കാറുകളെ കലാരൂപങ്ങളാക്കിയ പിനിന്‍ഫാറിന
Posted on: 06 Jul 2012
രാജേഷ് കെ. കൃഷ്ണന്‍, പി.സി.അഭിലാഷ്

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇറ്റലിയിലുണ്ടായ വ്യവസായ വിപ്ലവത്തിലെ ഏറ്റവും വലിയ അത്ഭുതം ഏതാനും ചെറുകിട വാഹന ബോഡി നിര്‍മ്മാതാക്കള്‍ ഇന്റര്‍നാഷണല്‍ സ്‌റ്റെല്‍ നായകരും ഡിസൈനിങ് ഉപദേഷ്ടാക്കളും പിന്നീട് അന്താരാഷ്ട്ര നിലവാരമുള്ള കാര്‍ നിര്‍മ്മാതാക്കളും ആയി മാറിയെന്നതാണ്. ഇതിനു പതാകാവാഹകരായത് പിനിന്‍ഫാറിന കമ്പനിയും അതിന്റെ മസ്തിഷ്‌കമായ സെര്‍ജിയോ പിനിന്‍ ഫാറിനയുമായിരുന്നു. മെലിഞ്ഞ് ഒഴുകുന്ന രൂപത്തില്‍ തിളങ്ങുന്ന ഫെറാറിയെ ഡിസൈന്‍ മൗലികത കൊണ്ട് ലോകപ്രശസ്തമാക്കിയ സെര്‍ജിയോ പിനിന്‍ഫാറിന വിടവാങ്ങി. ഇക്കഴിഞ്ഞ ജൂലായ് മൂന്നിനാണ് ഇറ്റലിയിലെ ടൂറിനില്‍ 85ാം വയസില്‍ സെര്‍ജിയോ അന്തരിച്ചത്.
1930ലാണ് സെര്‍ജിയോയുടെ അച്ഛന്‍ ബറ്റീസ്റ്റ പിനിന്‍ഫാറിന എന്ന കാര്‍ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. പോളിടെക്‌നിക്കില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ സെര്‍ജിയോ 1950ലാണ് പിതാവ് സ്ഥാപിച്ച കമ്പനിയില്‍ ചേരുന്നത്. 1950കളുടെ തുടക്കത്തില്‍ വെറും ആയിരം കാറുകള്‍ മാത്രം ഉത്പാദിപ്പിച്ചിരുന്ന പിനിന്‍ഫാറിന 50,000 കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി പൊടുന്നനെ ഉയര്‍ന്നു.
ഫിയറ്റ് , ആല്‍ഫ റോമിയോ, ലാന്‍സിയ, കാഡിലാക്, റോള്‍സ് റോയ്‌സ്, വോള്‍വോ തുടങ്ങിയ കേമന്‍ കാറുകളുടെയെല്ലാം രൂപകല്‍പന ചെയ്തവനാണെങ്കിലും ഫെറാറിയുമായായിരുന്നു പിനിന്‍ഫാറിനയുടെ പേര് ചേര്‍ത്തു വെച്ചിരുന്നത്. 1950 മുതല്‍ ഫെറാറിയുടെ ഏകദേശം എല്ലാ മോഡലുകളും ഡിസൈന്‍ ചെയ്തത് അവരാണ് എന്നതാണ് കാരണം. 66 ല്‍ പിതാവിന്റെ മരണ ശേഷം കമ്പനിയുടെ സാരഥ്യം സെര്‍ജിയോ ഏറ്റെടുത്തു.
