Sunday, 14 October 2012

ശബ്ദത്തെക്കാൾ വേഗതയിൽ ചാടി ഫെലിക്സ് റെക്കോർഡിട്ടു 


റോസ്‌വെൽ, ​ ന്യൂമെക്സിക്കോ: ലോകത്തിലെ ആദ്യ സൂപ്പർ സോണിക് ആകാശച്ചാട്ടം നടത്തി ഓസ്‌ട്രിയന്‍ സ്‌കൈ ഡൈവര്‍ ഫെലിക്‌സ്‌ ബംബ്‌ഗാര്‍തർ റെക്കോർ‌ഡിട്ടു. ന്യൂമെക്‌സിക്കോയിലെ മരുഭൂമിയില്‍ നിന്നായിരുന്നു  ഫെലിക്സിന്റെ ചാട്ടം. വലിയൊരു ഹീലിയം ബലൂണില്‍ ശ്യൂന്യാകാശത്തേയ്ക്ക്‌ എത്തുകയാണ് ആദ്യം ചെയ്തത്.ഭൂമിയിൽ നിന്ന് 38.6 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോള്‍ ബലൂണില്‍ ഘടിപ്പിച്ചിരുന്ന ക്യാപ്സ്യൂളിൽ താഴേക്ക് ചാടി. ഭൂമിയുടെ രണ്ടാമത്തെ തലമായ സ്‌ട്രോറ്റോസ്‌ഫിയറില്‍ നിന്നും ഫെലിക്‌സ്‌ താഴേയ്ക്ക്‌ ചാടിയത്  ശബ്‌ദത്തേക്കാളും വേഗത്തിലായിരുന്നു. 


അമേരിക്കന്‍ വ്യോമസേനയിലെ കേണല്‍ ജോ കിറ്റിഞ്‌ജര്‍ 1960 ല്‍ സ്‌ഥാപിച്ച റെക്കോര്‍ഡാണ്‌ ഇന്നലെ ഫെലിക്‌സ്‌ തിരുത്തിയത്‌. 31.33 കിലോമീറ്റര്‍ ഉയരെനിന്നാണ്‌ അന്ന്‌ ജോ താഴേയ്ക്ക്‌ ചാടിയത്‌.


മണിക്കൂറിൽ 1324 കിലോമീറ്റർ വേഗത്തിൽ ഭൂമിയിലേക്ക് കുതിച്ച ഫെലിക്സ് 10 മിനിട്ടിനുള്ളിൽ ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങി. പാരച്യൂട്ട് ഉണ്ടായിരുന്നെങ്കിലും അവസാന 1000 മീറ്ററിൽ മാത്രമാണ് ഫെലിക്സ് അത് ഉപയോഗിച്ചത്. 

No comments:

Post a Comment