‍ നിന്ന് 14 ലക്ഷം കാറുകളും 13.9 ലക്ഷം കാറുകള്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും തിരിച്ചുവിളിക്കും. ജപ്പാനില്‍ നിന്ന് 459,300 കാറുകളും ഓസ്‌ട്രേലിയയില്‍ നിന്ന് 650,00 കാറുകളും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 490,000 കാറുകളും മിഡില്‍ ഈസ്‌റ്റ് രാജ്യങ്ങളില്‍ നിന്ന് 240,000 കാറുകളും കാനഡയില്‍ നിന്ന് 330,000 കാറുകളും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചതായി ടൊയോട്ട വക്‌താവ് ഷിനോ യമാദ അറിയിച്ചു.
1996ല്‍ ഫോര്‍ഡ് കാര്‍ കമ്പനിയാണ് വന്‍ തിരിച്ചുവിളി നടത്തിയിരുന്നു. 79 ലക്ഷം കാറുകളാണ് ഫോര്‍ഡ് തിരിച്ചുവിളിച്ചത്. |
No comments:
Post a Comment