വാഹന ഡിസൈന്‍ സൗന്ദര്യത്തിന്റെ ഇറ്റാലിയന്‍ പേരായും, വന്‍കിട നിര്‍മ്മാതാവായും പിനിന്‍ ഫാറിന കമ്പനിയെ സെര്‍ജിയോ മാറ്റിയെടുത്തു. ഫിയറ്റ് 124 സ്‌പോര്‍ട് സ്‌പൈഡര്‍, ആല്‍ഫ റോമിയോ സ്‌പൈഡര്‍, എന്നിവ അവയില്‍ ജനപ്രിയമായ ഡിസൈനുകളായിരുന്നു. ലോ സ്ലങ് ഹൈ പെര്‍ഫോര്‍മന്‍സ് സ്‌പോര്‍ട്‌സ് കാറുകളായ ഫെറാറി250, 500 എന്നിവയും അതുപോലെ ഡൈനോ. ഡേറ്റോണ, 356, മോഡേണ എന്നിവയുടെ ഡിസൈനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഫാറിനയായിരുന്നു. എല്ലാ കാറുകളുടേയും സൂക്ഷ്മ പരിശോധന നിര്‍വഹിച്ചിരുന്നത് സെര്‍ജിയോ പിനിന്‍ ഫാറിന തന്നെ.
കാറുകളുടെ ഒരു ചിത്രവും ഡിസൈനും സ്റ്റെലും തന്റെ കൈയ്യൊപ്പില്ലാതെ ഫാക്ടറിയില്‍ നിന്നും പുറത്തുപോയിട്ടില്ല, 1981 ല്‍ ഒരു അഭിമുഖത്തില്‍ സെര്‍ജിയോ അവകാശപ്പെട്ടു. വാഹന നിര്‍മ്മാണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡിസൈന്‍ തന്നെ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിര്‍മ്മാണത്തില്‍ സൗന്ദര്യത്തിന്റെ പ്രാധാന്യം കുറച്ചുകാണുന്നവര്‍ മനോഹരമായി രൂപകല്‍പ്പന ചെയ്യാന്‍ കഴിയാത്തവരായിരിക്കും എന്നായിരുന്നു സൗന്ദര്യത്തിന്റെ പ്രാധാന്യം കാണാത്തവര്‍ക്കുള്ള സെര്‍ജിയോയുടെ മറുപടി. വാഹനോടുള്ള തന്റെ നിലപാടെന്താണെന്ന്് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നതാണ് അദ്ദേഹം ഒരിക്കല്‍ ടൈംസിന്റെ ലേഖകനോട് പറഞ്ഞ വാക്കുകള്‍ :
'ഓട്ടോ മൊബൈലുകളെ മാത്രം പ്രേമിക്കുന്ന ഒരു മനുഷ്യനോടാണ് നിങ്ങള്‍ സംസാരിക്കുന്നത്... ഫെറാറി 12-സിലിണ്ടര്‍, ഒരു ആരാധനാലയം പോലെയാണ്..അവിടെ ബ്രാംസിന്റെ പിയാനോയ്ക്ക് പകരം നിങ്ങള്‍ കേള്‍ക്കുക എഞ്ചിന്റെ വ്രൂൂംംം... ആയിരിക്കുമെന്ന് മാത്രം
1951ലാണ് ഫെറാറിയില്‍ പിനിന്‍ഫാറിനയുടെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടത്. പിനിന്‍ഫാറിനയ്ക്കും ഇത് ഒരു പുതുയുഗമാണ് തുറന്നു കൊടുത്തത്. തുടര്‍ന്ന് ഫിയറ്റ്, ആല്‍ഫ റോമിയോ, ലാന്‍സിയ എന്നിവയുടെ ബോഡികളും പിനിന്‍ ഫാറിനയുടെ ഡിസൈനുകളാല്‍ നിരത്തിലിറങ്ങി. 1955ല്‍ ലാന്‍സിയ ചേസ്‌ന് നല്‍കിയ ഫ്്‌ളോറിഡ ബോഡിയില്‍ ഫ്ലാറ്റ് പാനല്‍സും ഷാര്‍പ്പ് എഡ്ജ്‌സ്‌കളും കൊണ്ടുവന്നു. സെര്‍ജിയോയും സഹോദരീ ഭര്‍ത്താവ് റെന്‍ഡോ കാര്‍ലിയുമാണ് ഈ കുതിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്റെ (ബി.എം.