മുംബൈ: വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആദ്യ വിജയം. സാമ്പത്തിക തിരിമറി കേസില്‍ അന്വേഷണം നേരിടുന്ന മുംബൈ ബിസിനസുകാരന്റെ സ്വിസ് ബാങ്ക് അക്കൗണ്ടിലുള്ള ആറു കോടി രൂപ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) ശ്രമഫലമായി മരവിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി സ്വിസ് അധികൃതരുമായി നേരത്തേ എന്‍ഫോഴ്‌സ്മെന്റ് ബന്ധപ്പെട്ടിരുന്നു. വിവാദ അക്കൗണ്ടിലുള്ളതു കള്ളപ്പണമാണെന്നു സ്വിസ് ഏജന്‍സികള്‍ക്കു ബോധ്യമായതിനെത്തുടര്‍ന്നാണു നടപടി.
മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറ്റി ലിമുസിന്‍ ചെയര്‍മാന്‍ സയ്യദ് മുഹമ്മദ് മസൂദിന്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. നിക്ഷേപങ്ങള്‍ക്കു വന്‍ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌തു ഫണ്ട് ശേഖരണം നടത്തിയ കേസിലാണ് ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചത്.
രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിനാളുകള്‍ മസൂദിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പിനിരയായി. ഇതുവഴി ശതകോടികളുടെ വരുമാനമാണ് മസൂദിനും ഇയാളുടെ സ്‌ഥാപനത്തിനുമുണ്ടായത്. മസൂദിന്റെയും അയാളുടെ സ്‌ഥാപനത്തിന്റെയും പേരിലുള്ള രണ്ട് അക്കൗണ്ടുകളാണു മരവിപ്പിച്ചതെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി. രണ്ട് അക്കൗണ്ടുകളിലുമായി ഏകദേശം 1.25 ദശലക്ഷം ഡോളര്‍ നിക്ഷേപമുണ്ടായിരുന്നു. |
No comments:
Post a Comment