Wednesday, 14 November 2012

സ്റ്റിയറിംഗ് തകരാർ,​ ടൊയോട്ട 28 ലക്ഷം കാറുകൾ തിരിച്ചു വിളിക്കുന്നു
Posted on: Wednesday, 14 November 2012


ടോക്യോ: സ്റ്റിയറിംഗ് തകരാറിനെ തുടർന്ന് ജപ്പാനിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ടൊയോട്ട 28 ലക്ഷം കാറുകൾ തിരിച്ചു വിളിക്കുന്നു. ഏതാണ്ട് നാനൂറോളം പരാതികൾ ലഭിച്ചതിനെ തുടർന്നാണിത്. അതേസമയം സ്റ്റിയറിംഗ് പ്രശ്നം കാരണം അപകടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കന്പനി വ്യക്തമാക്കി.

ഇലക്ട്രിക് വിൻഡോകളിലെ തകരാറിനെ തുടർന്ന് കഴിഞ്ഞ മാസം  കാംറി,​ കൊറോള മോഡലുകളിലുള്ള 7.44 മില്യൺ കാറുകൾ ടൊയോട്ട തിരിച്ചു വിളിച്ചിരുന്നു.
2000 ആഗസ്റ്റിനും 2011 ഡിസംബറിനും ഇടയ്ക്ക് പുറത്തിറക്കിയ വാഹനങ്ങളാണ് ഇപ്പോൾ തിരിച്ചു വിളിക്കുന്നത്. 

No comments:

Post a Comment