സി) ഡിസൈന്‍ കണ്‍സള്‍ട്ടന്റായി പിനിന്‍ ഫാറിനയെ തിരഞ്ഞെടുത്തതോടെ ബ്രിട്ടനിലും കമ്പനി പോപ്പുലറായി. ഓസ്റ്റിന്‍ എ40 യുടെ പേര് ഫാറിന എന്നാക്കി മാറ്റിയതു തന്നെ കമ്പനിയുടെ സ്വീകാരയത വ്യക്തമാക്കുന്നതായിരുന്നു. ടു ബോക്‌സ് ബോഡിയുമായി രംഗത്തെത്തിയ ഈ മോഡല്‍ ചെറു കാര്‍ മോഡലുകളുടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വ്‌ഴിതെളിച്ചു. എയ്‌റോ ഡൈനാമിക്‌സിലും വീല്‍ പാറ്റേണിലും സേഫ്റ്റിയിലും മാറ്റങ്ങള്‍ കൊണ്ടുവന്ന ഡിസൈനുകള്‍ 60 കളില്‍ വിവിധ വാഹനങ്ങളില്‍ ഫാറിന കമ്പനി അവതരിപ്പിച്ചു. 67ല്‍ ഡിസൈനിങില്‍ കമ്പ്യൂട്ടര്‍ കൊണ്ട് വന്ന് ഈ രംഗത്ത് തുടക്കം കുറിച്ചതും സെര്‍ജിയോയുടെ പിനിന്‍ ഫാറിന തന്നെയായിരുന്നു.
ലാന്‍സിയുടെയും ഫെറാറിയുടേയും വിവിധ ഡിസൈനുകള്‍ തയ്യാറാക്കിയതിനൊപ്പം ഫിയ്റ്റ് സ്‌പോര്‍ട്‌സ് കാറുകളുടെയും ബോഡി ഫാറിന ഡിസൈന്‍ ചെയ്തു. സ്‌പൈഡറിന്റെ നിര്‍മ്മാണവും 82 മുതല്‍ ആറുവര്‍ഷം ഫാറിന കമ്പനിക്കായിരുന്നു. 1978ല്‍ ബ്രിട്ടീഷ് മോട്ടോര്‍ഷോയില്‍ ജഗ്വാര്‍ എസ്.ജെ.എസില്‍ അധിഷ്ഠിതമായ സ്‌പൈഡറിന്റെ ഡിസൈന്‍ ആളുകളെ കോരിത്തരിപ്പിച്ചു. പിന്നീടുള്ള ജഗ്വാര്‍ സ്‌പോര്‍ട്‌സ് കാറുകളുടെ ഡിസൈനിങ്ങില്‍ ഇത് സ്വാധീനം ചെലുത്തി. അമേരിക്കയിലെ കാഡിലാക് കമ്പനിയും പിനിന്‍ ഫാറിനയെത്തേടിയെത്തി. 1986 മുതല്‍ 95 വരെ അലന്റെ സ്‌പോര്‍ട്‌സ് കാറിന് മോഡല്‍ നല്‍കിയത് ഫാറിനയായിരുന്നു. 2008ല്‍ ആല്‍ഫ റോയിയോ, ഫോര്‍ഡ് മിസ്തുബിഷി എന്നിവയ്ക്കു വേണ്ടിയും കാറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
യൂറോപ്പിന്റെ ഐക്യത്തിനു വേണ്ടി യത്‌നിച്ച ഒരു പരിശ്രമശാലിയായ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു സെര്‍ജിയോ. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി 93ല്‍ ഐക്യ യൂറോപ്പ് രൂപവത്കൃതമായി. 1979ലും 88ലും സ്‌ട്രോസ്ബര്‍ഗില്‍ നിന്നും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006ല്‍ പിനിന്‍ ഫാറിനയുടെ തലപ്പത്തുനിന്നും വിടവാങ്ങി. അതിനു മുന്‍പേ സെര്‍ജിയയ്ക്ക് ആജീവനാന്ത സെനറ്റംഗം എന്ന ബഹുമതി ഇറ്റാലിനല്‍കിയിരുന്നു.2006ല്‍ കമ്പനിയുടെ ചെയര്‍മാനായി മൂത്ത മകന്‍ ആന്‍ഡ്രിയ സ്ഥാനമേറ്റെങ്കിലും 2008ല്‍ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. 2008 മുതല്‍ രണ്ടാമത്തെ മകന്‍ പൗലോയാണ് പിനിന്‍ ഫാറിനയുടെ സാരഥി. മകള്‍ ലോറന്‍സയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. 2010ല്‍ കാര്‍ ബോഡി നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിഞ്ഞ കമ്പനി പിന്നീട് ഡിസൈനിങ്ങിലും എന്‍ജിനിയറിങ് ബിസിനസിലും മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജിയോര്‍ജിയയാണ് സെര്‍ജിയോയുടെ ഭാര്യ.
Posted on: 06 Jul 2012
രാജേഷ് കെ. കൃഷ്ണന്‍, പി.സി.അഭിലാഷ്

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇറ്റലിയിലുണ്ടായ വ്യവസായ വിപ്ലവത്തിലെ ഏറ്റവും വലിയ അത്ഭുതം ഏതാനും ചെറുകിട വാഹന ബോഡി നിര്‍മ്മാതാക്കള്‍ ഇന്റര്‍നാഷണല്‍ സ്‌റ്റെല്‍ നായകരും ഡിസൈനിങ് ഉപദേഷ്ടാക്കളും പിന്നീട് അന്താരാഷ്ട്ര നിലവാരമുള്ള കാര്‍ നിര്‍മ്മാതാക്കളും ആയി മാറിയെന്നതാണ്. ഇതിനു പതാകാവാഹകരായത് പിനിന്‍ഫാറിന കമ്പനിയും അതിന്റെ മസ്തിഷ്‌കമായ സെര്‍ജിയോ പിനിന്‍ ഫാറിനയുമായിരുന്നു. മെലിഞ്ഞ് ഒഴുകുന്ന രൂപത്തില്‍ തിളങ്ങുന്ന ഫെറാറിയെ ഡിസൈന്‍ മൗലികത കൊണ്ട് ലോകപ്രശസ്തമാക്കിയ സെര്‍ജിയോ പിനിന്‍ഫാറിന വിടവാങ്ങി. ഇക്കഴിഞ്ഞ ജൂലായ് മൂന്നിനാണ് ഇറ്റലിയിലെ ടൂറിനില്‍ 85ാം വയസില്‍ സെര്‍ജിയോ അന്തരിച്ചത്.
1930ലാണ് സെര്‍ജിയോയുടെ അച്ഛന്‍ ബറ്റീസ്റ്റ പിനിന്‍ഫാറിന എന്ന കാര്‍ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നത്. പോളിടെക്‌നിക്കില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ സെര്‍ജിയോ 1950ലാണ് പിതാവ് സ്ഥാപിച്ച കമ്പനിയില്‍ ചേരുന്നത്. 1950കളുടെ തുടക്കത്തില്‍ വെറും ആയിരം കാറുകള്‍ മാത്രം ഉത്പാദിപ്പിച്ചിരുന്ന പിനിന്‍ഫാറിന 50,000 കാറുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായി പൊടുന്നനെ ഉയര്‍ന്നു.
ഫിയറ്റ് , ആല്‍ഫ റോമിയോ, ലാന്‍സിയ, കാഡിലാക്, റോള്‍സ് റോയ്‌സ്, വോള്‍വോ തുടങ്ങിയ കേമന്‍ കാറുകളുടെയെല്ലാം രൂപകല്‍പന ചെയ്തവനാണെങ്കിലും ഫെറാറിയുമായായിരുന്നു പിനിന്‍ഫാറിനയുടെ പേര് ചേര്‍ത്തു വെച്ചിരുന്നത്. 1950 മുതല്‍ ഫെറാറിയുടെ ഏകദേശം എല്ലാ മോഡലുകളും ഡിസൈന്‍ ചെയ്തത് അവരാണ് എന്നതാണ് കാരണം. 66 ല്‍ പിതാവിന്റെ മരണ ശേഷം കമ്പനിയുടെ സാരഥ്യം സെര്‍ജിയോ ഏറ്റെടുത്തു.
വാഹന ഡിസൈന്‍ സൗന്ദര്യത്തിന്റെ ഇറ്റാലിയന്‍ പേരായും, വന്‍കിട നിര്‍മ്മാതാവായും പിനിന്‍ ഫാറിന കമ്പനിയെ സെര്‍ജിയോ മാറ്റിയെടുത്തു. ഫിയറ്റ് 124 സ്‌പോര്‍ട് സ്‌പൈഡര്‍, ആല്‍ഫ റോമിയോ സ്‌പൈഡര്‍, എന്നിവ അവയില്‍ ജനപ്രിയമായ ഡിസൈനുകളായിരുന്നു. ലോ സ്ലങ് ഹൈ പെര്‍ഫോര്‍മന്‍സ് സ്‌പോര്‍ട്‌സ് കാറുകളായ ഫെറാറി250, 500 എന്നിവയും അതുപോലെ ഡൈനോ. ഡേറ്റോണ, 356, മോഡേണ എന്നിവയുടെ ഡിസൈനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും ഫാറിനയായിരുന്നു. എല്ലാ കാറുകളുടേയും സൂക്ഷ്മ പരിശോധന നിര്‍വഹിച്ചിരുന്നത് സെര്‍ജിയോ പിനിന്‍ ഫാറിന തന്നെ.

'ഓട്ടോ മൊബൈലുകളെ മാത്രം പ്രേമിക്കുന്ന ഒരു മനുഷ്യനോടാണ് നിങ്ങള്‍ സംസാരിക്കുന്നത്... ഫെറാറി 12-സിലിണ്ടര്‍, ഒരു ആരാധനാലയം പോലെയാണ്..അവിടെ ബ്രാംസിന്റെ പിയാനോയ്ക്ക് പകരം നിങ്ങള്‍ കേള്‍ക്കുക എഞ്ചിന്റെ വ്രൂൂംംം... ആയിരിക്കുമെന്ന് മാത്രം
1951ലാണ് ഫെറാറിയില്‍ പിനിന്‍ഫാറിനയുടെ കൈയ്യൊപ്പ് ചാര്‍ത്തപ്പെട്ടത്. പിനിന്‍ഫാറിനയ്ക്കും ഇത് ഒരു പുതുയുഗമാണ് തുറന്നു കൊടുത്തത്. തുടര്‍ന്ന് ഫിയറ്റ്, ആല്‍ഫ റോമിയോ, ലാന്‍സിയ എന്നിവയുടെ ബോഡികളും പിനിന്‍ ഫാറിനയുടെ ഡിസൈനുകളാല്‍ നിരത്തിലിറങ്ങി. 1955ല്‍ ലാന്‍സിയ ചേസ്‌ന് നല്‍കിയ ഫ്്‌ളോറിഡ ബോഡിയില്‍ ഫ്ലാറ്റ് പാനല്‍സും ഷാര്‍പ്പ് എഡ്ജ്‌സ്‌കളും കൊണ്ടുവന്നു. സെര്‍ജിയോയും സഹോദരീ ഭര്‍ത്താവ് റെന്‍ഡോ കാര്‍ലിയുമാണ് ഈ കുതിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്റെ (ബി.എം.സി) ഡിസൈന്‍ കണ്‍സള്‍ട്ടന്റായി പിനിന്‍ ഫാറിനയെ തിരഞ്ഞെടുത്തതോടെ ബ്രിട്ടനിലും കമ്പനി പോപ്പുലറായി. ഓസ്റ്റിന്‍ എ40 യുടെ പേര് ഫാറിന എന്നാക്കി മാറ്റിയതു തന്നെ കമ്പനിയുടെ സ്വീകാരയത വ്യക്തമാക്കുന്നതായിരുന്നു. ടു ബോക്‌സ് ബോഡിയുമായി രംഗത്തെത്തിയ ഈ മോഡല്‍ ചെറു കാര്‍ മോഡലുകളുടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വ്‌ഴിതെളിച്ചു. എയ്‌റോ ഡൈനാമിക്‌സിലും വീല്‍ പാറ്റേണിലും സേഫ്റ്റിയിലും മാറ്റങ്ങള്‍ കൊണ്ടുവന്ന ഡിസൈനുകള്‍ 60 കളില്‍ വിവിധ വാഹനങ്ങളില്‍ ഫാറിന കമ്പനി അവതരിപ്പിച്ചു. 67ല്‍ ഡിസൈനിങില്‍ കമ്പ്യൂട്ടര്‍ കൊണ്ട് വന്ന് ഈ രംഗത്ത് തുടക്കം കുറിച്ചതും സെര്‍ജിയോയുടെ പിനിന്‍ ഫാറിന തന്നെയായിരുന്നു.

ലാന്‍സിയുടെയും ഫെറാറിയുടേയും വിവിധ ഡിസൈനുകള്‍ തയ്യാറാക്കിയതിനൊപ്പം ഫിയ്റ്റ് സ്‌പോര്‍ട്‌സ് കാറുകളുടെയും ബോഡി ഫാറിന ഡിസൈന്‍ ചെയ്തു. സ്‌പൈഡറിന്റെ നിര്‍മ്മാണവും 82 മുതല്‍ ആറുവര്‍ഷം ഫാറിന കമ്പനിക്കായിരുന്നു. 1978ല്‍ ബ്രിട്ടീഷ് മോട്ടോര്‍ഷോയില്‍ ജഗ്വാര്‍ എസ്.ജെ.എസില്‍ അധിഷ്ഠിതമായ സ്‌പൈഡറിന്റെ ഡിസൈന്‍ ആളുകളെ കോരിത്തരിപ്പിച്ചു. പിന്നീടുള്ള ജഗ്വാര്‍ സ്‌പോര്‍ട്‌സ് കാറുകളുടെ ഡിസൈനിങ്ങില്‍ ഇത് സ്വാധീനം ചെലുത്തി. അമേരിക്കയിലെ കാഡിലാക് കമ്പനിയും പിനിന്‍ ഫാറിനയെത്തേടിയെത്തി. 1986 മുതല്‍ 95 വരെ അലന്റെ സ്‌പോര്‍ട്‌സ് കാറിന് മോഡല്‍ നല്‍കിയത് ഫാറിനയായിരുന്നു. 2008ല്‍ ആല്‍ഫ റോയിയോ, ഫോര്‍ഡ് മിസ്തുബിഷി എന്നിവയ്ക്കു വേണ്ടിയും കാറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
യൂറോപ്പിന്റെ ഐക്യത്തിനു വേണ്ടി യത്‌നിച്ച ഒരു പരിശ്രമശാലിയായ രാഷ്ട്രീയക്കാരന്‍ കൂടിയായിരുന്നു സെര്‍ജിയോ. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ഫലമായി 93ല്‍ ഐക്യ യൂറോപ്പ് രൂപവത്കൃതമായി. 1979ലും 88ലും സ്‌ട്രോസ്ബര്‍ഗില്‍ നിന്നും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006ല്‍ പിനിന്‍ ഫാറിനയുടെ തലപ്പത്തുനിന്നും വിടവാങ്ങി. അതിനു മുന്‍പേ സെര്‍ജിയയ്ക്ക് ആജീവനാന്ത സെനറ്റംഗം എന്ന ബഹുമതി ഇറ്റാലിനല്‍കിയിരുന്നു.2006ല്‍ കമ്പനിയുടെ ചെയര്‍മാനായി മൂത്ത മകന്‍ ആന്‍ഡ്രിയ സ്ഥാനമേറ്റെങ്കിലും 2008ല്‍ ഒരു സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു. 2008 മുതല്‍ രണ്ടാമത്തെ മകന്‍ പൗലോയാണ് പിനിന്‍ ഫാറിനയുടെ സാരഥി. മകള്‍ ലോറന്‍സയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. 2010ല്‍ കാര്‍ ബോഡി നിര്‍മ്മാണത്തില്‍ നിന്നും പിന്തിരിഞ്ഞ കമ്പനി പിന്നീട് ഡിസൈനിങ്ങിലും എന്‍ജിനിയറിങ് ബിസിനസിലും മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജിയോര്‍ജിയയാണ് സെര്‍ജിയോയുടെ ഭാര്യ.
No comments:
Post a Comment